വയോധികരായ രണ്ടു സ്ത്രീകൾ ഒറ്റപ്പെട്ട വീട്ടിൽ മരിച്ച നിലയിൽ; മരണകാരണം ഇതുവരെയും സ്ഥിതീകരിച്ചില്ല, ഇരുവരും തമ്മിൽ രക്തബന്ധമില്ലെന്ന് പൊലീസ്: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സ്ത്രീകളെ കുറിച്ചറിഞ്ഞത് ഇങ്ങനെ! നാടിനെ നടുക്കിയ സംഭവം മിനസോട്ടയിൽ

മിനസോട്ടയിലെ ഒരു വീട്ടില്‍ രണ്ട് സ്ത്രീകളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11:41 ഓടെയാണ് സ്ത്രീകളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
62ഉം 73ഉം വയസ്സ് പ്രായമുള്ള വയോധികരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീകള്‍ തമ്മില്‍ രക്തബന്ധമുള്ളവരല്ലെന്നും സുഹൃത്തുക്കളാണെന്നും പൊലിസ് വ്യക്തമാക്കി.
ഇരുവരുടേയും മരണം ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന കാര്യം അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു. രണ്ട് സ്ത്രീകളും തമ്മില്‍ കുറച്ചു കാലമായി ഒരുമിച്ചാണ് താമസം. മരണകാരണം സ്ഥിരീകരിച്ചിട്ടില്ല. ഹെന്നപിന്‍ കൗണ്ടി മെഡിക്കല്‍ എക്‌സാമിനറില്‍ നിന്നും ഇക്കാര്യത്തില്‍ ഉടന്‍ സ്ഥിരീകരണമുണ്ടാകുമെന്ന് ക്രിസ്റ്റല്‍ പോലീസ് മേധാവി ബ്രയാന്‍ ഹബ്ബാര്‍ഡ് പറഞ്ഞു.
സ്ത്രീകളിലൊരാളുടെ ബന്ധു നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയത്. കുറച്ചു നാളുകളായി ഇവരെക്കുറിച്ച് വിവരമൊന്നുമില്ലെന്നും വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ലെന്നും ബന്ധു പോലീസില്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് സ്ത്രീകള്‍ താമസിച്ചിരുന്ന വീട്ടിലെത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും പൊതുജനങ്ങള്‍ക്ക് അപകടമൊന്നും ഇല്ലെന്നും പോലീസ് ഉറപ്പുനല്‍കി. കേസില്‍ നിലവില്‍ മറ്റ് പ്രതികളെ കുറിച്ച് അന്വേഷണമൊന്നും നടക്കുന്നില്ല.
https://www.facebook.com/Malayalivartha
























