ഇനി പാമ്പുപിടിക്കില്ലന്നു പിണങ്ങി....മുന്നറിയിപ്പുകള്‍ എത്രയോ വട്ടം സൗമ്യമായി ലംഘിച്ചു കൊടും വിഷപാമ്പുകളെ തേടി പോയി....ഫാന്‍സ് യഥാര്‍ത്ഥത്തില്‍ സുരേഷിന്റെ ജീവന്‍ വച്ച് കളിക്കുകയായിരുന്നു....പ്രിയസുഹൃത്തിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ പങ്കുവച്ച വാക്കുകള്‍ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് വാവാ സുരേഷ്.കോട്ടയം കുറിച്ചി നീലംപേരൂര്‍ വെച്ചായിരുന്നു പാമ്പിന്റെ കടിയേറ്റത്. എറണാകുളത്ത് ഉണ്ടായിരുന്ന വാവ സുരേഷ് പാമ്പിനെ പിടിക്കാന്‍ വൈകീട്ട് മൂന്ന് മണിയോടെയാണ് കോട്ടയം കുറിച്ചിയില്‍ എത്തിയത്. ഒരു കരിങ്കല്‍ കെട്ടിനിടയില്‍ മൂര്‍ഖന്‍ പാമ്ബ് ഒളിച്ചിരിപ്പുണ്ടായിരുന്നു. . പാമ്ബിനെ പിടികൂടി ചാക്കില്‍ ഇടന്നതിനിടെയാണ് മൂര്‍ഖന്‍ കറങ്ങിവന്ന് തുടയില്‍ കടിക്കുകയായിരുന്നു. ഈ വിഷയത്തില്‍ വാവ സുരേഷിനെക്കുറിച്ചു മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ പങ്കുവച്ച വാക്കുകള്‍ ശ്രദ്ധനേടുന്നു.
'പ്രിയ സുരേഷ്, സുഹൃത്താണ്. ഉള്ളിലാവോളം അളവില്ലാ സ്നേഹമാണ്. തീര്‍ത്തും ലളിതമാണ് രീതികള്‍. ഒട്ടും ശാസ്ത്രീയമല്ലങ്കിലും ആകാശം മുട്ടിയ ആത്മവിശ്വാസമാണ് കരുത്ത്. അതു തന്നെയാണ് വിനയായതും. ഇതു വരെയുള്ളതില്‍ വച്ച് ഏറ്റവും ശക്തിയേറിയ പാമ്ബുകടിയാണ് ഏറ്റത്. ഒരു ഡസന്‍ മനുഷ്യരെ കൊല്ലാനുള്ള വിഷം ഉള്ളിലെത്തിയിട്ടുണ്ടാവാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ ജനകീയ കോടതിയിലാണ് റെസ്ക്യു കിറ്റ് ഇല്ലാതെ റിസ്ക് എടുക്കരുത് എന്ന അഭിപ്രായത്തോട് ഇനി ഞാന്‍ പാമ്പുപിടിക്കില്ലന്നു പിണങ്ങിയത്. നിങ്ങളുടെ സ്നേഹം തീരെ വേണ്ടാത്ത ഒരു ജീവിയെ തലോലിച്ച് അപകടത്തിലാകരുത് എന്ന മുന്നറിയിപ്പുകള്‍ എത്രയോ വട്ടം സൗമ്യമായി ലംഘിച്ചു കൊടും വിഷപാമ്പുകളെ തേടി പോയി. സുരേഷിന്റെ ഫാന്‍സ് യഥാര്‍ത്ഥത്തില്‍ സുരേഷിന്റെ ജീവന്‍ വച്ച് കളിക്കുകയായിരുന്നു എന്നതാണ് ശരി. തിരികെ വരൂ. പ്രിയപ്പെട്ടവനേ.'- സാമൂഹമാധ്യമത്തില്‍ അരുണ്‍ കുറിച്ചു.
https://www.facebook.com/Malayalivartha
























