ഹോട്ടലുടമയ്ക്ക് ദാരുണാന്ത്യം.... കണ്ണൂര്‍ ആയിരക്കരയില്‍ ഹോട്ടലുടമയെ കുത്തിക്കൊലപ്പെടുത്തി, രണ്ടു പേര്‍ കസ്റ്റഡിയില്‍... ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു ആക്രമണം നടന്നത്

കണ്ണൂര്‍ ആയിരക്കരയില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു. പയ്യാമ്പലത്തെ സൂഫി മക്കാനി ഹോട്ടല്‍ ഉടമ ജസീര്‍ (35) ആണ് കൊല്ലപ്പെട്ടത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം.
ഇന്നലെ അര്‍ദ്ധരാത്രി 12.45 ന് ആയിക്കര മത്സ്യമാര്‍ക്കറ്റിന് സമീപമായിരുന്നു ആക്രമണം നടന്നത്. ഹോട്ടല്‍ അടച്ച് കാറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ താഴെത്തെരു ഭാഗത്ത് വെച്ച് കാര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു.
ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ കയ്യേറ്റത്തിനിടെയാണ് ജംഷീറിന് കുത്തേറ്റത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ .
കൊലപാതകം ആസൂത്രിതമല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha