കെ റെയില്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടുള്ളതാണെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

കെ റെയില്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടുള്ളതാണെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. ഇത് സംബന്ധിച്ച് റെയില്‍വേ മന്ത്രാലയം കത്ത് നല്‍കിയിട്ടുള്ളതാണ്. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബാലഗോപാല്‍ പറഞ്ഞു.
പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കേന്ദ്രത്തിന്റെ അനുമതി ഉള്ളതാണ്. ധനമന്ത്രാലയവും ഇതിന് അനുകൂലമായി കത്ത് നല്‍കിയിരുന്നു. കേന്ദ്ര പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് അനുമതി നല്‍കിയത്. സര്‍ക്കാര്‍ ജനങ്ങളുടെ താല്‍പര്യപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്.
2019 ല്‍ തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച കത്തുണ്ടെന്ന് പറഞ്ഞത് കൃത്യമാണെന്നും മന്ത്രി വ്യക്തമാക്കി. അന്തിമ അനുമതിക്കുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി.
"
https://www.facebook.com/Malayalivartha
























