കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ സുരേഷിന്റെ ഹൃദയത്തിന്റെയും തലച്ചോറിന്റെയും പ്രവര്‍ത്തനം ഗുരുതരാവസ്ഥയിൽ; വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കും: മന്ത്രി വീണാ ജോര്‍ജ്

പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവ സുരേഷിന്റെ ആരോഗ്യ നിലയെ കുറിച്ച് ചോദിച്ചറിഞ്ഞു. എല്ലാവിധ വിദഗ്ധ ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
അതേസമയം ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ഒരു പരിസ്ഥിതി സംരക്ഷകനും, പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേകം നൈപുണ്യം നേടിയ വ്യക്തിയുമാണ് വാവ സുരേഷ് എന്ന സുരേഷ്. മനുഷ്യവാസമുള്ളിടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിഷപ്പാമ്പുകളെ പിടി കൂടി സംരക്ഷിക്കുന്ന ഇദ്ദേഹത്തിന് വന്യ ജീവി വകുപ്പിന്റെ പിന്തുണയുമുണ്ട്. ഇതേ വരെ 50,000 ത്തോളം പാമ്പുകളെ ഇദ്ദേഹം സംരക്ഷിച്ചതായി കണക്കുകൾ പറയുന്നു. ഇത്തരത്തിൽ പാമ്പ് സ്നേഹിയായ വാവ സുരേഷ് ഇപ്പോൾ അതീവ ഗുരുതരാവസ്ഥയിലാണ്.
കോട്ടയം കുറിച്ചിയിൽ പാമ്പിനെ പിടികൂടുന്നതിനിടെയാണ് വാവ സുരേഷിന് പാമ്പ് കടിയേറ്റത്. പാമ്പിന്റെ കടിയേറ്റ് അബോധാവസ്ഥയിലായ വാവാ സുരേഷിനെ കോട്ടയം ഭാരത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ സുരേഷിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ട് . ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ ഇദ്ദേഹം ബോധരഹിതനായിരുന്നതായി എന്ന് ഭാരത് ആശുപത്രി എം ഡി വിനോദ് വിശ്വനാഥൻ അറിയിച്ചു.
ആന്‍റിവെനം നൽകി ഐ.സി.യുവിൽ പ്രവേശിപ്പിച്ചെങ്കിലും തുടർന്ന് മെഡി. കോളജിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. കുറിച്ചി പഞ്ചായത്തിലെ ഒന്നാംവാർഡിൽ വാണിയേപുരക്കൽ ജലധരന്‍റെ വീടിനോടുചേർന്ന ഉപയോഗശൂന്യമായ തൊഴുത്തിൽ മൂന്നുദിവസമായി പാമ്പിനെ കാണുന്നുണ്ട്. തുടർന്ന് വാവ സുരേഷിനെ അറിയിച്ചു. എന്നാല്‍ ഇന്ന് വൈകുന്നേരം 4.45 മണിയോടെയാണ് സുരേഷ് സ്ഥലത്ത് എത്തിയത്. സുരേഷ് എത്തിയ ഉടന്‍ നാട്ടുകാരും പാമ്പിനെ പിടികൂടുന്നത് കാണാന്‍ തടിച്ചുകൂടി. തൊഴുത്തിലെ കരിങ്കല്ലിനിടയിൽനിന്ന് പാമ്പിനെ പിടികൂടി വാലിൽ പിടിച്ച് ചാക്കിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ വലതുകാലിന്‍റെ മുട്ടിനുമുകളിൽ കടിക്കുകയായിരുന്നു.മുട്ടിന് മുകളിലായി തുടയിലാണ് കടിയേറ്റത്. രക്തം പുറത്ത് വന്ന രീതിയില്‍ ആഴത്തിലുള്ള കടിയാണേറ്റത് കടിയേറ്റതിനെതുടർന്ന് പാമ്പിനെ വിട്ടെങ്കിലും വീണ്ടും പിടികൂടി ചാക്കിലാക്കി. തുടർന്ന് തന്നെ ആശുപത്രിയിലാക്കണമെന്ന് വാവ സുരേഷ് തന്നെ ആവശ്യപ്പെടുകയായിരുന്നു.
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് സുരേഷും ബോധരഹിതനായത്. സുരേഷിന് കടിയേല്‍ക്കുന്നത് കണ്ട യുവാവ് ബോധരഹിതനായി നിലത്ത് വീണു. ഇദ്ദേഹത്തെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മെഡി.കോളജിലേക്കാണ് പുറപ്പെട്ടതെങ്കിലും പകുതി വഴി എത്തിയപ്പോൾ ബോധം നഷ്ടപ്പെട്ടു. ഇതോടെ ആദ്യം നഗരത്തിലെ സ്വകാര്യആശുപത്രിയിലെത്തിക്കുകയായിരുന്നു. പാമ്പിനെയും ചാക്കിലാക്കി ആശുപത്രിയിലെത്തിച്ചിരുന്നു. മന്ത്രി വി.എൻ. വാസവന്‍റെ നേതൃത്വത്തിലാണ് മെഡി. കോളജിലേക്ക് മാറ്റിയത്.
അതേസമയം, പാമ്പിനെ കണ്ട വിവരം അറിഞ്ഞ ഉടന്‍ സുരക്ഷഇതമായി പാമ്പിനെ പിടികൂടാന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിരുന്നുവെന്ന് വാര്‍ഡ് മെമ്പര്‍ പൊന്നമ്മ സത്യന്‍ അറിയിച്ചു. ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ ഇദ്ദേഹം ബോധരഹിതനായിരുന്നതായി ഭാരത് ആശുപത്രി എം ഡി വിനോദ് വിശ്വനാഥന്‍ അറിയിച്ചു. ഇവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ സുരേഷിന്റെ ഹൃദയത്തിന്റെയും തലച്ചോറിന്റെയും പ്രവര്‍ത്തനം ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മെഡിക്കൽ കോളജിലേയ്ക്ക് കൊണ്ടു പോയി.
https://www.facebook.com/Malayalivartha
























