ദിലീപിനെ വേട്ടയാടി എന്നതിന്റെ പ്രതികാരം തീർക്കേണ്ടത് ബാലചന്ദ്രകുമാറിനെ വേട്ടയാടിയല്ല; നിങ്ങളൊരു ഫ്രോഡാണെന്ന് എനിക്ക് നന്നായി അറിയാം... പക്ഷേ നിങ്ങളും നീതി അർഹിക്കുന്നു: രാഹുൽ ഈശ്വർ

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ യുവതി ഉന്നയിച്ച പീഡന പരാതി സത്യമല്ലെങ്കിൽ അദ്ദേഹത്തോടൊപ്പം നിൽക്കാനുള്ള ഉത്തരവാദിത്തം പൊതുസമൂഹത്തിനുണ്ടെന്ന് രാഹുൽ ഈശ്വർ. ബാലചന്ദ്രകുമാറിനെ വേട്ടയാടുന്നതല്ല ദിലീപിനെ വേട്ടായാടുന്നതിന് പരിഹാരം. ദിലീപിന് ബുദ്ധിമുട്ടുണ്ടായി, ദിലീപിനെ വേട്ടയാടി എന്നതിന്റെ പ്രതികാരം തീർക്കേണ്ടത് ബാലചന്ദ്രകുമാറിനെ വേട്ടയാടിയല്ലെന്നും അദ്ദേഹം പറയുന്നു.
രാഹുൽ ഈശ്വറിന്റെ വാക്കുകൾ ഇങ്ങനെ...
ബാലചന്ദ്രകുമാറിനെപ്പോലെ ഞാൻ ഒരു നിലവാരമില്ലാത്ത വ്യക്തിയല്ല. പീഡനപരാതി ഉപയോഗിച്ച് ബാലചന്ദ്രകുമാറിൻ്റെ വിശ്വാസ്യത തകർക്കുകയോ ഇയാളെ റേപ്പിസ്റ്റ് എന്ന് വിളിക്കാനോ ഞാൻ ബാലചന്ദ്രകുമാറല്ല. ഒരുപക്ഷേ ബാലചന്ദ്രകുമാർ ആയിരുന്നെങ്കിൽ ദിലീപ് ആരെയെങ്കിലും പീഡിപ്പിച്ചെന്ന് പറഞ്ഞാൽ അത് അന്വേഷിക്കണമെന്ന് പറഞ്ഞേനെ. എനിക്കിതിന്റെ സത്യാവസ്ഥ അറിയില്ല. ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതി ഉന്നയിച്ച ഒരു യുവതി ഉണ്ടെങ്കിൽ, ബാലചന്ദ്രകുമാറിനാണെങ്കിലും നീതി കിട്ടണം. അങ്ങനെ ഒരു യുവതി മീഡിയയിൽ പരാതി ഉന്നയിച്ചാൽ പോര. നാളെ ഏതൊരു പുരുഷനും ബാലചന്ദ്രകുമാറാകട്ടെ ദിലീപാകട്ടെ രാഹുൽ ഈശ്വർ ആകട്ടെ ഇവർക്കെതിരെ പീഡന പരാതി ഉന്നയിച്ചു എന്ന് പറഞ്ഞ് അവരെ പീഡന വീരനെന്നോ റേപ്പിസ്റ്റെന്നോ വിളിക്കുന്നത് വൃത്തികേടാണ്. അത് മോശം സ്വഭാവമാണ്.
ഇനി യുവതിയ്ക്ക് പരാതിയുണ്ടെങ്കിൽ അത് പറയേണ്ടത് ഒരു യൂട്യൂബ് ചാനലിലൂടെയല്ല. പൊലീസിലോ കോടതിയിലോ ഔദ്യോഗികമായി പറയണം. ഈ നാട്ടിൽ ഏതൊരു പുരുഷനേയും ഏറ്റവും എളുപ്പം തകർക്കാവുന്ന വഴിയാണ് സ്ത്രീപീഡന ആരോപണം. നിങ്ങൾക്കെതിരെ ഇങ്ങനെയൊരു പീഡന പരാതി വന്നെങ്കിൽ അത് അന്വേഷിച്ച് നിങ്ങൾ കുറ്റക്കാരനാണെന്ന് കോടതി പറയും വരെ നിങ്ങൾക്കൊപ്പം ഞാനുണ്ടാകും. ഞാൻ മാത്രമല്ല, ന്യായം ആഗ്രഹിക്കുന്ന പൊതുസമൂഹവും ഉണ്ടാകും. അത് ബാലചന്ദ്രകുമാറിനോടുള്ള ഇഷ്ടം കൊണ്ടല്ല. നിങ്ങളൊരു കള്ളനാണെന്ന് എനിക്ക് നന്നായിട്ട് അറിയാം. നിങ്ങളൊരു ഫ്രോഡാണെന്നും എനിക്ക് നന്നായിട്ട് അറിയാം.
പക്ഷേ നിങ്ങളും നീതി അർഹിക്കുന്നു. നിങ്ങളും ന്യായം അർഹിക്കുന്നു. നാളെ നിങ്ങൾക്കെതിരെയോ എനിക്കെതിരെയോ പേര് വക്കാതെ ഒരു മീടൂവോ പീഡന പരാതിയോ വരാൻ യാതൊരു മടിയുമില്ല. ബാലചന്ദ്രകുമാറിനെ വേട്ടയാടുന്നത് അല്ല ദിലീപിനെ വേട്ടായാടുന്നതിന് പരിഹാരം. ദിലീപിന് ബുദ്ധിമുട്ടുണ്ടായി ദിലീപിനെ വേട്ടയാടി എന്നതിന്റെ പ്രതികാരം തീർക്കേണ്ടത് ബാലചന്ദ്രകുമാറിനെ വേട്ടയാടിയല്ല. ബാലചന്ദ്രകുമാറിനെതിരെയുള്ള പരാതി സത്യമല്ലെങ്കിൽ അദ്ദേഹത്തോടൊപ്പം നിൽക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. മറിച്ച് യുവതി പരാതി പൊലീസിൽ നൽകിയാൽ മാത്രമേ ഇതിന് ഹൈപ്പ് കൊടുക്കാവൂ. പരാതിക്ക് വാലും തലയുമില്ലെങ്കിൽ അദ്ദേഹത്തോടൊപ്പം നിൽക്കാനുള്ള ഉത്തരവാദിത്തം പൊതുസമൂഹത്തിനുണ്ട്. കഴിഞ്ഞ ദിവസമാണ് തൃശൂർ സ്വദേശിനിയായ യുവതി ബാലചന്ദ്രകുമാറിനെതിരെ പീഡന ആരോപണമുന്നയിച്ച് രംഗത്തെത്തിയത്. എന്നാൽ യുവതി ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല.
https://www.facebook.com/Malayalivartha
























