നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പടെയുള്ള പ്രതികള്‍ കൈമാറിയ ഫോണുകള്‍ മജിസ്ട്രേറ്റ് കോടതിയില്‍ തുറക്കില്ല.... പരിശോധനയ്ക്കായി സീല്‍ ചെയ്ത ബോക്‌സില്‍ തിരുവനന്തപുരത്തെ സൈബര്‍ ഫോറന്‍സിക് ലാബിലേക്ക് അയക്കാന്‍ കോടതി ഉത്തരവ്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പടെയുള്ള പ്രതികള്‍ കൈമാറിയ ഫോണുകള്‍ മജിസ്ട്രേറ്റ് കോടതിയില്‍ തുറക്കില്ല....
പരിശോധനയ്ക്കായി സീല്‍ ചെയ്ത ബോക്‌സില്‍ തിരുവനന്തപുരത്തെ സൈബര്‍ ഫോറന്‍സിക് ലാബിലേക്ക് അയക്കാന്‍ കോടതി ഉത്തരവ്.
നേരത്തേ ദിലീപടക്കമുള്ളവര്‍ കൈമാറിയ പാറ്റേണുകള്‍ ശരിയാണോ എന്ന് ആലുവയില്‍ വച്ചുതന്നെ പരിശോധിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ ആവശ്യം കോടതി തള്ളുകയായിരുന്നു.
ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ഫോണുകള്‍ പരിശോധിക്കാന്‍ അനുവദിക്കരുതെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും അത് കോടതി തള്ളിക്കളഞ്ഞു.
അതേസമയം ദിലീപടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ക്രൈംബ്രാഞ്ച്.
ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധു അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ ഹര്‍ജികളാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് പരിഗണിക്കുന്നത്.
"
https://www.facebook.com/Malayalivartha
























