തോൽക്കാൻ പോകുന്ന പോലീസുകാരന്റെ പകയാണ് ഈ കേസെന്ന് ദിലീപ്! ഈ കേസിലെ പരാതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്നത് അപ്പോള്‍ തനിക്കെങ്ങനെ നീതി ലഭിക്കുമെന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം തുടരുകയാണ്. എഫ്‌ഐ ആർ തന്നെ നിലനിൽക്കില്ലെന്നാണ് പ്രതിഭാഗം വാദിച്ചത്. ഈ കേസ് പൂർണമായും കെട്ടിച്ചമച്ചതാണെന്ന് കേസിലെ പ്രതി നടൻ ദിലീപ്. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി പരിഗണിച്ചുകൊണ്ടിരിക്കെ ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ളയാണ് കോടതിയില്‍ ഇക്കാര്യം പറഞ്ഞത്. ജസ്റ്റിസ് പി.ഗോപിനാഥാണ് കേസ് പരിഗണിക്കുന്നത്. കേസുമായി ബന്ധപ്പെട്ട 161 മൊഴികള്‍ വിശ്വാസത്തിലെടുക്കരുതെന്നും ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു.
ഒരു കത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ എ.ഡി.ജി.പി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണ് ഗൂഢാലോചന കേസ് തയാറാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥന്റെ വൈരാഗ്യം കാരണം കെട്ടിച്ചമച്ചതാണ് കേസെന്നും ദിലീപ് വാദിച്ചു. കോടതിയിൽ പ്രതിഭാഗത്തിന്‍റെ വാദമാണ് നടക്കുന്നത്.
ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ ഇല്ലാത്ത പല കാര്യങ്ങളും എഫ്‌ഐആറിലുണ്ടെന്ന് ദീലീപ് വാദിച്ചു. തുടര്‍ന്ന് ജഡ്ജി എഫ്‌ഐആര്‍ പരിശോധിക്കുകയും ചെയ്തു.വിഡിയോ കണ്ടിട്ട് 'നിങ്ങള്‍ അനുഭവിക്കും' എന്ന് പറഞ്ഞത് ഗൂഢാലോചന അല്ലെന്ന് പറഞ്ഞ ദിലീപ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന വാദത്തില്‍ ഉറച്ചുനിന്നു. ഈ കേസിലെ പരാതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്നതെന്നും അപ്പോള്‍ തനിക്കെങ്ങനെ നീതി ലഭിക്കുമെന്നും ദിലീപ് ചോദിച്ചു. കേസന്വേഷിച്ച സുദര്‍ശന്‍ തന്റെ ദേഹത്തു കൈവച്ചിട്ടില്ല.
അതുകൊണ്ടു തന്നെ സുദര്‍ശന്റെ കൈ വെട്ടുമെന്നു താന്‍ എന്തിനാണു പറയുന്നതെന്നും ദിലീപ് ചോദിക്കുന്നുദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പുവെന്ന കൃഷ്‌ണപ്രസാദ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ ഹർജികളാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് പരിഗണിക്കുന്നത്.
https://www.facebook.com/Malayalivartha
























