പ്രാര്‍ത്ഥനകള്‍ക്ക് ഫലം .... കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ അത്ഭുതകരമായ പുരോഗതി.... സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി, 48 മണിക്കൂര്‍ വരെ ഐസിയു നിരീക്ഷണത്തില്‍ തുടരും

പ്രാര്‍ത്ഥനകള്‍ക്ക് ഫലം .... കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ അത്ഭുതകരമായ പുരോഗതി.... സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി, 48 മണിക്കൂര്‍ വരെ ഐസിയു നിരീക്ഷണത്തില്‍ തുടരും.
സുരേഷിന് സ്വന്തമായി ശ്വാസമെടുക്കാന്‍ കഴിയുന്നുണ്ടെന്നും 48 മണിക്കൂര്‍ വരെ ഐസിയു നിരീക്ഷണത്തില്‍ തുടരുമെന്നും മെഡിക്കല്‍ കോളജ് ആശുപത്രി പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു.
ഇന്നലെ രാത്രി മുതലാണ് അത്ഭുതകരമായ പുരോഗതി ഉണ്ടായത്. സുരേഷ് കണ്ണുതുറന്ന് ഡോക്ടര്‍മാരുമായും ആരോഗ്യ പ്രവര്‍ത്തകരുമായും സംസാരിച്ചുവെന്നും ബുള്ളറ്റിനില്‍ പറയുന്നു. ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച പുലര്‍ച്ചെയും ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളായെങ്കിലും പെട്ടെന്നു തന്നെ മെച്ചപ്പെടുകയായിരുന്നു.
കഴിഞ്ഞ 30ന് വൈകുന്നേരം 4.30നു കോട്ടയം കുറിച്ചിയില്‍ പാമ്പ് പിടിത്തത്തിനിടയിലാണ് വാവ സുരേഷിനു പാമ്പ് കടിയേറ്റത്.
"
https://www.facebook.com/Malayalivartha
























