Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..


അടുത്ത 3 മണിക്കൂറിൽ..പുതുക്കിയ മഴ മുന്നറിയിപ്പ്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യത..ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു..


ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി..ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട..നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് ഞാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല..


ഡോ. ഷഹീന്‍ മതവിശ്വാസിയായിരുന്നില്ല..മുന്‍ ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര്‍ വളരെ നടുക്കത്തോടെ പറയുന്ന കാര്യങ്ങൾ..അറസ്റ്റ് വിശ്വസിക്കാനായില്ലെന്ന് പിതാവ്.

'ഒരാൾ മരിക്കുന്ന ആ അവസാന നിമിഷത്തിൽ അവർ എടുക്കുന്ന ഒരു ദീർഘശ്വാസമുണ്ട്, എല്ലാം നിലയ്ക്കുന്നതിനു മുമ്പുള്ള ആ അവസാന ശ്വാസം ആ നിമിഷങ്ങളിൽ അവരുടെ ഇത്ര നാളത്തെ ജീവിതം അവർ ഓർക്കും എന്നാണ് പറയാറ്. പലരുടെയും മുഖം ശാന്തമായിരിക്കും. ഒരുപാടു ഉറങ്ങാൻ ഉള്ളതല്ലേ... യാതൊരു ബന്ധമില്ലെങ്കിലും അവരുടെ മുഖം മനസ്സിൽ അങ്ങനെ മായാതെ നിൽക്കും കുറേ ദിവസം...' ഡോ. അശ്വതി സോമൻ കുറിക്കുന്നു

03 FEBRUARY 2022 05:28 PM IST
മലയാളി വാര്‍ത്ത

മരണം എന്നത് നിയതയിലേക്കുള്ള മടക്കമാണ്. നാം ജനിച്ചാൽ ഒരു ദിനം മരണമുണ്ട് എന്നത് പ്രപഞ്ചസത്യമാണ്. ഏത് നിമിഷത്തിലും മരണം നമ്മെ തേടിയെത്താം. എന്നാൽ അത്തരം നിമിഷങ്ങള്‍ക്കു സാക്ഷിയാകുന്നതിനെ കുറിച്ചു പറയുകയാണ് ഡോ. അശ്വതി സോമൻ. യാതൊരു ബന്ധമില്ലെങ്കിലും ചിലരുടെ മുഖം മനസ്സിൽ അങ്ങനെ മായാതെ നിൽക്കുമെന്നും അശ്വതി കുറിക്കുന്നു. അശ്വതിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.


ഡോ. അശ്വതി സോമന്റെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ:


മരണം നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന അന്താളിപ്പ് ചെറുതൊന്നുമല്ല. ഒരാളുടെ നഷ്ടപ്പെടലിന്റെ വാർത്ത കേൾക്കുമ്പോൾ പലപ്പോഴും ജീവിച്ചിരിക്കുന്നവർ അവരുടെ വേർപാട് എങ്ങനെ തരണം ചെയ്യും എന്നോർത്താണ് വിഷമം ഇരട്ടിക്കാറ്. പേരും ഊരും അറിയാത്ത പലരുടെയും പടങ്ങൾ ചരമ കോളങ്ങളിൽ തിരഞ്ഞു അറിയുന്ന ആരും ഇല്ല എന്ന് ഇടയ്ക്കിടയ്ക്ക് ഉറപ്പിക്കുന്നതും ചിലപ്പോൾ മനസ്സിന്റെ ഒരു താങ്ങിനു തന്നെ ആയിരിക്കും.

പൊതുവേ മരണം കാണാൻ ഞാൻ പോകാറില്ല. കൂടുതൽ അറിയാൻ ശ്രമിക്കാറുമില്ല. അത്രനാൾ കൂടെ ഉണ്ടായിരുന്ന ഒരാൾ എവിടെയോ ഒരു ഫോൺ കാളിന്റെ അപ്പുറം ഇന്നും ജീവിക്കുന്നു എന്ന കള്ളം 100 വട്ടം പറഞ്ഞ് സത്യമാക്കാൻ മാത്രമാണ് ശ്രദ്ധിക്കാറ്. ഇല്ലെങ്കിൽ ആ നഷ്ടപ്പെടലിന്റ ഭാരവും കൂടി മനസ്സിലേറ്റി ഇനിയുമുള്ള എന്റെ നാളുകൾ മുന്നോട്ട് കൊണ്ടുപോകുമ്പോൾ ഞാൻ അറിയാതെ തളർന്നു പോകും.അപ്പൊ അവരെവിടെയോ സന്തോഷിക്കുന്നു എന്ന് വിശ്വസിക്കാനും ഇടയ്ക്കിടയ്ക്ക് ആ ബന്ധത്തിലെ നല്ല ഓർമകൾ ഓർത്തെടുക്കാനുമാണ് ഞാൻ ശ്രമിക്കാറ്.

മരണത്തിലെ നല്ലത് കണ്ടെത്താൻ വിഫലമായി ശ്രമിക്കാറുമുണ്ട്. അധികം കിടന്ന് നരകിച്ചില്ലല്ലോ അവർക്ക് സമാധാനമായല്ലോ, അസുഖമായാലും അപകടമായാലും ജനിച്ചാൽ ഒരിക്കൽ മരിക്കണ്ടേ എന്നൊക്കെയുള്ള സ്ഥിരം പല്ലവി. പക്ഷേ, പറയുന്ന വാക്കുകളിലെ സത്യമറിയാൻ മരിച്ച വ്യക്തി സംസാരിക്കില്ലല്ലോ. സത്യത്തിൽ പേടിയാണ് മരണത്തെ... രംഗ ബോധമില്ലാതെ ആ കോമാളി കടന്ന് വരുമ്പോൾ ആരുടെയോ ജീവിതത്തിന്റെ ശ്വാസമായിരുന്ന, ആരുടെയോ എന്തൊക്കെയോ ആയ ആ വ്യക്തി പെട്ടെന്ന് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് വിശ്വസിക്കാൻ സാധിക്കാതെ വരുന്നു.

ഒരു ഡോക്ടർ എന്ന അവസ്ഥയിൽ പലപ്പോഴും മരണം സർട്ടിഫൈ ചെയ്യേണ്ടി വന്നിട്ടുണ്ട്. ജീവൻ രക്ഷിക്കാൻ ദൈവത്തിന്റെ കരങ്ങൾ എന്നൊക്കെ പറഞ്ഞ് സ്വയം എന്തും ചെയ്യാം എന്ന കോൺഫിഡൻസിൽ ഒരു വ്യക്തിടെ ശ്വാസം നിലച്ചു, ശരീരത്തിലെ ചൂട് അകന്നകന്നു പോകുന്നത് നോക്കി ഒന്നും ചെയ്യാൻ കഴിയാതെ അവരുടെ ഹൃദയം നിലക്കുന്നതും നോക്കി അത് പേപ്പറിൽ അടയാളപ്പെടുത്തി ഉറ്റവരോട് പറയേണ്ടി വന്നിട്ടുണ്ട്.

ഇനി ഒരിക്കലും അവർ തിരിച്ചു വരില്ലെന്ന്. എല്ലാം കഴിഞ്ഞു എന്ന് മനസ്സിലാക്കിയാലും ആ അവസാനത്തെ പ്രതീക്ഷയും വെച്ച് രോഗിയുടെ കൂടെ നിൽക്കുന്നവർ നമ്മളെ നോക്കുന്ന ഒരു നോട്ടമുണ്ട്. ഞാൻ കരുതിയത് തെറ്റാകണേ ഈ ഡോക്ടർ എങ്കിലും ഒരു ഹോപ്പ് തരണേ, അവരെ ഒന്ന് രക്ഷിക്കണേ എന്ന് ഒരുപാടു തവണ മനസ്സിൽ പറഞ്ഞ് കൊണ്ട്. ആ മുഖങ്ങളിലേക്ക് നോക്കി ഇനി നിങ്ങളുടെ ജീവിതത്തിൽ ഇവരുടെ ചൂടിന്റെ ഒരു കണിക പോലുമുണ്ടാവില്ല എന്ന് പറയുമ്പോൾ ഒരു ഡോക്ടർ എന്ന നിലക്ക് മനസ്സ് നന്നായി പിടയും. പക്ഷേ യാതൊരുവിധ മാനസിക വിക്ഷോഭങ്ങൾ മുഖത്ത് വരാൻ പാടില്ലല്ലോ.

ആദ്യമായി ഡെത്ത് ഡിക്ലയർ ചെയ്തത് ഹൗസ് സർജൻസിക്ക് പഠിക്കുമ്പോളാണ്. കാൻസർ വന്ന് ടെർമിനൽ കണ്ടിഷനിൽ കിടക്കുന്ന ഒരു എൺപതിനോടടുത്ത് പ്രായമുള്ള വൃദ്ധ. അവർ പോയി എന്ന് മനസ്സിലായിട്ടും ഡോക്ടർ വന്ന് പറയാനായി കാത്ത് നിന്ന വലിയ മക്കൾ. അവരുടെ ഇടയിലേക്ക് ആദ്യമായി ഒറ്റയ്ക്ക് മരണം സ്ഥിരീകരിക്കാൻ ഞാനും. ജീവനുള്ള ശരീരത്തിൽ ഓരോ മിടിപ്പും പഠിച്ചു കഴിഞ്ഞു ഒന്നും ഇല്ലാതെ ശൂന്യമായ ഒരു അവസ്ഥ. മരിച്ചു എന്ന് കാണിക്കുന്ന മോണിറ്റർ വരെ നേർരേഖ കാണിക്കുമ്പോഴും അത് ഉൾകൊള്ളാൻ മനസ്സ് അനുവദിക്കണ്ടേ. ആ പ്രതിഭാസം ആദ്യം അത്ഭുതപെടുത്തിയെങ്കിലും പതിയേ യഥാർഥ്യത്തിലേക്കു തിരിച്ചു വന്നു ഞാൻ. കൂടെ ഉള്ളവരോട് മരിച്ചു എന്ന് പറയണ്ടേ.

പെട്ടെന്ന് മനസ്സ് വല്ലാതെ ഘനീഭവിച്ചു. വാക്കുകൾ കിട്ടാൻ വളരെ വിഷമം തോന്നി. ഞാൻ അറിയാത്ത, ഞാൻ ഇത് വരെ പരിശോധിക്കാത്ത, എല്ലാവരും മരണം accept ചെയ്ത,പ്രായമായ ഒരു വ്യക്തി എന്നിട്ടും അവർ മരിച്ചു എന്ന് സ്ഥിരപ്പെടുത്താൻ എത്തിയത് ഞാൻ. എനിക്ക് അത് പറയാൻ കഴിയുന്നില്ല. ആദ്യമായാണ് ഒരു മരണം കാണുന്നത്. കണ്ണുകൾ നിറഞ്ഞു തുടങ്ങിയപ്പോഴേക്ക് എന്തോ പറഞ്ഞൊപ്പിച്ചു ഞാൻ അവിടെ നിന്നും പോയിരുന്നു.

ഡ്യൂട്ടി റൂമിൽ ചെന്നിരുന്നു കുറേ കരഞ്ഞു. എന്തിനെന്ന് അറിയില്ല. പിന്നീട് പലപ്പോഴും ഈ വികാരങ്ങൾ എന്നിൽ ഉണ്ടാവും എന്ന് കണക്കു കൂട്ടിയാണ് ഞാൻ പോകാറ്. അതുകൊണ്ട് അനുഭവപ്പെടുന്ന വിങ്ങൽ കുറേ നാൾ അങ്ങനെ തങ്ങി നിൽക്കും മനസ്സിൽ. സ്വന്തം anatomy പ്രൊഫസർ ബാത്‌റൂമിൽ തലയടിച്ചു കിടക്കുന്നു എന്ന വിളി വന്നപ്പോഴും ഈ ഇൻഹിബിഷൻ കാരണം തന്നെയാണ് കൂടെയുള്ള ആളെ ഉന്തി തള്ളി വിട്ടത്. നെഗറ്റീവ് വാർത്തകൾ കൈകാര്യം ചെയ്യാൻ പ്രേത്യകമായി പഠിക്കേണ്ട അവസ്ഥ നിർബന്ധം തന്നെയാണ്.

ഒരാൾ മരിക്കുന്ന ആ അവസാന നിമിഷത്തിൽ അവർ എടുക്കുന്ന ഒരു ദീർഘശ്വാസമുണ്ട്, എല്ലാം നിലയ്ക്കുന്നതിനു മുമ്പുള്ള ആ അവസാന ശ്വാസം ആ നിമിഷങ്ങളിൽ അവരുടെ ഇത്ര നാളത്തെ ജീവിതം അവർ ഓർക്കും എന്നാണ് പറയാറ്. പലരുടെയും മുഖം ശാന്തമായിരിക്കും. ഒരുപാടു ഉറങ്ങാൻ ഉള്ളതല്ലേ... യാതൊരു ബന്ധമില്ലെങ്കിലും അവരുടെ മുഖം മനസ്സിൽ അങ്ങനെ മായാതെ നിൽക്കും കുറേ ദിവസം.

കഴിഞ്ഞ ദിവസം വഴിയിൽ കിടന്ന ഒരു വ്യക്തിയെ രക്ഷപ്പെടുത്താൻ CPR ഒക്കെ കൊടുത്ത് നോക്കി. കണ്മുന്നിൽ വച്ചു ചലനമില്ലാതാക്കുമ്പോൾ പെട്ടെന്ന് പഠിച്ചു ഓർമിച്ച പോലെ എങ്ങനെയെങ്കിലും അവരെ തിരിച്ചു കൊണ്ട് വരാൻ ആണ് ശ്രമിച്ചത്. മരണം ജീവിതവുമായി അവസാനത്തെ ആ പിടിവലി നടത്തുമ്പോൾ നമ്മൾ ജീവിതത്തെ സഹായിക്കാനും മരണത്തെ ഒറ്റപ്പെടുത്താനും ശ്രമിക്കും. പക്ഷേ ചിലപ്പോഴൊക്കെ തോറ്റു പോകും. തോൽവി അംഗീകരിക്കാനുള്ള ഹൃദയ വിശാലത ഇല്ലാത്തതിനാലാണോ അവസാനം ഞാൻ ആയിരുന്നു അവരുടെ അടുത്ത് എന്ന തോന്നലാണോ,ഒരിക്കലും പരിചയമില്ലാത്ത അവരുടെ കുടുംബത്തെ കുറിചോർത്തുള്ള വിഷമമാണോ എന്നറിയില്ല, ഒരുപാടു നാൾ ആ സംഭവം വല്ലാതെ മനസ്സിനെ ഉലച്ചു. ആരോടും പറയാനും പറ്റില്ല. അല്ലെങ്കിലും എന്താ ഞാൻ പറയുക? ആ വ്യക്തിയുടെ ബന്ധുക്കൾ ഇടയ്ക്കു വിളിക്കുമ്പോൾ എനിക്കും എന്തോ ഒരു സമാധാനം തോന്നും. അപ്പൊ പൊന്തി വരുന്ന വികാരങ്ങൾ എന്തെന്ന് ചികയാതെ എല്ലാം എന്നും ഒരു നെടുവീർപ്പിൽ ഒതുക്കി ഞാനും മുന്നോട്ട് പോകും.

നാലു വർഷമായി മാതനെ കണ്ടിട്ട്. എന്നും ചിരിച്ച് മാത്രേ കണ്ടിട്ടുള്ളു. നിഷ്കളങ്കമായ ഒരു ചിരി. സംസാരിക്കാൻ മടിയാണ്. പക്ഷേ മനസ്സ് കുളിർക്കുന്ന ആ ചിരി നൽകാൻ ഒരിക്കലും മടിയില്ല. മെഡിക്കൽ ക്യാമ്പിൽ ആവശ്യത്തിന് മാത്രം വന്ന് മരുന്ന് വാങ്ങും. കുറച്ചു നാൾ ആയി ക്ഷീണമുണ്ടെന്ന് പറയുമായിരുന്നു. ഏതാണ്ട് 100നടുപ്പിച്ചു പ്രായമുണ്ടെന്നാണ് പൊതുവേ എല്ലാരും പറയാറ്. അതിപ്പോ സ്വന്തം പ്രായം അറിയുന്നവർ അവിടെ ഒക്കെ ചുരുക്കമല്ലേ.. നമ്മൾ പറയുന്നതാണ് അവരുടെ പ്രായം. ജനനമെന്നെന്നോ മരണമെന്നെന്നോ അറിയാതെ ജീവിക്കുകയാണ് ഒട്ടുമിക്കവരും. ഭാര്യ കരിക്കമ്മക്ക് ഇടക്കിടക്ക് മരുന്ന് വാങ്ങാൻ ഒരിക്കലും മറക്കാറില്ല. ബുധനാഴ്ചകളിൽ സ്വയം ശ്രദ്ധിക്കും പോലെ അവരെയും ചേർത്ത് പിടിക്കാറുണ്ട് 'മാതൻ'. 70കിലോക്കു മുകളിലുള്ള ഭാരവും ചുമന്നു, ഈ പ്രായത്തിൽ 3-4മണിക്കൂർ കാട്ടിലൂടെ കുന്നു കയറുമ്പോൾ വരുന്ന ആ ക്ഷീണത്തിന് മരുന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. നാട്ടിൽ എത്ര പേർക്ക് ഇതിന്റെ നാലിലൊന്ന് ശക്തികാണുമെന്നു ഞാൻ എപ്പോഴും ഓർക്കും. ഇതിന് മുമ്പ് റിപ്പബ്ലിക് ദിന പരേട് കാണാൻ പോയതൊക്കെ വലിയ അഭിമാനമായാണ് പറയാറ്. അപ്പോഴും ആ പ്രത്യേക ചിരി കാണും ചുണ്ടിൽ.

നാട്ടിലേക്ക് വന്ന് താമസിക്കാൻ കാണിക്കുന്ന വിമുഘത അവർ ജനനം മുതൽ കാടിന്റെ മക്കളായതിനാൽ ആണ്. കാടല്ലാതെ മറ്റൊന്നും അവർക്കിഷ്ടമല്ലാത്തതും അത്‌ കൊണ്ട് തന്നെ. ആനകളുടെ രൂപത്തിൽ കാടിന്റെ ന്യായം വിധി എഴുതിയെങ്കിലും കാട്ടിലേക്കുള്ള യാത്രകൾ എനിക്ക് നൽകിയ ഓർമകളിൽ എന്നും മറക്കാതെ കാണും ഈ മുഖം. വൈകീട്ട് പോസ്റ്റ്‌ മോർട്ടം നടത്തിയ ഡോക്ടറെ വിളിച്ചു സംസാരിച്ചു. ആനകൾ ഒടിച്ചു മെദിച്ച ഓരോ ഒടിവും ചതവും തുടങ്ങി അവസാനം കാട്ടിലെ ആ ചരുവിൽ ഒറ്റയ്ക്ക് ആനകളുടെ ഇടയ്ക്കു കിടക്കുന്ന മനസ്സ് നിർമിച്ച ആ ചിത്രം ഭയാനകമായിരുന്നു. ആദ്യം ഓർത്തത്‌ ഇതൊന്നും അറിയാത്ത അവരുടെ ഭാര്യ കരിക്കമ്മയെ കുറിച്ചാണ്. കാട്ടിലേക്ക് പിണങ്ങി അവർ കയറി പോകുമ്പോൾ തിരിച്ചിറക്കി കൊണ്ട് വന്ന് എന്നും അവരെ ശ്രദ്ധയോടെ നോക്കിയിരുന്നത് മാതനാണ്. ഒരു കുഞ്ഞിനെ പോലെ സ്നേഹിച്ചു കഴിഞ്ഞിരുന്ന രണ്ടു പേരിൽ ഒരാൾ പെട്ടെന്ന് ഒറ്റക്കാകുമ്പോൾ എന്തോ അവരുടെ വികാരം നമ്മളുമായി, നമ്മൾ അവരുമായി താദാത്തമ്യം പ്രാപിച്ചു ആലോചിക്കുന്ന പോലെ.

 

മരിക്കുമ്പോൾ ഒറ്റയ്ക്ക് തന്നെ ഈ ലോകത്തോട് വിട പറയണം. പക്ഷേ സ്നേഹിക്കുന്നവർ അടുത്തില്ലാതെ ഒറ്റക്ക് ജീവിക്കാനോ അതാണ് പ്രയാസം. മരിക്കാതെ ജീവിക്കുന്നവർ ആയി നമുക്കടുപ്പമുള്ളവർക്ക് നമ്മുടെ മനസ്സിൽ ഇടം നൽകിയാലും അവരുടെ ബന്ധങ്ങളിൽ അവർ വരുത്തുന്ന വിടവ് ഒരിക്കലും നികത്താൻ കഴിയുന്നവയല്ല. കൂടെയുള്ളവർക്ക് വേണ്ടി കഴിയുന്ന പോലെ ജീവിക്കുക. കോവിഡ് കാരണം ഒരുപാടു മരണങ്ങൾ നടക്കുമ്പോഴും മരണം അടുത്തെത്തുമ്പോഴുമാണ് ഞാൻ എങ്ങനെ ജീവിച്ചു എന്നും, എന്റെ ജീവിതം എങ്ങനെ എന്നും,പശ്ചാത്താപങ്ങളും, കുടുംബത്തിന് ചെയ്യാമായിരുന്ന കാര്യങ്ങളെ കുറിച്ചും നമ്മൾ ചിന്തിക്കുക. കൂടുതലായി ജോലിയെ സ്‌നേഹിക്കുമ്പോൾ ഓർക്കുക ഒരുനാൾ നിങ്ങളെ മാറ്റി സ്ഥാപിച്ചു അവിടെ ഇതേ പോലെ പ്രൗഢിയിൽ ഒരാൾ വരും എന്ന്.

നമ്മളെ ഒരിക്കലും പകരം വെക്കാതെ സ്നേഹിക്കാൻ കഴിയുന്നത് സ്വന്തം കുടുംബത്തിനും, ചുറ്റുമുള്ളവർക്കുമാണെന്ന് തിരിച്ചറിയുക. ഇതാണ് സ്വർഗ്ഗം, ഇതാണ് ജീവിതം. ഇനിയുള്ള സമയം സ്വന്തം അസ്തിത്വം നിലനിർത്താനായി ജീവിക്കുക സന്തോഷിക്കുക. സമയം വളരെ ചുരുക്കമാണ്. ജനനം മുതൽ മരണവും കൂടെ ജനിച്ചിരിക്കുന്നു, ഓരോ കാൽവെപ്പും മരണത്തിനോട് നമ്മളെ അടുപ്പിച്ചു കൊണ്ടിരിക്കുന്നു. ഇനി എത്ര അടി എന്നറിയാതെ നാളത്തെ സ്വപ്നങ്ങളുള്ള പ്രതീക്ഷകളുമായി ഉറങ്ങുമ്പോൾ സ്വന്തം എന്ന് കരുതുന്നവരെ ഒന്ന് കൂടി കൂട്ടിപിടിക്കുക, സ്നേഹിക്കുക, ജീവിക്കുക.അവരുടെ ഓർമകളിൽ അമരരാവുക....

സ്നേഹം മാത്രം,

ഡോ. അശ്വതി സോമൻ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്‌സോ കേസില്‍ യെഡിയൂരപ്പയുടെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി  (3 hours ago)

പൂനെയില്‍ ട്രക്കുകള്‍ക്കിടയില്‍ കാര്‍ ഇടിച്ചുകയറി എട്ടു പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ്  (3 hours ago)

വിയ്യൂര്‍ ജയിലില്‍ ജീവനക്കാരനു നേരെ തടവുകാരുടെ ആക്രമണം  (4 hours ago)

സിനിമയില്‍ അവസരം നല്‍കാന്‍ പെണ്‍കുട്ടിയോട് യുവാവ് ചോദിച്ചത്  (4 hours ago)

ബൈക്ക് യാത്രികരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം  (4 hours ago)

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളത്തെ പ്രാദേശിക അവധി ബാധകമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (6 hours ago)

സിനിമയില്‍ പിതാവില്‍ നിന്ന് പഠിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കല്യാണി  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന 17ന്  (7 hours ago)

പിഎം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യം: മാദ്ധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി  (8 hours ago)

രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് കരാര്‍ കമ്പനി  (8 hours ago)

സിനിമാജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശ്വേതാ മേനോന്‍  (9 hours ago)

പ്രകോപനവുമായി പാക്കിസ്ഥാൻ  (10 hours ago)

വെട്ടുകാട് തിരുനാള്‍ പ്രമാണിച്ച് നാളെപ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍  (10 hours ago)

ഇന്ത്യൻ കമ്പനിക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്  (10 hours ago)

Malayali Vartha Recommends