ആലുവയില്‍ നിയമ വിദ്യാര്‍ഥിനി മൊഫിയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവും ഒന്നാം പ്രതിയുമായ സുഹൈലിന് ഹൈകോടതി ജാമ്യം അനുവദിച്ചു

ആലുവയില്‍ നിയമ വിദ്യാര്‍ഥിനി മൊഫിയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവും ഒന്നാം പ്രതിയുമായ സുഹൈലിന് ഹൈകോടതി ജാമ്യം അനുവദിച്ചു.
കേസില്‍ രണ്ടും മൂന്നും പ്രതികളായ സുഹൈലിന്റെ മാതാപിതാക്കള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പ്രായം ഉള്‍പ്പടെ പരിഗണിച്ചായിരുന്നു അന്ന് മാതാപിതാക്കള്‍ക്ക് ജാമ്യം അനുവദിച്ചത്. അന്ന് കോടതി സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് കഴിഞ്ഞ നവംബറില്‍ ആലുവ എടയപ്പുറം സ്വദേശിനി മൊഫിയ പര്‍വീണ്‍ (21) ആത്മഹത്യ ചെയ്തത്.
ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. ഭര്‍തൃവീട്ടുകാര്‍ക്കും സി.ഐ സി.എല്‍ സുധീറിനുമെമെതിരെ നടപടിയെടുക്കണമെന്ന് മൊഫിയ ആത്മഹത്യാ കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു.
തൊടുപുഴ അല്‍ അസ്ഹര്‍ ലോ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു മൊഫിയ. വിവാഹത്തിനു ശേഷം മൊഫിയയെ ഭര്‍ത്താവും വീട്ടുകാരും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു.
ആലുവ ഡി.വൈ.എസ്.പിക്ക് പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയതിന് പിന്നാലെ പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും വീട്ടുകാരെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാല്‍ സി. ഐ വളരെ മോശമായാണ് സംസാരിച്ചതെന്ന് ബന്ധുക്കളുടെ ആരോപണം. തുടര്‍ന്നാണ് മൊഫിയ ആത്മഹത്യ ചെയ്തത്.
https://www.facebook.com/Malayalivartha