റെയിലും റോഡും പ്ലെയിനും ചേർന്ന് "റൈ-റോ-പ്ലെയിൻ" നിർമ്മിക്കാൻ പറ്റുമോ? ജെയിംസ് ബോണ്ട് സിനിമയിലെപോലെ ! അങ്ങനെയൊന്നും പറ്റില്ലെന്നറിയാം; അങ്ങനെയാരും ആവശ്യപ്പെടുന്നുമില്ല; എന്നാലും കേരളത്തിലങ്ങോളം അതിവേഗം ചെന്നെത്തുവാനുള്ള ഗതാഗത സൗകര്യം ഉണ്ടാക്കിയെ തീരൂ; ഡോ. സുൽഫി നൂഹുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

റെയിലും റോഡും പ്ലെയിനും ചേർന്ന് "റൈ-റോ-പ്ലെയിൻ" നിർമ്മിക്കാൻ പറ്റുമോ? ജെയിംസ് ബോണ്ട് സിനിമയിലെപോലെ ! അങ്ങനെയൊന്നും പറ്റില്ലെന്നറിയാം. അങ്ങനെയാരും ആവശ്യപ്പെടുന്നുമില്ല. എന്നാലും കേരളത്തിലങ്ങോളം അതിവേഗം ചെന്നെത്തുവാനുള്ള ഗതാഗത സൗകര്യം ഉണ്ടാക്കിയെതീരൂവെന്ന് ആവശ്യപ്പെട്ട് ഡോ. സുൽഫി നൂഹു രംഗത്ത്.
ഡോ. സുൽഫി നൂഹുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ; റൈ-റോ-പ്ലെയിൻ" ? റെയിലും റോഡും പ്ലെയിനും ചേർന്ന് "റൈ-റോ-പ്ലെയിൻ" നിർമ്മിക്കാൻ പറ്റുമോ? ജെയിംസ് ബോണ്ട് സിനിമയിലെപോലെ ! അങ്ങനെയൊന്നും പറ്റില്ലെന്നറിയാം. അങ്ങനെയാരും ആവശ്യപ്പെടുന്നുമില്ല. എന്നാലും കേരളത്തിലങ്ങോളം അതിവേഗം ചെന്നെത്തുവാനുള്ള ഗതാഗത സൗകര്യം ഉണ്ടാക്കിയെതീരൂ.
അടുത്തനൂറ്റാണ്ടുകൾക്ക് വേണ്ടി. കെ റയിൽ വേണൊ വേണ്ടയോ പറയാൻ ഞാനാളല്ല. എക്സ്പ്രസ് ഹൈവേയാണോ ഉചിതമെന്ന് പറയാനും ഞാൻ വിദഗ്ധനല്ല. എലിവേറ്റഡ് ഹൈവേയെ കുറിച്ച് എനിക്കൊന്നും തന്നെയറിയില്ല. ഭൂഗർഭ റെയ്ലിനെ കുറിച്ചോ ആകാശപാതയെക്കുറിച്ചൊ പറയാനറിയില്ല. പക്ഷേ എനിക്ക് ഒന്നര മണിക്കൂർ കൊണ്ട് കൊച്ചിയിലും മൂന്ന് മണിക്കൂർ കൊണ്ട് കോഴിക്കോടും പോണം.
നടക്കുമോ? നടക്കണം. അടുത്ത തലമുറകൾക്ക് വേണ്ടിയെങ്കിലും. ഈ തിരൊന്തരംകാരന് രാവിലെ കൊച്ചിയിൽ പോയി ജോലികളൊക്കെ തീർത്ത് വൈകുന്നേരം 8 മണിക്ക് മുൻപ് വീട്ടിലെത്തണം. കോഴിക്കോട് പോയി വൈകുന്നേരം വീട്ടിലെത്തണം. പറ്റുമൊ? കേരളത്തിലങ്ങോളമിങ്ങോളം ഇങ്ങനെ അതിവേഗം സഞ്ചരിക്കാനുള്ള മാർഗ്ഗം തയ്യാറാക്കിയെ തീരൂ.
ഇത് എനിക്കോ നിങ്ങൾക്കോ വേണ്ടിയാകരുത്. അടുത്ത് നൂറ്റാണ്ട് വരെയെങ്കിലും നിലനിൽക്കുന്ന അതിവേഗയാത്രാ സംവിധാനം അനിവാര്യം. അതിൽ രാഷ്ട്രീയമോ, മറ്റ് താല്പര്യങ്ങളൊ നോക്കരുത്. കേരളത്തിന് അനുയോജ്യമായതെന്താണ് അത്. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാൻ ഇടവരരുതെന്ന് നിർബന്ധമുണ്ട്. വൻ അഴിമതി നടത്തി എൻറെയും നിങ്ങളുടെയും സമ്പത്ത് മറ്റാരുടെയെങ്കിലും പോക്കറ്റിലാക്കാനും ഇടവരരുത്.
അത്രമാത്രം പക്ഷേ ഒരു സാധാരണ പൗരനെ സംബന്ധിച്ചിടത്തോളം അതി വേഗം യാത്ര ചെയ്യുവാനുള്ള സൗകര്യങ്ങൾ ആധുനികയുഗത്തിൽ അവരുടെ പ്രാഥമികമായ ആവശ്യങ്ങളിലൊന്നാണ്. അത് അടുത്ത നൂറ്റാണ്ടിലും ഉപയോഗപ്രദമായി നിലനിൽക്കണമെന്നുമാത്രം. അത് എക്സ്പ്രസ് ഹൈവേയിലൂടെയാണെങ്കിലും കെ റെയിലിലൂടെയാണെങ്കിലും എലിവേറ്റഡ് ഹൈവേയിലൂടെയാണെങ്കിലും കേരളത്തിന് ലഭിച്ചെ കഴിയുകയുള്ളൂ.
ഇനി വിമാനങ്ങളാണെങ്കിലും കുറഞ്ഞനിരക്കിൽ കേരളത്തിൻറെ വിവിധ പട്ടണങ്ങളെ ബന്ധിപ്പിച്ചു തന്നാലും മതി. വൈദഗ്ധ്യം ഒട്ടും തന്നെ ഈ മേഖലകളെക്കുറിച്ച് ഇല്ലാത്തതുകൊണ്ട് ഏതാണ് നല്ലതെന്ന് പറയാൻ ഞാനാളല്ല. പക്ഷേ ഒന്നുണ്ട്. പണ്ട് കേരളത്തിൽ വിദ്യുച്ഛക്തി സാർവത്രികമാക്കാൻ ഇലക്ട്രിക് പോസ്റ്റുകൾ നാട്ടി , ലൈൻ വലിക്കാൻ ശ്രമിച്ചപ്പോൾ അത് കേരളത്തെ കെട്ടിവലിച്ച് ബ്രിട്ടനിലേക്ക് കൊണ്ടുപോകാനുള്ള തന്ത്രമാണെന്ന് ചിന്തിച്ചിരുന്ന കാലമൊക്കെ പോയ് മറഞ്ഞു.
താഴെ കാണുന്നത്, പത്തുകൊല്ലം മുമ്പ് ചൈനയിൽ പോയപ്പോഴുള്ള ദൃശ്യം. 300 കിലോമീറ്ററിന് മുകളിൽ സഞ്ചരിക്കുന്ന ട്രെയിൻ യാത്ര ചെയ്യുവാനുള്ള തുടക്കം. ഹോ! 300 കിലോമീറ്റർ വേഗത! കൊതിയാകുന്നു. ട്രെയിൻ വേണമെന്ന് നിർബന്ധമില്ല. റെയിലൊ, ഭൂഗർഭറെയിലൊ എലിവേറ്റഡ് ഹൈവേയോ അല്ലെങ്കിൽ പ്ലെയിനൊ, എന്തായാലും മതി. പക്ഷേ വേഗത വേണം. സിനിമയിൽ കാണുന്ന പോലെയൊക്കെ "റൈ-റോ-പ്ലെയിൻ" നിർമ്മിക്കാനൊന്നും ഞങ്ങൾ സാധാരണ ജനങ്ങൾ ആവശ്യപ്പെടുന്നില്ലല്ലോ. പ്ലീസ്. ഡോ സുൽഫി നൂഹു.
https://www.facebook.com/Malayalivartha
























