ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയാ വണ്‍ തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ എഫ്.ബിയില്‍ പോസ്റ്റിട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ടത്താപ്പ് പൊളിഞ്ഞു...

ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയാ വണ്‍ തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ എഫ്.ബിയില്‍ പോസ്റ്റിട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ടത്താപ്പ് പൊളിഞ്ഞു.
മീഡിയാവണ്‍ ടിവിയുടെ സംപ്രേക്ഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞത് കേരള സര്‍ക്കാരിന്റെ കൂടി റിപ്പോര്‍ട്ട് പരിഗണിച്ചാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.. തീവ്ര മുസ്ലീം നിലപാടുള്ള സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാനലിനെതിരെ സംസ്ഥാന ആഭ്യന്തരവകുപ്പ് ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സംസ്ഥാനത്തെ ഇന്റലിജന്‍സ് വകുപ്പും മീഡിയാവണ്ണിനെതിരെയും ചാനല്‍ ഡയറക്ടര്‍മാര്‍ക്കെതിരെയും പ്രതികൂല റിപ്പോര്‍ട്ടാണ് കേന്ദ്രത്തിന് നല്‍കിയത്. പ്രാദേശിക വാര്‍ത്ത ചാനലുകളുടെ ലൈസന്‍സ് പുതുക്കുന്ന നടപടിയില്‍ കേന്ദ്രം സര്‍ക്കാര്‍ അതത് സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിക്കാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചാനലിന്റെ ലൈസന്‍സ് പുതുക്കി നല്‍കാത്തത്. ഡയറക്ടര്‍മാരുടെ സാമ്പത്തിക ഇടപാടുകളും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്.
നിരവധി പരാതികളും ചാനലിനെതിരെ ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെകൂടെ അടിസ്ഥാനത്തിലാണ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ നടപടി. രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെ ചാനല്‍ പിന്തുണയ്ക്കുന്നുവെന്ന് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ചാനലിന് പിന്നാലെ ഒരു പത്രത്തിനെതിരെയും നടപടി വരുമെന്നാണ് കേള്‍ക്കുന്നത്.
പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ പൗരത്വനിയമത്തിനെതിരെ വര്‍ഗീയ പ്രചരണം ചാനല്‍ നടത്തിയിരുന്ന തായി കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. ഡല്‍ഹില്‍ നിന്ന് തുടരെതുടരെ ചാനല്‍ വ്യാജവാര്‍ത്തകള്‍ നല്‍കു ന്നതായി കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.. ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനെയും മീഡിയാവണ്ണിനെയും കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിരുന്നു. തുടര്‍ന്ന് നിരുപാധികം മാപ്പ് പറഞ്ഞാണ് ഇരു ചാനലുകളും സംപ്രേക്ഷണം വീണ്ടും ആരംഭിച്ചത്. വീണ്ടും മീഡിയാവണ്‍ രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കുന്നുവെന്ന് തെളിവ് അടക്കമുള്ള പരാതി ഉയര്‍ന്നതോടെയാണ് ചാനല്‍ സംപ്രേക്ഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞത്.
സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്രം ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞതെന്ന് മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് പ്രമോദ് രാമന്‍ ഔദ്യോഗിക പേജിലൂടെ അറിയിച്ചു. ഉത്തരവിനെതിര മീഡിയ വണ്‍ നിയമനടപടികള്‍ നടത്തുമെന്നും പ്രമോദ് രാമന്‍ പറഞ്ഞു.
കഴിഞ്ഞ കുറെ നാളുകളായി കേന്ദ്ര സര്‍ക്കാര്‍ മീഡിയ വണ്ണിനെ നോട്ടമിട്ടിരുന്നു. ഒരു പ്രധാന മലയാള പത്രത്തെയും കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നു. ഇതിന്റെ ആദ്യപടിയായായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കേരള പോലീസാണ് അന്വേഷണം നടത്തിയത്. സ്പഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് ഡി ജി പിയാണ് കേന്ദ്ര സര്‍ക്കാരിന് കൈമാറുന്നത്. മീഡിയ വണ്ണിനെതിരെ റിപ്പോര്‍ട്ട് നല്‍കിയ കാലത്ത് ലോകനാഥ് ബഹ്‌റയായിരുന്നു സംസ്ഥാന പോലീസ് മേധാവി. ഇവര്‍ രാജ്യ വിരുദ്ധ പ്രവര്‍ത്തനംനടത്തുന്നു എന്ന വിവരം കേന്ദ്രത്തിന് കൈമാറിയത് ബഹ്‌റ തന്നെയാണ്. കേരളത്തില്‍ തീവ്രവാദ സംഘടനകളുടെ സ്ലിപ്പിംഗ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിരമിക്കുന്ന ദിവസം പറഞ്ഞത് ലോകനാഥ് ബഹ്‌റയാണ്. ഇതില്‍ മാധ്യമങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല.
ചാനലിന്റെ സംപ്രേക്ഷണം പുനരാരംഭിച്ചാലും ചാനലിന്റെ നിലപാടില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ചാനല്‍ തയ്യാറല്ല. മാധ്യമം ദിനപത്രത്തിന്റെ കാര്യത്തിലും മാനേജ്‌മെന്റിന് വ്യക്തമായ നിലപാടുണ്ട്. എന്നാല്‍ ഇതൊന്നും സര്‍ക്കാരിനെ ബാധിക്കുന്ന കാര്യമല്ല.
മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ചാനലിനെതിരെ റിപ്പോര്‍ട്ട് നല്‍കിയ ശേഷം പ്രതിഷേധിക്കുന്ന രീതി എല്ലാവരെയും അമ്പരപ്പിക്കുന്നതാണ്. അത് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പ്രീണന നയത്തിന്റെ ഭാഗമാണെന്ന് പറയപ്പെടുന്നു. വേണമെങ്കില്‍ റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറ യും.
https://www.facebook.com/Malayalivartha