നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം അനിശ്ചിതമായി നീളുന്നു; സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്

നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം അനിശ്ചിതമായി നീളുന്നതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക് നീങ്ങുന്നു. രണ്ടു ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം പ്രഖ്യാപിച്ചില്ലെങ്കില്‍ പണിമുടക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.
മിനിമം ചാര്‍ജ് 12 രൂപയാക്കണം, ടാക്‌സ് ഇളവ് നല്‍കണം, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ ബസുടമകളുടെ സംഘടനകള്‍ സര്‍ക്കാരിന് മുന്നില്‍ വച്ചിരുന്നു. ബസ് ചാര്‍ജ് വര്‍ധന അനിവാര്യമാണെന്ന് സര്‍ക്കാര്‍ സമ്മതിച്ചുവെങ്കിലും തീരുമാനം അനന്തമായി നീളുകയാണെന്ന് ആക്ഷേപിച്ചാണ് ബസുടമകള്‍ സമരത്തിലേക്ക് പോകുന്നത്.
ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിസംബര്‍ മൂന്നാം വാരം സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും ക്രിസ്മസ്, ന്യൂ ഇയര്‍ തിരക്കും സര്‍ക്കാരിന്റെ ഇടപെടലും പരിഗണിച്ച് മാറ്റുകയായിരുന്നു. ആവശ്യങ്ങള്‍ ഉടന്‍ അംഗീകരിക്കുമെന്നാണ് സര്‍ക്കാര്‍ അന്ന് ബസുടമകള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നത്.
https://www.facebook.com/Malayalivartha