'ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം, അതും ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ, നിസ്സംശയം എതിർക്കേണ്ട കാര്യമാണ്. നിയമപരമായി മുന്നോട്ട് പോകാനുള്ള മീഡിയ വണിന്റെ തീരുമാനത്തെ പിന്തുണക്കുന്നു...' മീഡിയവൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് നജീബ് കാന്തപുരം എം.എൽ.എ

മീഡിയാവണ്‍ ചാനലിന്റെ സംപ്രേഷണം വീണ്ടും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് നിര്‍ത്തിവയ്ക്കുകയുണ്ടായി. മീഡിയ വണ്‍ ന്യൂസ് ചാനലിന്റെ എഡിറ്റര്‍ പ്രമോദ് രാമനാണ് ഇക്കാര്യം ഏവരെയും അറിയിച്ചത്. സുരക്ഷാ കാരണം ചൂണ്ടിക്കാട്ടിയാണ് സംപ്രേഷണം നിര്‍ത്തിവെച്ചതെന്നാണ് ലഭിച്ചിരിക്കുന്ന വിവരമെന്നും അതിന്റെ വിശദാംശങ്ങള്‍ തങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടില്ലെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുകയുണ്ടായി.
ഇതിനുപിന്നാലെ നിരവധിപേരാണ് ഇതിനെതിരെ വിമർശനം ഉന്നതയിച്ചുകൊണ്ട് രംഗത്ത് എത്തിയത്. ഇപ്പോഴിതാ മീഡിയവൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് നജീബ് കാന്തപുരം എം.എൽ.എ രംഗത്ത് എത്തിയിരിക്കുകയാണ്. പ്രതിഷേധിക്കുന്നവരുടെ വായ മൂടിക്കെട്ടിയാൽ സത്യങ്ങൾ ഇല്ലാതാകുമെന്ന് ഫാസിസ്റ്റുകളോടാരാണ് പറഞ്ഞതെന്ന് അദ്ദേഹം സമുഹമാധ്യമത്തിലെ കുറിപ്പിൽ ചോദിക്കുകയുണ്ടായി.
'മീഡിയ വൺ എന്ന മാധ്യമ സ്ഥാപനത്തിന്റെ പ്രക്ഷേപണാനുമതി സുരക്ഷാ കാരണങ്ങൾ പറഞ്ഞു കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം തടഞ്ഞിരിക്കുകയാണ്. വ്യക്തമായ കാരണം ബോധിപ്പിക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞില്ലെന്ന കാര്യത്തിൽ നിന്ന് മനസ്സിലാവുന്നത് ഇതൊരു പ്രതികാര നടപടി ആണെന്നാണ്' എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
പ്രതിഷേധിക്കുന്നവരുടെ വായ മൂടിക്കെട്ടിയാൽ സത്യങ്ങൾ ഇല്ലാതാകുമെന്ന് ഫാസിസ്റ്റുകളോടാരാണ് പറഞ്ഞത്.?! മീഡിയ വൺ എന്ന മാധ്യമ സ്ഥാപനത്തിന്റെ പ്രക്ഷേപണാനുമതി സുരക്ഷാ കാരണങ്ങൾ പറഞ്ഞു കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം തടഞ്ഞിരിക്കുകയാണ്. വ്യക്തമായ കാരണം ബോധിപ്പിക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞില്ലെന്ന കാര്യത്തിൽ നിന്ന് മനസ്സിലാവുന്നത് ഇതൊരു പ്രതികാര നടപടി ആണെന്നാണ്.
ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം, അതും ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ, നിസ്സംശയം എതിർക്കേണ്ട കാര്യമാണ്. നിയമപരമായി മുന്നോട്ട് പോകാനുള്ള മീഡിയ വണിന്റെ തീരുമാനത്തെ പിന്തുണക്കുന്നു.
https://www.facebook.com/Malayalivartha