നടന്‍ ദിലീപിന്റെ ഐഫോണ്‍ പരിശോധിച്ച സാങ്കേതിക വിദഗ്ധന്‍ അപകടത്തില്‍ മരിച്ച കേസില്‍ ദിലീപിന് പുതിയ ക്വട്ടേഷന്‍ ഒരുങ്ങും.... അപകടത്തില്‍ മരിച്ച സലീഷ് വെട്ടിയാട്ടിലിന്റെ വാഹനാപകട മരണത്തില്‍ ഉത്തരവാദി ദിലീപാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം തുടങ്ങി, അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ അങ്കമാലി പൊലീസില്‍ പരാതി നല്‍കി

നടന്‍ ദിലീപിന്റെ ഐഫോണ്‍ പരിശോധിച്ച സാങ്കേതിക വിദഗ്ധന്‍ അപകടത്തില്‍ മരിച്ച കേസില്‍ ദിലീപിന് പുതിയ ക്വട്ടേഷന്‍ ഒരുങ്ങും. അപകടത്തില്‍ മരിച്ച സലീഷ് വെട്ടിയാട്ടിലിന്റെ വാഹനാപകട മരണത്തില്‍ ഉത്തരവാദി ദിലീപാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം തുടങ്ങി.ഇതിന്റെ ഭാഗമായി അന്വേഷണം ആവശ്യപ്പെട്ടു ബന്ധുക്കള്‍ അങ്കമാലി പൊലീസില്‍ പരാതി നല്‍കി. തൃശൂര്‍ കൊടകര സ്വദേശി സലീഷ് വെട്ടിയാട്ടില്‍ (42) ആണ് അപകടത്തില്‍ മരിച്ചത്.
വണ്‍വേയില്‍ വാഹനാപകടം നടക്കാന്‍ സാധ്യത കുറഞ്ഞ സ്ഥലത്താണ് സലീഷിന്റെ ഡസ്റ്റര്‍ കാര്‍ അപകടത്തില്‍ പെട്ടത്. ദിലീപിനെ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങിയതായിരുന്നു സലീഷ്. ഇതാണ് സംശയത്തിനിടയാക്കിയത്.
സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്നു സംവിധായകന്‍ ബൈജു കൊട്ടാരക്കര, സംവിധായകന്‍ ബാലചന്ദ്രകുമാര്‍ എന്നിവര്‍ വെളിപ്പെടുത്തിയിരുന്നു. അപകടത്തില്‍ കൊല്ലപ്പെട്ട സലീഷിന്റെ ഭാര്യയുടെയും മക്കളുടെയും അഭിപ്രായം ആരാഞ്ഞ ശേഷം സഹോദരന്‍ ശിവദാസ് വെട്ടിയാട്ടിലാണ് അപകടമരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അങ്കമാലി സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഈ പരാതി ക്രൈംബ്രാഞ്ചിനു കൈമാറിയതായി അങ്കമാലി പൊലീസ് അറിയിച്ചു.
ക്രൈംബ്രാഞ്ച് സലീഷിന്റെ ബന്ധുക്കളുടെ പരാതി വിശദമായി പരിശോധിക്കുകയാണ്. സലീഷിന്റെ അപകടത്തില്‍ ദ്യക്‌സാക്ഷികളായവരുടെ മൊഴികള്‍ പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു.
സലീഷ് ഉറങ്ങിപ്പോയതു കൊണ്ടാണ് അപകടമുണ്ടായതെന്ന അനുമാനത്തില്‍ അപകടമരണത്തിനാണ് അന്നു കേസ് റജിസ്റ്റര്‍ ചെയ്തതത്. സാധാരണ അപകടമെന്ന നിലയില്‍ കേസന്വേഷണം പൂര്‍ത്തിയാക്കി ലോക്കല്‍ പൊലീസ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച കേസായതിനാല്‍ കേസിന്റെ തുടരന്വേഷണ സാധ്യത പരിശോധിക്കാന്‍ പൊലീസ് നിയമോപദേശം തേടി. സലീഷ് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നടന്‍ ദിലീപിന്റെ ഐഫോണ്‍ സര്‍വീസ് ചെയ്തിരുന്നു. ഇതിനു തൊട്ടടുത്ത ദിവസം 2020 ഓഗസ്റ്റ് 30നാണു അങ്കമാലി ടെല്‍ക്കിനു സമീപം സലീഷ് വാഹനാപകടത്തില്‍ മരിച്ചത്.
സലീഷിന്റെ കാറിന് അടുത്തു കൂടി അമിതവേഗത്തില്‍ പാഞ്ഞുപോയ വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ സ്റ്റിയറിങ് വെട്ടിച്ചപ്പോഴാണു നിയന്ത്രണം വിട്ട് അപകടമുണ്ടായതെന്ന് അന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നെങ്കിലും പൊലീസിന് അതില്‍ അസ്വാഭാവികത തോന്നിയില്ല. സംഭവത്തില്‍ ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിരുന്നില്ല.
ഒരു ഭാഗത്തേക്ക് മാത്രം വാഹനം ഓടിയിരുന്ന സ്ഥലത്താണ് അപകടം നടന്നത്. ഒരു വാഹനം അമിതവേഗതയില്‍ കടന്നു പോയതാവും തൊട്ടടുത്ത് കണ്ട ഇരുമ്പ് ദത്തിയിലേക്ക് വാഹനം ഇടിച്ചു കയറ്റിയതെന്നാണ് പ്രാഥമിക നിഗമനം.
നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും അടുത്ത ബന്ധുക്കളും ഗൂഢാലോചന നടത്തിയെന്ന കേസ് റജിസ്റ്റര്‍ ചെയ്തതിനു ശേഷം സിനിമാരംഗത്തുള്ളവര്‍ തന്നെ സലീഷിന്റെ അപകടത്തില്‍ സംശയം പ്രകടിപ്പിച്ചതോടെയാണു മരണത്തില്‍ വ്യക്തത വരുത്താനായി അന്വേഷണം ആവശ്യപ്പെട്ടു രംഗത്തു വന്നത്.
ദിലീപിന്റെ സുഹൃത്തായിരുന്നു സലീഷ്.ദിലീപിനെ കണ്ടിട്ട് മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. ദിലീപിന്റെ ഐ ഫോണില്‍ ഉണ്ടായിരുന്ന വിവരങ്ങളൊക്കെ സലീഷ് ശേഖരിച്ചുവെന്ന സംശയവും പോലീസിനുണ്ട്. ഇക്കാര്യം വിശദമായി അന്വേഷിക്കുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ടു സലീഷിന്റെ ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. തിരുവോണത്തിനു തലേന്നാണ് അപകടം ഉണ്ടായത്. സലീഷ് സംവിധാനം ചെയ്തിരുന്ന ഷോര്‍ട് ഫിലിമിന്റെ ഷൂട്ടിങിനു ശേഷം ഒപ്പമുണ്ടായിരുന്ന സഹോദരന്റെ കുട്ടിയെ കുടുംബവീട്ടിലാക്കി. തുടര്‍ന്ന് ഓണസദ്യക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം.
എന്നാല്‍ അപകട മരണം തന്റെ തലയില്‍ ചാരാന്‍ ശ്രമം തുടങ്ങിയതായി ദിലീപ് ഹൈക്കോടതിയെ അറിയിച്ചു.
https://www.facebook.com/Malayalivartha