ഇത് അപൂർവങ്ങളിൽ അപൂർവ്വം; വിവാഹ ചടങ്ങുകളില്‍ അതിഥിയായെത്തി ഫോടോഗ്രാഫര്‍മാരുടെ ക്യാമറകളും ലെന്‍സുകളും മോഷ്ടിക്കുന്നയാളെ പിടികൂടി

വിവാഹച്ചടങ്ങുകളില്‍ അതിഥിയായെത്തി ഫോടോഗ്രാഫര്‍മാരുടെ ക്യാമറകളും ലെന്‍സുകളും മോഷ്ടിക്കുന്നയാളെ പിടികൂടിയതായി പൊലീസ് അറിയിച്ചു. ആറ് വര്‍ഷത്തിനിടെ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 25 ലധികം ക്യാമറകള്‍ ഇയാള്‍ മോഷ്ടിച്ചതായാണ് വിവരം. തിരുവള്ളൂര്‍ ജില്ലയിലെ ശംസുദ്ദീന്‍ (51) ആണ് അറസ്റ്റിലായത്.
വിവാഹ ചടങ്ങുകളില്‍ സംശയം തോന്നാത്ത തരത്തിലാണ് ഇയാള്‍ പെരുമാറിയിരുന്നതെന്നും മാന്യമായി വസ്ത്രം ധരിച്ച് ഭക്ഷണം കഴിച്ച് എല്ലാവരേയും അതിഥിയായി അഭിവാദ്യം ചെയ്യുകയും ആരും ശ്രദ്ധിക്കാതെ പോകുമ്ബോള്‍ ക്യാമറകളും ലെന്‍സുകളും മോഷ്ടിക്കുകയും ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
താനൊരു നാട്ടുകാരനാണെന്ന് വരുത്തിത്തീര്‍ക്കാനും റെജിസ്ട്രേഷന്‍ നമ്ബര്‍ വഴി തിരിച്ചറിയുന്നത് ഒഴിവാക്കാനും ശംസുദ്ദീന്‍ വിവാഹ സ്ഥലത്തേക്കുള്ള യാത്രകള്‍ക്ക് സൈകിള്‍ ഉപയോഗിച്ചിരുന്നതായും പൊലീസ് അറിയിച്ചു.
ക്യാമറകള്‍ നഷ്ടപ്പെട്ട നിരവധി ഫോടോഗ്രാഫര്‍മാര്‍ വിഷയം സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ പൊലീസ് കമീഷനര്‍ ശങ്കര്‍ ജിവാളിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസ് അന്വേഷിക്കാന്‍ ഡെപ്യൂടി കമീഷനര്‍ കെ കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.
പൊലീസ് പറയുന്നതിങ്ങനെ: അന്വേഷണത്തിനിടെ വില്ലിവാക്കത്ത് നിന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ശരവണ കുമാര്‍, രാജേഷ്, കോണ്‍സ്റ്റബിള്‍ മഹേശ്വരന്‍ എന്നിവര്‍ ഒരാള്‍ സൈകിള്‍ ചവിട്ടി പോവുന്നത് ശ്രദ്ധിച്ചു. ഞായറാഴ്ച വില്ലിവാക്കത്തെ ഒരു കടയില്‍ ചായ കുടിക്കുന്നതിനിടെ സൈകിളില്‍ എത്തിയ ആളെ ഇതേ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
എന്തോ പന്തികേട് തോന്നിയ പൊലീസുകാര്‍ ഇയാളെ പിന്തുടരുകയും ഒരു കല്യാണമണ്ഡപത്തില്‍ പ്രവേശിക്കാന്‍ ശ്രമിക്കുമ്ബോള്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു. ക്യാമറകള്‍ ബ്രോകര്‍മാര്‍ക്ക് വിറ്റ് പണം മദ്യത്തിനായാണ് ഇയാള്‍ ചെലവഴിച്ചത്. മൈലാപൂര്‍, നുങ്കമ്ബാക്കം, ആവടി തുടങ്ങിയ പരിസര പ്രദേശങ്ങളില്‍ ശംസുദ്ദീന്‍ സമാനമായ മോഷണങ്ങളില്‍ ഏര്‍പെട്ടിരുന്നു. ബര്‍മ ബസാര്‍ പോലുള്ള സ്ഥലങ്ങളില്‍ വില്‍പന നടത്തിയിരുന്നു'.
https://www.facebook.com/Malayalivartha
























