വാവ സുരേഷിന് പാമ്പ് കടിയേറ്റപ്പോൾ സമീപത്ത് ഇത് കണ്ടു കൊണ്ട് നിന്ന ആൾക്ക് സംഭവിച്ചത് മറ്റൊന്ന്!!! തലയ്ക്കു പരിക്കേറ്റ ആ മനുഷ്യനെ ആശുപത്രിയിലേക്ക് കൊണ്ട് പോയി; ഈ അവസ്ഥയിലും വാവ സുരേഷിനെ വിമർശിച്ച് മലയാളികൾ

പാമ്പ് കടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഇപ്പോൾ വന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇതാ അദ്ദേഹത്തിന് പാമ്പ് കടിയേറ്റ സമയത്ത് സമീപത്ത് നിന്ന ഒരു വ്യക്തിക്ക് സംഭവിച്ചതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പുറത്ത് വരികയാണ്. സുരേഷിനെ പാമ്പു കടിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം നാം ടിവിയിലടക്കം കണ്ടതായിരുന്നു. അത് കണ്ടപ്പോൾ നമ്മിൽ പലരും ഭയക്കുകയും അസ്വസ്ഥരാകുകയും ചെയ്തു.
എന്നാൽ സമീപത്ത് നിന്ന് നേരിട്ട് ഈ കാഴ്ച്ച കണ്ട നിന്ന നാട്ടുകാരനായ ആൾ സംഭവസ്ഥലത്ത് തലകറങ്ങി വീണു. വീഴ്ചയിൽ ഇദ്ദേഹത്തിന് തലയ്ക്ക് പരുക്കേറ്റു . ആ വ്യക്തിയെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്രയും ഭയാനകം തന്നെയായിരുന്നു ആ കാഴ്ച്ച. എന്തായാലും ഒരു രാത്രി മുഴുവൻ കേരളത്തിന്റെ പ്രാർത്ഥന വാവയ്ക്കൊപ്പമുണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.
അതേസമയം വാവ സുരേഷിന്റെ ഈ അവസ്ഥയിലും അദ്ദേഹത്തെ തെറി പറയുന്ന മലയാളികളുടെ എണ്ണവും കുറവല്ല . അദ്ദേഹത്തിന്റെ ഈ അവസ്ഥയിൽ വിഷമത്തിലൂന്നിയുള്ള തെറി വിളിയും ദേഷ്യത്തിലൂന്നിയുള്ള തെറി വിളിയും സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുകയാണ്.
അദ്ദേഹം ശാസ്ത്രീയമായിട്ടല്ല പാമ്പിനെ പിടിക്കുന്നത് എന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്. മനുഷ്യത്വം എന്ന ഘടകം യാതൊന്നും ഇല്ലാതെയാണ് ആളുകൾ ഓരോ കമന്റുകൾ ഈ വിഷയത്തിൽ രേഖപ്പെടുത്തുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. അതേസമയം അദ്ദേഹത്തെ കടിച്ചത് ഒരാഴ്ചയോളമായി പ്രദേശത്തെ വിറപ്പിച്ച മൂർഖൻ പാമ്പായിരുന്നു . യൂത്ത് കോൺഗ്രസ് കുറിച്ചി മണ്ഡലം പ്രസിഡന്റ് കരിനാട്ടുകവല പാട്ടാശേരിയിൽ വാണിയപ്പുരയ്ക്കൽ വി.ജെ. നിജുമോന്റെ വീട്ടുവളപ്പിൽ കൂട്ടിയിട്ട കരിങ്കല്ലുകൾക്കിടയിലായിരുന്നു പാമ്പിനെ കണ്ടത്.
വാവ സുരേഷ് എത്താൻ വൈകുമെന്ന് അറിഞ്ഞപ്പോൾ വീട്ടുകാർ വല കൊണ്ട് പാമ്പിനെ പിടിക്കാൻ ശ്രമം നടത്തി. പക്ഷെ നടന്നില്ല. തുടർന്ന് കരിങ്കല്ലു കൂട്ടം വല കൊണ്ട് മൂടിയിടുകയായിരുന്നു . സുരേഷ് ഇന്നലെ പാമ്പ് പിടിക്കാൻ എത്തിയിരുന്നു. പക്ഷേ ഈ ഇടയ്ക്കു ആയിരുന്നു അദ്ദേഹത്തിന് വാഹനാപകടം സംഭവിച്ചത്. ഈ അപകടത്തിൽ പരുക്കേറ്റതിനെത്തുടർന്ന് നടുവേദന ഉള്ളതിനാൽ കല്ലും മറ്റും നാട്ടുകാരാണ് മാറ്റിയത്.
അവസാനത്തെ കല്ല് ഇളക്കിയതോടെ പാമ്പിനെ കണ്ടു. ഉടനെ സുരേഷ് പാമ്പിനെ പിടികൂടി. പാമ്പ് നാലു തവണ ചാക്കിൽ നിന്നു പുറത്തു ചാടുകയായിരുന്നു. അഞ്ചാം തവണ സുരേഷ് കാല് ചാക്കിനടുത്തേക്കു നീക്കിവച്ച് പാമ്പിനെ കയറ്റാൻ ശ്രമിച്ചപ്പോഴായിരുന്നു പാമ്പ് കടിച്ചത്. സുരേഷിന്റെ കയ്യിൽ നിന്നു പിടിവിട്ടതോടെ പാമ്പ് വീണ്ടും ഇളക്കിയിട്ട കരിങ്കല്ലിന്റെ ഇടയിൽ ഒളിച്ചു. സുരേഷ് വീണ്ടുമെത്തി കരിങ്കല്ല് നീക്കി പാമ്പിനെ പിടിച്ചു കാർഡ്ബോർഡ് ബോക്സിലാക്കി സ്വന്തം കാറിൽ കൊണ്ടു വയ്ക്കുകയും ചെയ്തു .
പിന്നെ സ്വയം പ്രഥമശുശ്രൂഷ ചെയ്തു. കാലിൽ കടിയേറ്റ ഭാഗം വെള്ളം കൊണ്ടു കഴുകി. രക്തം ഞെക്കി കളഞ്ഞു. തുണി കൊണ്ട് മുറിവായ കെട്ടി. സുരേഷിന്റെ കാറിൽത്തന്നെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഡ്രൈവർക്ക് ആശുപത്രിയിലേക്കുള്ള വഴി പരിചയമില്ലാത്തതിനാൽ ഇടയ്ക്ക് നിജുവിന്റെ കാറിലേക്കു സുരേഷിനെ കയറ്റി. യാത്രയ്ക്കിടെ സുരേഷ് സംസാരിച്ചിരുന്നതായി നിജു പറഞ്ഞു. എന്നാൽ, ചിങ്ങവനത്ത് എത്തിയപ്പോൾ തല കറങ്ങുന്നതായി പറഞ്ഞു. നാട്ടകം സിമന്റ് കവലയെത്തിയോടെ ഛർദിച്ച് അവശ നിലയിലായി. എന്തായാലും അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതി ഉള്ളത് ആശ്വാസകരമായ വിവരം തന്നെയാണ്.
https://www.facebook.com/Malayalivartha