ബാലചന്ദ്രകുമാര്‍ ഒരു ടാബിലാണ് തന്റെ സംസാരം റെക്കോഡ് ചെയ്തതെന്നാണ് പറഞ്ഞത്. ആ ടാബ് എവിടെപോയി? എവിടെയാണോ ഒരു ഡിജിറ്റല്‍ തെളിവ് പ്രാഥമികമായി ശേഖരിക്കുന്നത്, ആ ഡിജിറ്റല്‍ ഉപകരണം തന്നെ ഹാജരാക്കണമെന്ന് ദിലീപ്! ഗൂഢാലോചന കേസിനെ സംബന്ധിച്ച് മാത്രം പരാമര്‍ശിക്കൂ എന്ന് കോടതി

നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം തുടരുകയാണ്. ബാലചന്ദ്രകുമാര്‍ ദിലീപിനോട് വലിയ വിരോധമുള്ള വ്യക്തിയാണ്. അതിനാലാണ് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അവസാനഘട്ടത്തിലിരിക്കെ ഇത്തരം ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് ഒരിക്കലും വിശ്വാസത്തിലെടുക്കരുതെന്ന് ദിലീപ് കോടതിയോട്.' ബാലചന്ദ്രകുമാറിന്റെ ശബ്ദരേഖയ്ക്കെതിരേയും പ്രതിഭാഗം വാദങ്ങള്‍ ഉന്നയിച്ചു. 'ബാലചന്ദ്രകുമാര്‍ ഒരു ടാബിലാണ് തന്റെ സംസാരം റെക്കോഡ് ചെയ്തതെന്നാണ് പറഞ്ഞത്. ആ ടാബ് എവിടെപോയി? എവിടെയാണോ ഒരു ഡിജിറ്റല്‍ തെളിവ് പ്രാഥമികമായി ശേഖരിക്കുന്നത്, ആ ഡിജിറ്റല്‍ ഉപകരണം തന്നെ ഹാജരാക്കണം. ബാലചന്ദ്രകുമാര്‍ റെക്കോഡിങ് ലാപ്ടോപ്പിലേക്ക് മാറ്റി, ആ ശബ്ദരേഖയാണ് അന്വേഷണസംഘത്തിന് കൈമാറിയിരിക്കുന്നത്. ഒരു പെന്‍ഡ്രൈവ് മാത്രമാണ് അന്വേഷണസംഘത്തിന് ബാലചന്ദ്രകുമാര്‍ കൈമാറിയിരിക്കുന്നത്. ഇതിലെല്ലാം കൃത്രിമം നടന്നിരിക്കാം.
കൈമാറിയ ശബ്ദരേഖ തന്നെ പൂര്‍ണമല്ല. പലയിടത്തും മുറിഞ്ഞുപോയ വാക്കുകളാണ് ശബ്ദരേഖയില്‍. ഒരൊറ്റ സംഭാഷണല്ല ശബ്ദരേഖയില്‍. പലപ്പോഴായി പലയിടങ്ങളില്‍നിന്നുള്ള സംഭാഷണശകലങ്ങള്‍ കൂട്ടിയോജിപ്പിച്ചാണ് ശബ്ദരേഖ ഹാജരാക്കിയിരിക്കുന്നത്. സ്വന്തം വീട്ടിലിരുന്ന് കുടുംബാംഗങ്ങളോട് പറഞ്ഞത് എങ്ങനെ ഗൂഢാലോചനയാകും. സംവിധായകനായ ബാലചന്ദ്രകുമാറിന് എഡിറ്റ് ചെയ്യാനറിയാം. ബാലചന്ദ്രകുമാര്‍ നല്‍കിയത് എഡിറ്റ് ചെയ്ത ശബ്ദരേഖയാണ്. ഒപ്പിടാത്ത ഒരു 161 സ്റ്റേറ്റ്മെന്റ് മാത്രമാണ് കേസിലെ ഏകതെളിവ്. നടിയെ ആക്രമിച്ച കേസില്‍ തോല്‍ക്കുമെന്ന് പോലീസിന് ഉറപ്പായികഴിഞ്ഞു. ആ കേസ് തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ പുതിയൊരു കേസുമായി ഇറങ്ങിയിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ഒരു വി.ഐ.പി. ഉണ്ടെന്ന് ആദ്യം പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെയൊരാളെക്കുറിച്ച് ഇപ്പോള്‍ ഒരു വിവരവുമില്ല. ദിലീപിനെ എങ്ങനെയും കുടുക്കുകയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം'- പ്രതിഭാഗം വാദിച്ചു. ഇതോടെ ഗൂഢാലോചന കേസിനെ സംബന്ധിച്ച് മാത്രം പരാമര്‍ശിക്കൂ എന്ന് കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha
























