തനിക്ക് ഇങ്ങിനെയൊരു ഫോണില്ല..!! നാലാമത്തെ ഫോൺ പിന്നെ എവിടെ?..ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍..! ഫോണുകള്‍ മുംബൈയിലേക്ക് അയച്ചത് കേസ് അട്ടിമറിക്കാൻ, പരിശോധനയ്ക്ക് അയക്കുന്നതിലും.... ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യം ഹർജി പരിഗണിക്കുന്നതിലും തീരുമാനം നാളെ.....

ദിലീപ് ഉപയോഗിച്ചതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ നാലാമത്തെ ഫോണ് സംബന്ധിച്ച ചിത്രം വ്യക്തമായിട്ടില്ല. ഫോണിന്‍റെ ഇ.എം.ഐ.ഇ നമ്പടറക്കം അന്വേഷണ സംഘം ഹൈകോടതിക്ക് കൈമാറിയിരുന്നു. തനിക്ക് ഇങ്ങിനെയൊരു ഫോണില്ലെന്ന നിലപാടിലാണ് നടൻ ദിലീപ്. ഇത് കളവാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നു.
ദിലീപ് ഉള്‍പ്പെടെ എല്ലാ പ്രതികളും ഉപയോഗിച്ചിരുന്ന ഫോണുകളുടെയും സിം നമ്പറുകളുടെയും വിവരങ്ങല്‍ അന്വേഷണ സംഘം നേരത്തെ തന്നെ ശേഖരിച്ചിരുന്നു. ഫോണുകള്‍ മാറ്റിയത് നിസഹകരണമായി കണക്കാക്കാം എന്നായിരുന്നു കോടതി നിരീക്ഷണം. ഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്ന ദിലീപിന്‍റെ ഹര്‍ജി ഹൈകോടതി നാളെ പരിഗണിക്കും.
കൂടാതെ നടന്റെയും ഒപ്പമുള്ളവരുടേയും ഫോണുകള്‍ പരിശോധനയ്ക്ക് അയക്കുന്നതിലും നാളെ ഉച്ചയ്ക്ക് കോടതി തീരുമാനം പറയും. ഏത് ഫോറന്‍സിക് ലാബിലേക്ക് ഫോണുകള്‍ അയക്കണം എന്നതില്‍ കോടതി നാളെ തീരുമാനം പറയും. നാളെ 1.45-നാണ് ഉപഹര്‍ജി പരിഗണിക്കുക.
ജാമ്യാപേക്ഷ തള്ളണമെന്നും ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. കേസ് നടത്തിപ്പിന് പ്രതി ഉപാധികള്‍ വെക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദിലീപിന്‍റെ ഫോണുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
ഫോണുകള്‍ മുംബൈയിലേക്ക് അയച്ചത് കേസ് അട്ടിമറിക്കാനെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.നിലവില്‍ കേസ് അന്വേഷിക്കുന്ന അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്നും സി.ബി.ഐ കേസ് അന്വേഷിക്കട്ടെയെന്നും ദിലീപിന്‍റെ അഭിഭാഷകനായ രാമന്‍പിള്ള പറഞ്ഞു.
https://www.facebook.com/Malayalivartha