പ്രാർത്ഥനകൾ സഫലമാകുന്നു; വാവാ സുരേഷിനെ വെന്റിലേറ്ററിൽ നിന്നും മാറ്റി; ആരോഗ്യ നിലയിൽ കാര്യമായ പുരോഗതിയുണ്ട്; സ്വന്തമായി ശ്വാസമെടുക്കുന്നുണ്ട്; ഡോക്ടർമാരോടും മറ്റു ആരോഗ്യ പ്രവർത്തകരോടും അദ്ദേഹം സംസാരിച്ചു; 24 മുതൽ 48 മണിക്കൂർ വരെ ഐസിയുവിൽ നിരീക്ഷിക്കാൻ മെഡിക്കൽ ബോർഡ് തീരുമാനം

വാവാ സുരേഷ് ജീവിതത്തിലേക്ക് മടങ്ങിവരാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് കേരളം. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന ശുഭ വാർത്ത കഴിഞ്ഞ ദിവസം ഡോക്ടർമാർ പുറത്തുവിട്ടിരുന്നു. ഇപ്പോൾ ഇതാ വാവ സുരേഷിന്റെ ഏറ്റവും പുതിയ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിരിക്കുകയാണ്.
അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതിയുണ്ടായി. വാവ സുരേഷിനെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിരിക്കുകയാണ്. അദ്ദേഹത്തിന് സ്വന്തമായി ശ്വാസമെടുക്കാൻ കഴിയുന്നുണ്ട്. ഡോക്ടർമാരോടും മറ്റു ആരോഗ്യ പ്രവർത്തകരോടും അദ്ദേഹം സംസാരിച്ചു. ഇത്തരത്തിലുള്ള ചുരുക്കം ചില രോഗികൾക്ക് എങ്കിലും വെന്റിലേറ്റർ സഹായം വീണ്ടും ആവശ്യമായി വരാൻ സാധ്യതയുള്ളതിനാൽ അദ്ദേഹത്തെ 24 മുതൽ 48 മണിക്കൂർ വരെ ഐസിയു നിരീക്ഷിക്കാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചിരിക്കുകയാണ്.
കഴിഞ്ഞ ശനിയാഴ്ച കുറിച്ചി പഞ്ചായത്ത് ഒന്നാം വാര്‍ഡ് അഞ്ചലശേരിയില്‍ പാട്ടാശേരില്‍ മുന്‍ പഞ്ചായത്ത് ഡ്രൈവര്‍ നിജുവിന്റെ വീട്ടിലെ പാമ്പിനെ പിടികൂടുന്നതിനിടെയാണ് സുരേഷിന് പാമ്പ് കടിയേറ്റത്.
നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവരുടെ വീടിന് സമീപത്തുള്ള കന്നുകാലിക്കൂടിനുള്ളില്‍ കൂട്ടയിട്ടിരുന്ന കല്ലിനുളളില്‍ പാമ്പിനെ കണ്ടെത്തിയത്. അന്ന് മുതല്‍ തന്നെ കുടുംബം വാവ സുരേഷിനെ വിളിച്ച് വരുത്താന്‍ ശ്രമിച്ചിരുന്നു. എന്നാൽ , ശനിയാഴ്ചയാണ് സുരേഷ് എത്തിയത്.
സുരേഷ് എത്തിയ ഉടന്‍ നാട്ടുകാരും പാമ്പിനെ പിടികൂടുന്നത് കാണാന്‍ തടിച്ചുകൂടി. പാമ്പിനെ പിടികൂടിയ സുരേഷ് ചാക്കിനുള്ളിലേക്ക് ഇടാന്‍ ശ്രമിക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേല്‍ക്കുന്നത്. മുട്ടിന് മുകളിലായി തുടയിലാണ് കടിയേറ്റത്.
https://www.facebook.com/Malayalivartha
























