കെ.എസ്.ആര്‍.ടി.സി.യുടെ ബൈപ്പാസ് റൈഡര്‍ സര്‍വീസുകള്‍ ഈ മാസം രണ്ടാംവാരം ആരംഭിക്കും... റൈഡര്‍ സര്‍വീസുകള്‍ക്കായി ബൈപ്പാസുകളില്‍ മുഴുവന്‍സമയ ഫീഡര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും, ഈ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്കു വിശ്രമിക്കാനുള്ള സൗകര്യമൊരുക്കും, തിരുവനന്തപുരത്ത് കഴക്കൂട്ടത്താണ് സ്റ്റേഷന്‍ സ്ഥാപിക്കുക

കെ.എസ്.ആര്‍.ടി.സി.യുടെ ബൈപ്പാസ് റൈഡര്‍ സര്‍വീസുകള്‍ ഫെബ്രുവരി രണ്ടാംവാരം ആരംഭിക്കും. കോഴിക്കോട്-തിരുവനന്തപുരം റൂട്ടില്‍ ബൈപ്പാസ് പാതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ഡീലക്‌സ്, സൂപ്പര്‍ഫാസ്റ്റ് ബസുകളാണ് സര്‍വീസ് നടത്തുക. നിലവിലെ സൂപ്പര്‍ക്ലാസ് സര്‍വീസുകള്‍ ബൈപ്പാസ് റൈഡര്‍ സര്‍വീസായി പുനഃക്രമീകരിക്കും.
ബൈപ്പാസുകള്‍ കൂടുതലായി ഉപയോഗിക്കുന്നതിനാല്‍ കോഴിക്കോട്-തിരുവനന്തപുരം റൂട്ടിലെ യാത്രാസമയം രണ്ടുമണിക്കൂറിലധികം കുറയുമെന്നാണു പ്രതീക്ഷ. കോട്ടയം വഴിയും ആലപ്പുഴയിലൂടെയും ഒരു മണിക്കൂര്‍ ഇടവിട്ടാകും സര്‍വീസ്.
തിരക്കേറിയ റോഡുകളിലും പ്രധാന പട്ടണങ്ങളിലും ദീര്‍ഘദൂര സര്‍വീസുകള്‍ക്കുണ്ടാകുന്ന സമയ, ഇന്ധന നഷ്ടം ഒരുപരിധിവരെ ഒഴിവാക്കാനാകും. റൈഡര്‍ സര്‍വീസുകള്‍ക്കായി ബൈപ്പാസുകളില്‍ മുഴുവന്‍സമയ ഫീഡര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഈ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്കു വിശ്രമിക്കാനുള്ള സൗകര്യമൊരുക്കും. തിരുവനന്തപുരത്ത് കഴക്കൂട്ടത്താണ് സ്റ്റേഷന്‍ സ്ഥാപിക്കുക. കൊല്ലത്ത് കൊട്ടാരക്കര, അയത്തില്‍ എന്നിവിടങ്ങളിലും ആലപ്പുഴയില്‍ കൊമ്മാടി, ചേര്‍ത്തല ജങ്ഷനുകളിലും.
ബൈപ്പാസ് റൈഡര്‍ സര്‍വീസില്‍ മുന്‍കൂട്ടി ടിക്കറ്റെടുത്തവര്‍ക്ക് ഫീഡര്‍ ബസുകളിലെ യാത്ര സൗജന്യമായിരിക്കും. ആശയവിനിമയസംവിധാനം, ശൗചാലയം, ലഘുഭക്ഷണം തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും.
ആലുവ മെട്രോ സ്റ്റേഷന്‍, ചാലക്കുടിയില്‍ പുതിയ കോടതി ജങ്ഷന്‍, മലപ്പുറത്ത് ചങ്കുവെട്ടി എന്നിവിടങ്ങളിലാകും ഫീഡര്‍ സ്റ്റേഷനുകള്‍. നഗരങ്ങളിലെ പ്രധാന ഡിപ്പോകളില്‍നിന്നു ഫീഡര്‍ സ്റ്റേഷനുകളിലേക്കും തിരിച്ചും സര്‍വീസുകളുണ്ടാകും. വിവിധ ഡിപ്പോകളില്‍നിന്ന് 39 ബസുകള്‍ ഫീഡര്‍ സര്‍വീസായി ഓടിക്കാനാണു തീരുമാനം.
"
https://www.facebook.com/Malayalivartha