വാവസുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി!! സാധാരണനിലയിൽ ആകാത്തത് തലച്ചോറിലേക്ക് രക്തം എത്താത്തത് കൊണ്ട്: ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍; അപകടനില തരണം ചെയ്തിട്ടില്ല

മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്ന രീതിയിലെ സൂചനയാണ് പുറത്ത് വന്നിരിക്കുന്നത്.
ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായെന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച ശേഷം മന്ത്രി പി എന്‍ വാസവന്‍ വ്യക്തമാക്കി. എന്നാല്‍ അപകടനില പൂര്‍ണ്ണമായും തരണം ചെയ്തിട്ടില്ല എന്നും മന്ത്രി വാസവന്‍ വ്യക്തമാക്കിയിരിക്കുകയാണ്.
തലച്ചോറിലേക്ക് രക്തം എത്താത്തത് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍ ആയിട്ടില്ല. പൂര്‍ണ്ണമായും പ്രതീക്ഷയുണ്ട് എന്ന് തന്നെയാണ് ഡോക്ടര്‍മാര്‍ പറയുന്നത് എന്നും മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി.
തലച്ചോറിലേക്ക് രക്തം എത്താത്തത് മൂലമാണ് പ്രവര്‍ത്തനം സാധാരണ നിലയില്‍ ആകാത്തത്. ഇതുമൂലം അബോധാവസ്ഥയില്‍ തുടരുകയാണ് വാവ സുരേഷ്. രണ്ടുതവണ ഇതില്‍നിന്ന് മറികടക്കാനുള്ള ശ്രമം ഡോക്ടര്‍മാരുടെ സംഘം നടത്തി. അടുത്ത അഞ്ച് മണിക്കൂറിനുള്ളില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍ ആകും എന്ന് പ്രതീക്ഷിക്കുന്നു എന്നും കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറഞ്ഞതായി മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി.
ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ 20 ശതമാനം മാത്രമായിരുന്നു ഹൃദയം പ്രവര്‍ത്തിച്ചിരുന്നത്. സിപിആര്‍ നല്‍കിയശേഷമാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ പുരോഗതി ഉണ്ടായത്. ആദ്യം പ്രവേശിപ്പിച്ച കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും സിപിആര്‍ നല്‍കിയിരുന്നു. പ്രാഥമിക ശുശ്രൂഷ മികച്ച രീതിയിലാണ് ഭാരത് ആശുപത്രിയില്‍ നല്‍കിയത് എന്നും മന്ത്രി വ്യക്തമാക്കി.
ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായതിനുപുറമേ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലായി എന്നും ഡോക്ടര്‍മാരുടെ സംഘം വിലയിരുത്തി. കോട്ടയം മെഡിക്കല്‍ കോളേജിലെ സൂപ്രണ്ട് ഡോക്ടര്‍ ടി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് വാവാ സുരേഷിനെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി കഠിനപരിശ്രമം നടത്തുന്നത്. ഹൃദ്രോഗ വിഭാഗം മേധാവി ജയകുമാര്‍ മറ്റു വിവിധ വകുപ്പുകളിലെ ഡോക്ടര്‍മാര്‍ എന്നിവര്‍ ആശുപത്രിയിലെത്തി പരിശോധന നടത്തി. ആവശ്യമായ മരുന്നുകള്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും നടത്തിയതായി മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























