ഗൂഢാലോചന നടന്ന ദിവസം ദിലീപിന്റെ വീട്ടിലെത്തിയ നടിയെ ഉടൻ പൊക്കും! ഫോണിൽ ഒളിഞ്ഞിരുന്ന 'മാഡം' ചീറിപാഞ്ഞ് ക്രൈംബ്രാഞ്ച്...90 ദിവസത്തെ ജയിൽ സന്ദർശകർക്കും പണിപാളും...

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നിർണായക ട്വിസ്റ്റാണ് ദിനംപ്രതി പുറത്ത് വരുന്നത്. കേസിൽ നടൻ ദിലീപിൻ്റെ പങ്ക് വ്യക്തമായതു മുതൽ പ്രസ്തുത കേസിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി പറഞ്ഞു കേൾക്കുന്ന പേരാണ് മാഡം. ഈ കേസിലെ മാഡം ആരാണെന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും ലോകത്തിനു വ്യക്തമായിട്ടില്ല. നടി ആക്രമിക്കപ്പെട്ട കേസിനോട് അനുബന്ധിച്ച് പലതവണ ഈ പേര് ഉയർന്നുവന്നു. ദിലീപുമായി ബന്ധപ്പെട്ട പല സ്ത്രീകളും മാഡം ആണെന്ന തരത്തിൽ സംശയിക്കപ്പെടുകയും ചെയ്തിരുന്നു. മുമ്പ് മാഡം സിനിമാ മേഖലയിൽ നിന്നുള്ളയാളാണെന്ന് പ്രതി പൾസർ സുനി വെളിപ്പെടുത്തിയിരുന്നു. എന്നാൽ അന്വേഷണം തുടരവേ കേസിൽ മാഡത്തിന് വലിയ പങ്കില്ലെന്നായിരുന്നു സുനി പിന്നീട് പറഞ്ഞത്.
എന്നാലിപ്പോഴിതാ ദിലീപടക്കം വധഗൂഢാലോചനക്കേസിലെ നാല് പ്രതികൾ ഉപയോഗിച്ചിരുന്ന ആറ് ഫോണുകളുടെ ശാസ്ത്രീയ പരിശോധനയിൽ മാഡത്തിന്റെ വിളികളും തെളിഞ്ഞേക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈം ബ്രാഞ്ച്. ഫോൺ തിരിമറിക്ക് പിന്നിൽ നടിയെ ആക്രമിച്ച കേസിലെ തെളിവുകൾ പുറത്ത് വരാതിരിക്കാനുള്ള ശ്രമമായിരുന്നെന്നാണ് നിഗമനം. ഗൂഢാലോചന നടന്ന ദിവസം ദിലീപിന്റെ വീട്ടിലെത്തിയ സിനിമാ നടിയെ വീട്ടിലെത്തി ചോദ്യം ചെയ്യും. ദിലീപ് ജയിലിൽ കഴിയവേ സന്ദർശിച്ചവരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.
ഒരു നടനൊപ്പം തിരുവനന്തപുരം വിതുര സ്വദേശിയായ രാഷ്ട്രീയ നേതാവ് ദിലീപിനെ സന്ദർശിച്ചെന്നും ഇയാളുമായി ദിലീപ് പണമിടപാട് കാര്യങ്ങൾ സംസാരിച്ചെന്നും ഈസമയം സ്ഥലത്തുണ്ടായിരുന്ന സംവിധായകൻ ബാലചന്ദ്രകുമാർ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ട ഫോണുകളിൽ ചിലത് പ്രതികൾ 2017-18 കാലത്ത് ഉപയോഗിച്ചവയാണ്. നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ഈ ഫോണുകൾ ഉപയോഗിച്ചെന്നാണ് വിലയിരുത്തൽ. രണ്ട് സിമ്മുകൾ മാത്രമാണ് തനിക്കുള്ളതെന്നാണ് ദിലീപിന്റെ മൊഴി.
ഫോണുകൾ ലഭിച്ചാൽ മറ്റ് സിം കാർഡ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. ദിലീപിന്റെ മൂന്ന് ഫോണുകളും സഹോദരൻ അനൂപിന്റെ രണ്ട് ഫോണുകളും സഹോദരീ ഭർത്താവ് ടി.എൻ. സുരാജിന്റെ ഒരു ഫോണും കൈമാറാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്. നാല് ഫോണുകൾ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. ദിലീപിന്റെ കൈവശം ഏഴ് ഫോണുകൾ മാത്രമാകില്ലെന്നാണ് ക്രൈം ബ്രാഞ്ച് അനുമാനം. എന്തായാലും കാത്തിരിക്കാം ഇന്ന് തന്നെ ഈ കേസിൽ നിർണായകമായ ഒരു വഴിത്തിരിവ് ഉണ്ടാകാനാണ് സാധ്യത.
https://www.facebook.com/Malayalivartha