ചാടിപ്പോയ പെണ്‍കുട്ടികളില്‍ ഒരാൾക്ക് മദ്യപിക്കുന്ന ശീലം, അത് മുതലെടുത്ത യുവാക്കള്‍ പണിയൊപ്പിച്ചു, തങ്ങളുടെ ഫ്ളാറ്റിലെത്തി കുളിച്ച് ഫ്രഷായി പോകാമെന്ന് യുവാക്കളുടെ വാക്കുകേട്ട് പെൺകുട്ടികൾ, യുവാക്കള്‍ ഭക്ഷണവും മദ്യവും വാങ്ങി നൽകി, മദ്യലഹരിയിൽ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടികളുടെ കൂട്ട ബഹളം, ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിപ്പോയ പെണ്‍കുട്ടികൾക്ക് സംഭവിച്ചത്..

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിപ്പോയ പെണ്‍കുട്ടികളെ യുവാക്കൾ മദ്യം നല്കി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പെണ്‍കുട്ടികളുടെ മൊഴി. പെണ്‍കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി. കോയമ്പത്തൂരില്‍ നിന്ന് ട്രെയിനില്‍ കയറിയ പെണ്‍കുട്ടികള്‍ വൈറ്റ് ഫീല്‍ഡ് എത്താറായപ്പോഴാണ് യുവാക്കളെ പരിചയപ്പെട്ടത്. തങ്ങള്‍ ഗോവയിലേക്ക് പോവുകയാണെന്നും താമസിക്കാന്‍ മുറിയെടുത്ത് നല്‍കണമെന്നുമായിരുന്നു പെണ്‍കുട്ടികളുടെ ആവശ്യം.
യുവാക്കള്‍ തയ്യാറാവുകയും ചെയ്തു. തങ്ങളുടെ ഫ്ളാറ്റിലെത്തി കുളിച്ച് ഫ്രഷായി പോകാമെന്ന് യുവാക്കള്‍ പറഞ്ഞു. ഇതനുസരിച്ച് എല്ലാവരും ഫ്ളാറ്റിലെത്തി. തുടര്‍ന്ന് യുവാക്കള്‍ പുറത്തുപോയി ഭക്ഷണവും മദ്യവുമായി എത്തി.പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു. പെണ്‍കുട്ടി മദ്യലഹരിയിലായതോടെ യുവാക്കള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ മറ്റ് പെണ്‍കുട്ടികള്‍ ബഹളം വച്ച് പിന്തിരിപ്പിക്കുകയായിരുന്നെന്നും ജുവനൈല്‍ കോടതിയില്‍ നല്കിയ മൊഴിയില്‍ പറയുന്നു.
അതേസമയം പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന് റാഫി ( 26), കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി ടോം തോമസ് ( 26) എന്നിവരെയാണ് ജുവനൈല്‍, പോക്സോ വകുപ്പുകള്‍ ചുമത്തി ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അതിനിടെ കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറെടുക്കുന്നതിനിടെ ഫെബിന് റാഫി ഓടി രക്ഷപ്പെട്ടു.
എന്നാല്‍ ഒന്നര മണിക്കൂറിനകം ചേവായൂര്‍ പൊലീസ് പിടികൂടി.സ്റ്റേഷനില്‍ നിന്ന് 300 മീറ്റര്‍ അകലെ ഗവ. ലോ കോളേജ് പരിസരത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു. പലയിടങ്ങളിലെയും സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ പ്രതി ദൂരെയൊന്നും പോയിട്ടില്ലെന്ന നിഗമനത്തില്‍ കുറ്റിക്കാട്ടില്‍ വിശദമായ പരിശോധന നടത്തുന്നതിനിടെയാണ് ഒളിച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടികളില്‍ ഒരാളുടെ കാമുകനായ എടക്കരയിലെ യുവാവിന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. നേരത്തെ യുവാവിനൊപ്പം പെണ്‍കുട്ടി ഒളിച്ചോടിയതായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് പിടികൂടിയെങ്കിലും പെണ്‍കുട്ടിക്ക് യുവാവിനോടൊപ്പം കഴിയാനാണ് ഇഷ്ടമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിക്കുകയായിരുന്നു. ഈ പെണ്‍കുട്ടിയാണ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിപ്പോകാന്‍ നേതൃത്വം നല്‍കിയത്.
https://www.facebook.com/Malayalivartha