വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍

വിവാഹം വിവാഹവാഗ്ദാനം നൽകി വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റിലായതായി റിപ്പോർട്ട്. കൊല്ലം ചാത്തന്നൂര്‍ മാമ്ബുഴ കാടന്‍വിളപ്പുറം സ്വദേശി നാസിം മന്‍സിലില്‍ നാസിം(27) ആണ് അറസ്റ്റിലായത്.
അതേസമയം വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ നാസിം, ഇക്കാര്യം മറച്ചുവെച്ചാണ് യുവതിയുമായി അടുത്തത്. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായാണ് സൂചന. യുവതിയെ വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടുവന്ന് ചവറയില്‍ ഒരു ക്ഷേത്രത്തിന് മുന്നില്‍വെച്ച് മാലയിടുകയും പിന്നീട് കല്ലുവാതുക്കലില്‍ വാടക വീടെടുത്ത് താമസിക്കുകയുമായിരുന്നു.
എന്നാൽ യുവതി ഗര്‍ഭിണായാണെന്ന് അറിഞ്ഞതോടെ നാസിം അവരെ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങിയിരുന്നു. എല്ലാ ദിവസവും മര്‍ദ്ദനം തുടര്‍ന്നതോടെ യുവതി അവശയായി മാറി. കഴിഞ്ഞ ദിവസം നാസിം യുവതിയുടെ അടിവയറ്റില്‍ ചവിട്ടിയതോടെ രക്തസ്രാവവും ഗര്‍ഭഛിദ്രവും ഉണ്ടായി. ഗുരുതരാവസ്ഥയിലായ യുവതിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയുണ്ടായി.
ഇതേത്തുടര്‍ന്നാണ് യുവതിയുടെ വീട്ടുകാര്‍ പാരിപ്പള്ളി പൊലീസില്‍ പരാതിയുമായി എത്തിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ഇന്‍സ്പെക്ടര്‍ എ അല്‍ ജബ്ബാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ ചാത്തന്നൂരില്‍ നിന്ന് പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha
























