മീഡിയവണ്‍ സംപ്രേഷണ വിലക്കില്‍ പ്രതിഷേധമറിയിച്ച് സിനിമാരംഗത്തെ നിരവധി പേര്‍

മീഡിയവണ്‍ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ചാനലിന് ഐക്യദാര്‍ഢ്യവുമായി സിനിമാരംഗത്തെ നിരവധി പേര്‍ രംഗത്തെത്തി. നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, സംവിധായകരായ ആഷിഖ് അബു, മുഹ്‌സിന്‍ പരാരി, സക്കരിയ്യ തുടങ്ങിയവരെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ഐക്യദാര്‍ഢ്യമറിയിച്ചു. ഇത് ഭ്രാന്തമായ നടപടിയാണെന്നാണ് പാര്‍വതി തിരുവോത്ത് പ്രതികരിച്ചത്.
രാഷ്ട്രീയ സാമൂഹികരംഗങ്ങളിലെ പ്രമുഖരും നടപടിയെ വിമര്‍ശിച്ചിട്ടുണ്ട്. സംപ്രേഷണവിലക്ക് മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. നടപടി ജനാധിപത്യ വിരുദ്ധമാണെന്നും മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനുനേരെയുള്ള ഫാസിസ്റ്റ് നടപടിയാണിതെന്നും രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് കോട്ടംവരുന്ന ഒരു നടപടിയും മിഡിയവണ്ണിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ പ്രതികരിച്ചു.
മാധ്യമസ്വാതന്ത്ര്യ വിരുദ്ധ നടപടികള്‍ക്കതെിരെ വ്യാപക പ്രതിഷേധം ഉയരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. എതിരഭിപ്രായം പറയുന്ന മാധ്യമങ്ങളുടെ വായമൂടിക്കെട്ടുന്നത് തികഞ്ഞ ഫാസിസമാണെന്ന് മുസ്്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha
























