കോവിഡനന്തര ആരോഗ്യപ്രശ്നങ്ങൾ സൂക്ഷിക്കണം; ഇതുവരെ കേരളത്തിൽ ചികിത്സ തേടിയത് ഏഴുലക്ഷത്തിലധികം പേർ; ജാഗ്രതയോടെ നേരിടാനുള്ള മാർഗങ്ങൾ ഇതൊക്കെയാണ്

കൊവിഡ് വന്നിട്ട് രണ്ടു വർഷങ്ങൾ ആകാൻ പോകുകയാണ്. ഇതിനിടയിൽ നിരവധി പേർ കൊവിഡ് ബാധിതരായി. നിരവധി ആൾക്കാർ കൊവിഡ് മൂലം മരണപ്പെട്ടു. നിരവധി ആൾക്കാർ കൊവിഡിനെ അതിജീവിച്ചു. ഇപ്പോളിതാ ഒമിക്രോൺ വരെ എത്തി നിൽക്കുകയാണ് ഈ രോഗാവസ്ഥ. കൊവിഡ് ബാധിച്ച ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടുന്നവർ നിരവധി ആണ്.
ഏഴുലക്ഷത്തിലധികം പേർ കോവിഡനന്തര ആരോഗ്യപ്രശ്നങ്ങൾക്ക് കേരളത്തിൽ ഇതുവരെ ചികിത്സതേടിയെന്ന വിവരമാണ് പുറത്ത് വരുന്നത്. ശ്വാസകോശ പ്രശ്നങ്ങൾ, ഹൃദ്രോഗം, പേശിവേദന, ന്യൂറോളജിക്കൽ പ്രശ്നങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവയുടെ ലക്ഷണങ്ങൾ പലരിലും കണ്ടെത്തി. കോവിഡ് മുക്തരായവരിൽ അമിതക്ഷീണം, പേശിവേദന മുതൽ മാരകമായ ഹൃദ്രോഗവും മറ്റ് ജീവിതശൈലീരോഗങ്ങളും വരെ കണ്ടുവരുന്നതായി വിവിധ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നുണ്ട്.
കോവിഡ് രോഗമുക്തി നേടിയവരിൽ ആരോഗ്യപ്രശ്നങ്ങൾ വെല്ലുവിളിയാകുന്നുണ്ട്. അതുക്കൊണ്ട് എല്ലാ സ്ഥാപനങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ തുടങ്ങിയിട്ടുണ്ട് . പ്രാഥമിക ആരോഗ്യതലത്തിലും മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും പോസ്റ്റ് കോവിഡ് സേവനങ്ങൾ ഉണ്ട്. കോവിഡ് ഭേദമായവരിൽ കാണുന്ന വിവിധതരം രോഗലക്ഷണങ്ങൾ സൂക്ഷിക്കേണ്ടവ തന്നെയാണ്.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തിങ്കൾ മുതൽ ശനി വരെ ഉച്ചയ്ക്ക് 12 മണി മുതൽ രണ്ടുമണി വരെയും ലഭ്യമാണ്. ജനറൽ, ജില്ലാ, താലൂക്ക് ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും എല്ലാ ദിവസവും സ്വകാര്യ ആശുപത്രികളിൽ മാനേജ്മെന്റ് നിശ്ചയിക്കുന്ന ദിവസങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ പ്രവർത്തനമുണ്ട്.
കോവിഡ് ഭേദമായവരിൽ കാണുന്ന ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർക്ക് വ്യായാമപരിശീലനം, ബോധവത്കരണം, പുകയില ഉപയോഗം നിർത്താനുള്ള വിവിധ സേവനങ്ങൾ ഉൾപ്പെടെയുള്ള 'പൾമണറി റിഹാബിലിറ്റേഷൻ' സേവനങ്ങളും ആശുപത്രികളിൽ സേവനം അനുഷ്ഠിക്കുന്നുണ്ട് . കോവിഡ് ചികിത്സ പൂർത്തിയാക്കിയാലും മൂന്നാഴ്ച മുതൽ മൂന്നു മാസത്തിനിടയിൽ കോവിഡനന്തര ആരോഗ്യപ്രശ്നങ്ങൾ കണ്ടുവരുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ് .
പോസ്റ്റ് കോവിഡ് ശ്വസനരോഗങ്ങളുടെ ലക്ഷണങ്ങൾക്ക് ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളുമായി സാമ്യമുണ്ട്. ക്ഷയരോഗ നിർണയത്തിൽ കാലതാമസം വരാനുള്ള സാധ്യത വലുതാണ് . ഈ സാഹചര്യത്തിൽ കോവിഡ് മുക്തരായ രോഗികളിൽ ക്ഷയരോഗമുള്ളവരെ കണ്ടെത്താനായി എല്ലാ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളിലും ടി.ബി. സ്ക്രീനിങ് നടത്തുന്നുവെന്നതും ശ്രദ്ധേയമായ കാര്യം.
സംസ്ഥാന, ജില്ലാ, സ്ഥാപന തലങ്ങളിൽ പ്രത്യേക സമിതികളാണ് സർക്കാർ, സ്വകാര്യ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ നടത്തിപ്പുള്ളത് . താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിൽ നേരിട്ട് എത്തിയോ ഫോൺ വഴിയോ 'ഇ-സഞ്ജീവനി' ടെലിമെഡിസിൻ സൗകര്യം ഉപയോഗപ്പെടുത്തിയോ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ സേവനം തേടാവുന്നതാണ്.
കോവിഡ് രോഗമുക്തി നേടിയവരിൽ കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ കാണുന്നുണ്ട്. അതുക്കൊണ്ട് എല്ലാ സ്ഥാപനങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ശക്തമാക്കിയിരിക്കുകയാണ്. പ്രാഥമിക ആരോഗ്യതലത്തിലും മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും പോസ്റ്റ് കോവിഡ് സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട് .
https://www.facebook.com/Malayalivartha
























