വിസ്മയ കേസില്‍ നിര്‍ണായക വഴിത്തിരിവ്!! കൂറുമാറി കിരണിന്റെ പിതാവ്, വിസ്മയ ആത്മഹത്യ ചെയ്തത് ആത്മഹത്യാ കുറിപ്പ് എഴുതി വച്ച ശേഷം; പൊലീസിന് കൈമാറിയെന്ന് കിരണിന്റെ പിതാവ്

കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്‌മഹത്യ ചെയ്ത വിസ്മയ കേസ്. കേസില്‍ പ്രതി കിരണിന്റെ പിതാവ് സദാശിവന്‍ പിള്ള കൂറു മാറിയതായി കോടതി. ആത്മഹത്യാ കുറിപ്പ് എഴുതി വച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് സദാശിവന്‍ പിള്ള മൊഴി നൽകിയിരിക്കുന്നത്.
ഈ കുറിപ്പ് താന്‍ പൊലീസിന് കൈമാറിയെന്നും കോടതിയില്‍ സദാശിവന്‍ പിള്ള പറഞ്ഞു. ഇതോടെയാണ് സദാശിവന്‍ പിള്ള കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ഇത് കോടതി അംഗീകരിച്ചു. നേരത്തെ പൊലീസിനു നല്‍കിയ മൊഴിയിലും മാദ്ധ്യമങ്ങള്‍ക്കു മുന്നിലും ആത്മഹത്യാ കുറിപ്പിനെ പറ്റി സദാശിവന്‍ പിള്ള പറഞ്ഞിരുന്നില്ല.
ശബ്ദം കേട്ടെത്തിയപ്പോള്‍ നിലത്ത് കിടത്തിയ നിലയിലാണ് വിസ്മയയെ കണ്ടതെന്നാണ് സദാശിവന്‍ പിള്ള പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ ആത്മഹത്യാകുറിപ്പ് പൊലീസിന് കൈമാറിയെന്നാണ് മൊഴി നല്‍കിയത്.
https://www.facebook.com/Malayalivartha