കുളക്കടയില്‍ വാഹനങ്ങളുടെ കൂട്ടയിടി.... രണ്ടു കാറുകളും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരിക്ക്, റോഡില്‍ വാഹനങ്ങള്‍ കുറവായതിനാല്‍ വന്‍ ദുരന്തം ഒഴിവായി

കുളക്കടയില്‍ വാഹനങ്ങളുടെ കൂട്ടയിടി.... രണ്ടു കാറുകളും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരിക്ക്, റോഡില്‍ വാഹനങ്ങള്‍ കുറവായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
എം.സി.റോഡിലെ സ്ഥിരം അപകടമേഖലകളിലൊന്നായ കുളക്കടയില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. രണ്ടു കാറുകളും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഏഴോടെ കുളക്കട ജി.എച്ച്.എസ്.എസിനു മുന്നിലായിരുന്നു അപകടം നടന്നത്.
കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്കു പോയ കാര്‍ എതിര്‍ദിശയില്‍ വന്ന മറ്റൊരു കാറിലും അതിനുപിന്നിലുണ്ടായിരുന്ന ടിപ്പര്‍ ലോറിയിലും ഇടിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി പിണ്ണാക്കിനാട് കിണറ്റുകര വീട്ടില്‍ കെ.ജെ.തോമസ് (60), ഭാര്യ ലാലി (57), മകന്‍ ജോര്‍ജുകുട്ടി (30), മകള്‍ ഡോ. മിന്ന (24), ജോര്‍ജുകുട്ടിയുടെ ഭാര്യ ഡോ. അന്ന (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തോമസിനും മരുമകള്‍ ഡോ. അന്നയ്ക്കുമാണ് കാര്യമായ പരിക്കേറ്റത്. മറ്റുള്ളവര്‍ക്ക് ചെറിയ പരിക്ക് മാത്രമേയുള്ളൂ.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. ഡോ. മിന്നയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എം.ഡി.ക്ക് ചേര്‍ക്കാനായി പോകുകയായിരുന്നു കുടുംബം.
സ്‌കൂള്‍ ജങ്ഷനു സമീപത്തുവെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് എതിര്‍ദിശയില്‍ വന്ന കാറിന്റെ വശത്ത് പിന്‍ഭാഗത്തായി ഇടിക്കുകയായിരുന്നു. ഇതിന്റെ പിന്‍ഭാഗമാകെ തകര്‍ന്നനിലയിലാണ്.
ഇടിയുടെ ശക്തിയില്‍ ദിശമാറിയ കാര്‍ റോഡിന്റെ സുരക്ഷാവേലിയില്‍ ഇടിച്ചാണ് നിന്നത്. ഇടുക്കിയിലേക്കു പോകുന്ന ഡോക്ടര്‍ സഞ്ചരിച്ചിരുന്ന കാറായിരുന്നു ഇത്. ഇതിനു തൊട്ടുപുറകില്‍ ഏനാത്ത് ഭാഗത്തേക്കു പോകുകയായിരുന്ന ടിപ്പര്‍ ലോറിയുടെ പിന്നിലും കാര്‍ ഇടിച്ചു. ഇതിന്റെ പിന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ചക്രങ്ങളിലൊന്ന് ഒടിഞ്ഞുതെറിച്ചു.
മൂന്നു ചക്രങ്ങളുമായി 200 മീറ്ററോളം ദൂരം മുന്നോട്ടുപോയി കുളക്കട പെട്രോള്‍ പമ്പിനുമുന്നിലാണ് കാര്‍ നിന്നത്. രാവിലെ റോഡില്‍ വാഹനങ്ങള്‍ കുറവായതിനാല്‍ വലിയ ദുരന്തം ഒഴിവായി.
സംഭവസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. ടിപ്പര്‍ ലോറിയില്‍നിന്ന് റോഡില്‍ വീണ മണ്ണ് അപകടസാധ്യത ഉയര്‍ത്തിയെങ്കിലും കൊട്ടാരക്കരയില്‍നിന്നെത്തിയ അഗ്‌നിരക്ഷാസേന റോഡ് കഴുകിവൃത്തിയാക്കി. പുത്തൂര്‍ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha
























