എല്ലാ മുന്‍കരുതലുമെടുത്തിട്ടും ഞാന്‍ പോസിറ്റീവായി; നീ എനിക്കായി ഇനി എന്തൊക്കെയാണ് കരുതി വച്ചിരിക്കുന്നതെന്ന് കാത്തിരുന്ന് കാണാം; വിവാഹ മോചിതരാകുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ മറ്റൊരു ദുഃഖ വാർത്ത കൂടെ പങ്കു വച്ച് ഐശ്വര്യ

ധനുഷും ഭാര്യ ഐശ്വര്യയും വിവാഹ മോചിതരാകുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ ഇതാ മറ്റൊരു ദുഃഖ വാർത്ത കൂടെ പുറത്ത് വന്നിരിക്കുന്നു . ഐശ്വര്യയ്ക്ക് കൊവിഡ് പോസിറ്റീവ് ആയിരിക്കുകയാണ്. ഈ കാര്യം തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി ഐശ്വര്യ തന്നെയാണ് ആരാധകരോട് അറിയിച്ചത്. എല്ലാ മുന്‍കരുതലുമെടുത്തിട്ടും ഞാന്‍ പോസിറ്റീവായി. ആശുപത്രിയില്‍ അഡ്മിറ്റ് ആണ്.
മാസ്‌ക് ഉപയോഗിക്കുക, വാക്‌സിന്‍ എടുക്കുക, സുരക്ഷിതരായിരിക്കുക, 2022 നീ എനിക്കായി ഇനി എന്തൊക്കെയാണ് കരുതി വച്ചിരിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.’എന്നാണ് ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് ഐശ്വര്യ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പറഞ്ഞിരിക്കുന്നത്.
ധനുഷും ഭാര്യ ഐശ്വര്യയും 18 വര്‍ഷത്തെ ദാമ്പത്യ ബന്ധത്തിന് ശേഷം വിവാഹന മോചിതരാകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ആറ് മാസക്കാലത്തോളമായി ഇരുവരും ഈ തീരുമാനം എടുക്കുന്നതിനായി തയ്യാറാവുകയായിരുന്നു.
മകളുടെ വിവാഹ മോചന വാർത്തയിൽ ഐശ്വര്യയുടെ അച്ഛൻ രജനികാന്ത് അസ്വസ്ഥനാണ് എന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. വിവാഹ മോചന തീരുമാനത്തിന് ശേഷവും ഇരുവരും ഹൈദരാബാദില്‍ ആണ് ഉള്ളത്. ഈ മാസം പുറത്തിറക്കേണ്ട ഒരു പ്രൊജക്ടിനിടെയാണ് ഐശ്വര്യയ്ക്ക് കോവിഡ് പോസിറ്റിവായത്.
https://www.facebook.com/Malayalivartha
























