മാര്‍ക്ക് ലിസ്റ്റ് കൈക്കൂലി കേസില്‍ ജീവനക്കാരി അറസ്റ്റിലായ സംഭവത്തിന് പിന്നാലെ രണ്ട് ജീവനക്കാരെ സെക്ഷന്‍ മാറ്റി

എം.ജി സര്‍വകലാശാല ജീവനക്കാരി കൈക്കൂലി കേസില്‍ അറസ്റ്റിലായ സംഭവത്തിന് പിന്നാലെ രണ്ട് ജീവനക്കാരെ സെക്ഷന്‍ മാറ്റി. എം.ബി.എ വകുപ്പിലെ സെക്ഷന്‍ ഓഫിസറെയും അസി. രജിസ്ട്രാറെയുമാണ് സെക്ഷന്‍ മാറ്റിയത്. കേസില്‍ അന്വേഷണവും തെളിവെടുപ്പും നടക്കുന്ന സാഹചര്യത്തിലാണ് മാറ്റമെന്ന് വി.സി പ്രഫ. സാബു തോമസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അറസ്റ്റിലായ ജീവനക്കാരിയുടെ നിയമനത്തില്‍ വീഴ്ചയില്ല. അന്വേഷണത്തിന് നിയോഗിച്ച നാലംഗ സമിതിയോട് ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജീവനക്കാരി സി.ജെ. എല്‍സിയെ വിജിലന്‍സ് തിങ്കളാഴ്ച എം.ബി.എ വകുപ്പിലെത്തിച്ച് തെളിവെടുത്തു. എല്‍സി കൈകാര്യം ചെയ്തിരുന്ന ഫയലുകളും പിടിച്ചെടുത്തു.
പരാതിക്കാരിയുമായുള്ള ഇവരുടെ ഫോണ്‍ സംഭാഷണത്തില്‍ വകുപ്പിലെ മറ്റുള്ളവര്‍ക്കും കൈക്കൂലിപ്പണം വീതിച്ചുനല്‍കണമെന്ന് പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ സംഭവത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കും.
https://www.facebook.com/Malayalivartha
























