കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പുനർനിയമനത്തിൽ സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കുന്നു; വിസി നിയമനത്തിനുളള പ്രായപരിധി മാനദണ്ഡം ലംഘിച്ചാണ് നടന്നതെന്നും സെർച്ച് കമ്മിറ്റിയുടെ പരിശോധന ഇല്ലാതെയാണ് നിയമനമെന്നുമാണ് അപ്പീലിൽ ഉന്നയിച്ചിരിക്കുന്ന ആരോപണം

ഗവർണറും സർക്കാരും തമ്മിൽ തുറന്നപോരിലേക്ക് പോയ ഒരു വിഷയമാണ് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പുനർനിയമനം. ഗവർണർ സർക്കാരിനോട് ഇടയുന്ന സാഹചര്യം വരെ ഈ വിഷയത്തിന്റെ പരിണിതഫലമായി ഉണ്ടായി. സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കുവാൻ ഇരിക്കുകയാണ് . നിയമനം ശരിവെച്ച സിംഗിൾബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ഹർജിക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയുണ്ടായി.
ഈ ഹർജിയിൽ ഹൈക്കോടതി നേരത്തെ ഗവർണർ അടക്കമുള്ള എതിർകക്ഷികൾക്ക് നോട്ടീസ് അയക്കുന്ന സാഹചര്യം വരെ ഉണ്ടായി .വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരുമായുളള തുറന്ന പോര് ഗവർണർ അവസാനിപ്പിച്ച സ്ഥിതിക്ക് കോടതിയിൽ ഗവർണറുടെ നീക്കം നിർണായകമാകുവാൻ പോകുകയാണ് . വിസി നിയമനത്തിനുളള പ്രായപരിധി മാനദണ്ഡം ലംഘിച്ചാണ് നടന്നതെന്നും സെർച്ച് കമ്മിറ്റിയുടെ പരിശോധന ഇല്ലാതെയാണ് നിയമനമെന്നുമാണ് അപ്പീലിൽ പറഞ്ഞിരിക്കുന്നത് .സിംഗിൾ ബെഞ്ചു കണ്ടെത്തിയത്
പുനർ നിയമനത്തിന് പ്രായപരിധി ബാധകമല്ലെന്നും സേർച്ച് കമ്മറ്റിയുടെ അനുമതി വേണ്ടെന്നുമായിരുന്നു. കണ്ണൂർ വിസിയായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് ശുപാർശ ചെയ്ത് മന്ത്രി ആർ ബിന്ദു ഗവർണർക്ക് കത്തയച്ചത് ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന വിമർശനം ശക്തമായിരുന്നു.
ഇതിന്റെ അനന്തരഫലമായി മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയിൽ കേസ് വന്നു. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന കെ ടി ജലീലിനെതിരെ ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത വിധി പറഞ്ഞിരുന്നു. ബന്ധുനിയമന വിഷയത്തിൽ ജലീൽ അധികാര ദുർവിനിയോഗം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമായിരുന്നു ലോകായുക്ത പറഞ്ഞത്. തുടർന്ന് മന്ത്രി രാജിവയ്ക്കുകയും ചെയ്തു.
ഒരു ഘട്ടത്തിൽ വിസിയെ ഗവർണർ വളരെയധികം വിമർശിക്കുന്ന സാഹചര്യം വരെ ഉണ്ടായി. വിസിയുടെ കയ്യക്ഷരം അടക്കമുള്ള കാര്യങ്ങൾ ഗവർണർ എടുത്തുപറഞ്ഞ് വിമർശിച്ചിരുന്നു. എന്നാൽ ഈ വിമർശനങ്ങൾക്ക് മറുപടിയുമായി വിസിയും രംഗത്തുവന്നിരുന്നു. രണ്ടു വരി തെറ്റാതെ എഴുതാൻ കഴിയാത്തയാൾ എങ്ങനെ കേരള സർവകലാശാലയുടെ വൈസ് ചാൻസലറായി തുടരുമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചത് .
അതിന് വിസി നൽകിയ മറുപടി ഇങ്ങനനെയാണ്; ജീവിതത്തിന്റെ ഗ്രാമറും സ്പെല്ലിങും തെറ്റാതിരിക്കാൻ താൻ പരമാവധി ജാഗരൂകനാണ് . മനസ്സു പതറുമ്പോൾ കൈവിറച്ചു പോകുന്ന സാധാരണത്വം ഒരു കുറവായി താൻ കാണുന്നില്ല. ഗുരുഭൂതൻമാരുടെ നല്ല പാഠങ്ങൾ ഉൾക്കൊള്ളാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്. കൂടുതൽ പ്രതികരണത്തിനില്ലെന്നും വിസി മറുപടി പ്രസ്തവാനയിൽ പറഞ്ഞു.
രാഷ്ട്രപതിക്കു ഡി ലിറ്റ് നൽകണമെന്ന ശുപാർശ കേരള സർവകലാശാല തള്ളിയതു ബാഹ്യ ഇടപെടൽ കാരണമാണെന്നും കണ്ണൂർ വിസി നിയമനക്കാര്യത്തിൽ അഡ്വക്കറ്റ് ജനറൽ തന്നെ തെറ്റിദ്ധരിപ്പിച്ചതായും ഗവർണ്ണർ ആരോപിച്ചിരുന്നു . രാജ്യത്തെ ഏറ്റവും പഴയ സർവകലാശാലകളിലൊന്നിന്റെ വിസിയാണ് ഈ ഭാഷയിൽ എഴുതുന്നത്. വിദ്യാഭ്യാസമുള്ള ഒരാൾക്ക് ഇങ്ങനെ എഴുതാനാകുമെന്നു വിശ്വസിക്കുന്നില്ല.
ഏതാനും വരികൾ എഴുതാൻ അറിയാത്തതു മാത്രമല്ല വിസിയുടെ പ്രശ്നം. എങ്ങനെ സംസാരിക്കണമെന്നോ ആശയവിനിമയം നടത്തണമെന്നോ അറിയില്ലെന്നും ഗവർണ്ണർ വിമർശിച്ചു. ഈ ആരോപണങ്ങളോടാണ് വിസി ഡോ. വി.പി.മഹാദേവൻ പിള്ള പ്രതികരിക്കുന്ന സാഹചര്യം വരെ ഉടലെടുത്തിരുന്നു.രാഷ്ട്രപതിക്കു ഡി ലിറ്റ് നൽകണമെന്ന ഗവർണറുടെ നിർദേശം വിസി നിരാകരിച്ചതോടെയാണ് സകല വിവാദങ്ങളും പുകയാൻ തുടങ്ങിയത് .
https://www.facebook.com/Malayalivartha
























