മീഡിയ വണ്‍ സംപ്രേഷണം വീണ്ടും തടഞ്ഞ് കേന്ദ്രം, ഉത്തരവിനെതിരേ നിയമനടപടി ആരംഭിച്ച് ചാനൽ, തത്കാലം സംപ്രേഷണം നിര്‍ത്തുകയാണെന്ന് കുറിപ്പ്, ചാനലിന്‍റെ സംപ്രേഷണം കേന്ദ്രം തടയുന്നത് ഇത് രണ്ടാം തവണ

ജമാ അത്തെ ഇസ്‌ലാമിയുടെ നിയന്ത്രണത്തിലുള്ള മീഡിയ വണ്‍ ചാനലിന്‍റെ സംപ്രേഷണം വീണ്ടും കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു.നിരോധനത്തിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയം തയാറായിട്ടില്ലെന്നും ഉത്തരവിനെതിരേ മീഡിയ വണ്‍ നിയമനടപടി ആരംഭിച്ചിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു.
തത്കാലം സംപ്രേഷണം നിര്‍ത്തുകയാണെന്നും കുറിപ്പിലുണ്ട്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംപ്രേഷണം തടഞ്ഞതെന്നാണ് മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്.
അതേസമയം, ചാനലില്‍ വന്ന ചില റിപ്പോര്‍ട്ടുകള്‍ ദേശസുരക്ഷയുമായി ബന്ധപ്പെട്ടു പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംപ്രേഷണം തടഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം.ഇത് രണ്ടാം തവണയാണ് മീഡിയ വണ്‍ ചാനലിന്‍റെ സംപ്രേഷണം കേന്ദ്രം തടയുന്നത്.
https://www.facebook.com/Malayalivartha