'മീഡിയവൺ ചാനൽ രാജ്യ സുരക്ഷക്ക് ഏത് നിലയിലാണ്, ഏതളവിലാണ് ഭീഷണി ഉയർത്തുന്നതെന്ന് വിശദീകരിക്കേണ്ടത് രാജ്യം ഭരിക്കുന്ന സർക്കാർ തന്നെയാണ്. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്ക്കാര സ്വാതന്ത്ര്യവും നിലനിൽക്കുന്ന ഒരു നാടെന്ന നിലയിൽ അത്തരം ഭരണകൂട ന്യായീകരണങ്ങൾ ജനങ്ങൾക്ക് ബോധ്യമാവുകയും വേണം...' കോൺഗ്രസ് നേതാവ് വി.ടി.ബൽറാം

മീഡിയാവണ്‍ ചാനലിന്റെ സംപ്രേഷണം വീണ്ടും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് നിര്‍ത്തിവയ്ക്കുന്നതായുള്ള വാർത്തകൾ ഏറെ വിമർശങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. മീഡിയ വണ്‍ ന്യൂസ് ചാനലിന്റെ എഡിറ്റര്‍ പ്രമോദ് രാമനാണ് ഇക്കാര്യം ഏവരെയും അറിയിച്ചിരിക്കുന്നത്. സുരക്ഷാ കാരണം ചൂണ്ടിക്കാട്ടിയാണ് സംപ്രേഷണം നിര്‍ത്തിവെച്ചതെന്നാണ് ലഭിച്ചിരിക്കുന്ന വിവരമെന്നും അതിന്റെ വിശദാംശങ്ങള്‍ തങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ കുറിപ്പിൽ വ്യക്തമാക്കുകയുണ്ടായി.ഇ തിനുപിന്നാലെ നിരവധിപേരാണ് ഇതിനെതിരെ വിമർശനം ഉന്നതയിച്ചുകൊണ്ട് രംഗത്ത് എത്തിയത്.
ഇപ്പോഴിതാ കടുത്ത വിമർശനം ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് വി.ടി.ബൽറാം. മീഡിയവൺ മാനേജ്മെന്റിന്റെയും അതിലെ മാധ്യമ പ്രവർത്തകരുടേയും പല രാഷ്ട്രീയ, സാമൂഹിക കാഴ്ചപ്പാടുകളോടും പൂർണ്ണമായ യോജിപ്പൊന്നും ഇല്ല. എന്നാലും ഒരു മാധ്യമ സ്ഥാപനത്തെ പൂട്ടിക്കെട്ടാൻ ഭരണകൂടം സർവ്വസന്നാഹങ്ങളും ഉപയോഗിച്ച് കടന്നു വരുമ്പോൾ ഉപാധികളില്ലാതെ ആ മാധ്യമത്തിനൊപ്പം നിൽക്കുക എന്നതല്ലാതെ ഭരണഘടനാ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർക്ക് മറ്റ് മാർഗമില്ല.മീഡിയവണ്ണിനൊപ്പം, അഭിപ്രായ സ്വാതന്ത്ര്യത്തിനൊപ്പം'- എന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
മീഡിയവൺ ചാനൽ രാജ്യ സുരക്ഷക്ക് ഏത് നിലയിലാണ്, ഏതളവിലാണ് ഭീഷണി ഉയർത്തുന്നതെന്ന് വിശദീകരിക്കേണ്ടത് രാജ്യം ഭരിക്കുന്ന സർക്കാർ തന്നെയാണ്. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്ക്കാര സ്വാതന്ത്ര്യവും നിലനിൽക്കുന്ന ഒരു നാടെന്ന നിലയിൽ അത്തരം ഭരണകൂട ന്യായീകരണങ്ങൾ ജനങ്ങൾക്ക് ബോധ്യമാവുകയും വേണം.
മീഡിയവൺ മാനേജ്മെന്റിന്റെയും അതിലെ മാധ്യമ പ്രവർത്തകരുടേയും പല രാഷ്ട്രീയ, സാമൂഹിക കാഴ്ചപ്പാടുകളോടും പൂർണ്ണമായ യോജിപ്പൊന്നും ഇല്ല. എന്നാലും ഒരു മാധ്യമ സ്ഥാപനത്തെ പൂട്ടിക്കെട്ടാൻ ഭരണകൂടം സർവ്വസന്നാഹങ്ങളും ഉപയോഗിച്ച് കടന്നു വരുമ്പോൾ ഉപാധികളില്ലാതെ ആ മാധ്യമത്തിനൊപ്പം നിൽക്കുക എന്നതല്ലാതെ ഭരണഘടനാ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർക്ക് മറ്റ് മാർഗമില്ല. മീഡിയവണ്ണിനൊപ്പം, അഭിപ്രായ സ്വാതന്ത്ര്യത്തിനൊപ്പം.
https://www.facebook.com/Malayalivartha