'ഞാൻ നേരിട്ട വേദന മറ്റൊരാള്‍ക്കുണ്ടാവാതിരിക്കട്ടെ....' വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ പ്രിയതമനെ കോവിഡ് കവർന്നു! കോവിഡ് ചികിത്സാ സഹായമായി ലഭിച്ച 30 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്.... ഈ യുവതി ലോകത്തിന് തന്നെ മാതൃക
കൊറോണ വ്യാപനം മൂലം ഒട്ടനവധിപേരാണ് മരണത്തിന് കീഴടങ്ങിയത്. വളരെ ഏറെ പ്രിയപ്പെട്ടവർ, അച്ഛൻ, അമ്മ, സഹോദരങ്ങൾ എന്നിങ്ങനെ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടത് അനവധിപേർക്കാണ്. അത്തരത്തിൽ പ്രിയപ്പെട്ടവനെ കോവിഡ് മഹാമാരി കവര്‍ന്നെടുത്തതിന് പിന്നാലെ യുവതി ചെയ്തത് വാർത്തകളിൽ ഇടം നേടുകയാണ്. ഭര്‍ത്താവിന് കോവിഡ് ചികിത്സാ സഹായമായി ലഭിച്ച 30 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കികൊണ്ടാണ് മൗസുമി മോഹന്തി എന്നാൽ യുവതി ലോകത്തിന് തന്നെ മാതൃകയാകുന്നത്.
ഇതിലൂടെ തനിക്ക് നേരിട്ട വേദന മറ്റൊരാള്‍ക്കുണ്ടാവാതിരിക്കാനുള്ള പരിശ്രമമാണ് ഈ യുവതി നടത്തിയത്. വിവാഹം കഴിഞ്ഞ് വെറും ആറുമാസത്തിനുള്ളിലാണ് 23കാരിയായ മൗസുമിക്ക് തന്റെ ഭര്‍ത്താവിനെ നഷ്ടമായത്.
ഒഡിഷയിലെ ഭുവനേശ്വറിലാണ് സംഭവം നടന്നിരിക്കുന്നത്. ഭര്‍ത്താവ് അഭിഷേക് മോഹപത്രയുടെ മരണ ശേഷം മൗസുമി 10 ലക്ഷം റെഡ്‌ക്രോസ് സൊസൈറ്റിക്കും നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞ് 12ാം ദിവസം അഭിഷേകിന് കോവിഡ് ബാധിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ അഭിഷേകിന്റെ ശ്വാസകോശത്തെ ഇത് സാരമായി ബാധിച്ചിരുന്നു.
അങ്ങനെ ചികിത്സാ ചിലവു കൂടിയപ്പോള്‍ ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കുന്നതിനായി മൗസുമി സമൂഹമാധ്യമങ്ങളിലൂടെ അഭ്യര്‍ഥനയുമായി എത്തുകയായിരുന്നു. ഇതുവഴി നല്ലൊരു തുക അവര്‍ക്ക് സമാഹരിക്കാന്‍ സാധിച്ചു. തുടര്‍ന്ന് അഭിഷേകിന്റെ ചികിത്സ ഒഡിഷയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കു മാറ്റി. ചികിത്സയ്ക്കിടെ അഭിഷേക് മരണത്തിന് കീഴടങ്ങുകയായിരുന്നു.
എന്നാല്‍ ഭര്‍ത്താവിന്റെ ചികിത്സയ്ക്കു ശേഷം ബാക്കി വന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും റെഡ്‌ക്രോസ് സൊസൈറ്റിയിലേക്കും സംഭാവന ചെയ്യുകയായിരുന്നു. കോവിഡ് മഹാമാരി മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങള്‍ക്കു സഹായമാകാനാണ് ഇങ്ങനെ ചെയ്തതെന്നും മൗസുമി മാധ്യമങ്ങളോട് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























