വിതുരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബന്ധുവും സുഹൃത്തും ചേര്‍ന്നു പീഡിപ്പിച്ചു

വിതുര പേപ്പാറ ആദിവാസി കോളനിയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. വിതുര പൊട്ടന്‍ കുളിച്ച പാറ സ്വദേശി രഞ്ജു എന്നുവിളിക്കുന്ന വിനോദ് (32), കിളിമാനൂര്‍ അടയമണ്‍ സ്വദേശി ശരത് (23) എന്നിവരെയാണ് വിതുര പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ബന്ധുവും സുഹൃത്തും ചേര്‍ന്നു വാടകവീട്ടിലും പെണ്‍കുട്ടിയുടെ വീടിനു സമീപത്തെ അക്കേഷ്യ വനത്തിലും പീഡിപ്പിച്ചെന്നാണു കേസ്. 16, 14 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളാണു പീഡനത്തിനിരയായത്. ജനുവരി 28ന് ഒരു പെണ്‍കുട്ടിയെ ബന്ധു വീട്ടില്‍നിന്നും ഫോണില്‍ വിളിച്ചുവരുത്തി സ്‌കൂട്ടറില്‍ കയറ്റി കിളിമാനൂരില്‍ വാടകവീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ വാടകവീട്ടില്‍ പൂട്ടിയിട്ട ശേഷം വിനോദ് മുങ്ങുകയായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇളയ കുട്ടിയെയും പീഡിപ്പിച്ച വിവരം പുറത്തുവന്നത്. കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയാണു പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടികള്‍ പൊലീസിനോടു പറഞ്ഞു. അറസ്റ്റിലായ വിനോദ് പെണ്‍കുട്ടിയുടെ അമ്മയുടെ ബന്ധുവാണ്.
https://www.facebook.com/Malayalivartha
























