ജനസമുദ്രമായി മാറുന്ന അത്യാഹിത വിഭാഗങ്ങളിൽ 24, 48 മണിക്കൂർ ജോലി ചെയ്യേണ്ടിവരുന്ന ഡോക്ടർ എഴുതി കൊടുക്കുന്ന എക്സ് റെയിൽ മാത്രമല്ല തെറ്റ് വരാൻ സാധ്യത; അങ്ങനെ ജോലി ചെയ്യുന്ന അവസരത്തിൽ ശാരീരികവും മാനസികവുമായി ആക്രമിക്കപ്പെട്ടാൽ സമൂഹമാധ്യമങ്ങളിൽ അവഹേളിക്കപ്പെട്ടാൽ ഹാ കഷ്ടം! പ്രത്യേക ശ്രദ്ധയും മനസ്സമാധാനവും മനസ്സാന്നിധ്യവും വേണ്ട ഒരു ജോലിയാണ് ഡോക്ടർമാരുടേതെന്ന് ഡോ സുൽഫി നൂഹു

മിക്ക രാജ്യങ്ങളിലും ഡോക്ടർമാർക്ക് ജോലി ചെയ്യുന്നതിനുള്ള സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള പൊതുമാനദണ്ഡം ചൂണ്ടിക്കാണിച്ച് നമ്മുക്കും അങ്ങനെ പറ്റില്ലല്ലേ എന്ന് ചോദിക്കുകയാണ് ഡോ സുൽഫി നൂഹു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രുപം ഇങ്ങനെ; നടക്കില്ല അല്ലേ? ആഗ്രഹം കൊണ്ട് ചോദിച്ചു പോയതാ.
താഴെകൊടുത്തിരിക്കുന്നത് മിക്ക രാജ്യങ്ങളിലും ഡോക്ടർമാർക്ക് ജോലി ചെയ്യുന്നതിനുള്ള സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള പൊതുമാനദണ്ഡം. അതുപോലെയൊന്നും വേണമെന്ന് ആഗ്രഹമില്ല. എന്നാലും അതിൻറെ മൂന്നിലൊന്നു സമയപരിധിയെങ്കിലും നടപ്പിലാക്കാൻ കഴിയുമോ. പ്രത്യേകിച്ച് അത്യാഹിത വിഭാഗത്തിലും ലേബർ റൂമിലും ഓപ്പറേഷൻ തീയേറ്ററിലുലെങ്കിലും. മറ്റ് സമയം ഡോക്ടർമാർക്ക് ജീവിതം ആസ്വദിക്കാനുള്ള സമയമാണെന്ന് ആരെങ്കിലും ധരിച്ചുവശായ അവർക്ക്, നല്ല നമസ്കാരം!
പ്രത്യേക ശ്രദ്ധയും മനസ്സമാധാനവും മനസ്സാന്നിധ്യവും വേണ്ട ഒരു ജോലിയാണ് ഡോക്ടർമാരുടേത് .അതിന് മതിയായ വിശ്രമം ഉണ്ടാകണം. മതിയായ ഉറക്കം നിർബന്ധം. മാനസിക-ശാരീരിക ഉല്ലാസത്തിനുള്ള അവസരങ്ങൾ ഉണ്ടാവണം. ജോലി ചെയ്യുന്ന സ്ഥലത്ത് സമാധാനവും സംരക്ഷണവും ഉണ്ടാകണം. ഡോക്ടർമാർക്ക് ഇതൊക്കെ നൽകുന്നത് കൃത്യമായി ജോലി ചെയ്യുവാനുള്ള സാഹചര്യം ഒരുക്കുന്നതിനാണ്.
ജനസമുദ്രമായി മാറുന്ന അത്യാഹിത വിഭാഗങ്ങളിൽ 24, 48 മണിക്കൂർ ജോലി ചെയ്യേണ്ടിവരുന്ന ഡോക്ടർ എഴുതി കൊടുക്കുന്ന എക്സ് റെയിൽ മാത്രമല്ല തെറ്റ് വരാൻ സാധ്യത. അങ്ങനെ ജോലി ചെയ്യുന്ന അവസരത്തിൽ ശാരീരികവും മാനസികവുമായി ആക്രമിക്കപ്പെട്ടാൽ സമൂഹമാധ്യമങ്ങളിൽ അവഹേളിക്കപ്പെട്ടാൽ ഹാ കഷ്ടം! അത്രേ പറയാനുള്ളൂ ഇതിൻറെ മൂന്നിലൊന്നെങ്കിലും സമയപരിധി ഏർപ്പെടുത്താൻ നമുക്ക് കഴിയുമോ? കഴിയണം അതായിരിക്കണം നമ്മുടെ ലക്ഷ്യം.ഡോ സുൽഫി നൂഹു.
https://www.facebook.com/Malayalivartha