പതിനാറികാരിയെ നിരന്തരം ബലാത്സംഗം ചെയ്ത് അച്ഛനും മകനും, വീട്ടിൽ ആരും ഇല്ലാത്ത സമയത്താണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് ഇരയായ പെണ്‍കുട്ടി, പരാതി നല്‍കിയതോടെ അമ്പത്തിമൂന്നുകാരനും മകനും അറസ്റ്റിൽ

മുംബൈ താനെ നഗരത്തില്‍ പതിനാറുകാരിയെ നിരന്തരം ബലാത്സംഗം ചെയ്ത കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. സ്ക്രാപ്പ് ഡീലറെയും മകനെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.ഇരുവര്‍ക്കുമെതിരെ ഐപിസി, കുട്ടികളുടെ ലൈംഗികാതിക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണം (പോക്‌സോ) ആക്‌ട് വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി കോള്‍സെവാഡി പോലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പെണ്‍കുട്ടി ശനിയാഴ്ച പരാതി നല്‍കിയതിനെത്തുടര്‍ന്നായിരുന്നു നടപടി.അമ്പത്തിമൂന്നുകാരനായ സ്‌ക്രാപ്പ് ഡീലറും 23 കാരനായ മകനും ബന്ധുക്കള്‍ വീട്ടിലില്ലാത്ത സമയത്ത് തന്നെ ബലാത്സംഗം ചെയ്യുമെന്ന് ഇര പറഞ്ഞതായി അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























