ചേവായൂര്‍ സ്റ്റേഷനില്‍ നിന്ന് പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ രണ്ടു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ചേവായൂര്‍ സ്റ്റേഷനില്‍ നിന്ന് പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ രണ്ടു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എഎസ്‌ഐ സജി, സിപിഒ ദിലീഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സ്റ്റേഷന്‍ ചുമതലയുള്ള പോലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചെന്നും ജാഗ്രത കുറവുണ്ടായെന്നും വ്യക്തമാക്കിയിരുന്നു. ഇതിന്‍ പ്രകാരമാണ് നടപടിയെടുത്തത്.
വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ ഒളിച്ചോടിപ്പോയ സംഭവത്തില്‍ അറസ്റ്റിലായ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫി ആണ് കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടിയത്.
വസ്ത്രം മാറി പുറത്തേക്ക് ഇറക്കുന്നതിനിടെ പോലീസ് സ്റ്റേഷന്റെ പുറകു വശം വഴിയാണ് ഫെബിന്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലോകോളജ് പരിസരത്തു നിന്നും ഇയാള്‍ പിടിയിലായത്.
https://www.facebook.com/Malayalivartha
























