നടിയെ പീഡിപ്പിച്ച കേസിൽ ഹൈക്കോടതിയിൽ പോലീസിൻ്റെ വാദങ്ങൾ പൊളിച്ചത് പോലീസിന് പറ്റിയ വീഴ്ച; എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ പറ്റിയത് വമ്പൻ വീഴ്ച? ബാലചന്ദ്രകുമാറിൻ്റെ മൊഴി മുഴുവൻ കളവാണെന്ന് വരുത്താൻ ദിലീപിന് കഴിഞ്ഞു, ബാലചന്ദ്രകുമാറിൻ്റെ കൈയിലുള്ളത് മുറിഞ്ഞുപോകുന്ന സംഭാഷണങ്ങൾ, ദിലീപിനെ അറസ്റ്റ് ചെയ്യാൻ കാത്തിരുന്ന ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയിൽ നടന്ന നടപടികൾ വലിയ പ്രഹരമായി, ഇനി കാത്തിരുന്ന് കാണാം

നടിയെ പീഡിപ്പിച്ച കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ പോലീസിന് പറ്റിയ വീഴ്ചയാണ് ഹൈക്കോടതിയിൽ പോലീസിൻ്റെ വാദങ്ങൾ പൊളിച്ചത്. ബാലചന്ദ്രകുമാറിൻ്റെ മൊഴി മുഴുവൻ കളവാണെന്ന് വരുത്താൻ ദിലീപിന് കഴിഞ്ഞു എന്നതാണ് ശരി.
ബൈജു പൗലോസ്, സുദർശനൻ തുടങ്ങിയ പോലീസുദ്യോഗസ്ഥർക്കെതിരെ താൻ പറഞ്ഞതായി പറയുന്ന കാര്യങ്ങൾ തെറ്റാണെന്ന് വാദിച്ചു തെളിയിക്കാൻ ദിലീപിന് കഴിഞ്ഞു. ബൈജു പൗലോസും സുദർശനനും ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. സുദർശനൻ ദിലീപിൻ്റെ ചുമലിൽ കൈവച്ചിട്ടില്ല. എന്നിട്ടും ചുമലിൽ കൈവച്ചതിന് താൻ കൈവെട്ടും എന്ന് എങ്ങനെ പറയും എന്നാണ് ദിലീപ് ചോദിക്കുന്നത്.
ഒരു ആരോപണം ആർക്കും ഉന്നയിക്കാം. എന്നാൽ ആരോപണം യാഥാർത്ഥ്യമായാൽ മാത്രമേ കേസുമായി മുന്നോട്ടു പോകാൻ കഴിയുകയുള്ളു. ദിലീപിൻ്റെ കേസിൽ പോലീദ്യോഗസ്ഥർക്ക് ഒന്നും സംഭവിച്ചിട്ടില്ല. അതു കൊണ്ടു തന്നെ ഇപ്പോഴത്തെ എഫ്ഐആർ നിലനിൽക്കാൻ പ്രയാസമാണ്. ഇത് പോലീസിന്റെ അറിയാമെങ്കിലും അവർ ദിലീപിന് എതിരായ വിരോധത്തിൽ മാത്രം ശ്രദ്ധയൂന്നി.
അന്വേഷണ സംഘം തനിക്കെതിരെ കഥ മെനയുകയാണെന്ന വാദം കോടതി ശരിവയ്ക്കുന്ന സാഹചര്യമാണുള്ളത്. മുറിഞ്ഞുപോകുന്ന സംഭാഷണങ്ങളാണ് ബാലചന്ദ്രകുമാറിൻ്റെ കൈയിലുള്ളത്. ഇതിനെ കേസിന് വേണ്ടി കൂടി യോജിപ്പിക്കുന്നു എന്ന ദിലീപിൻ്റെ വാദം കോടതി അംഗീകരിക്കുന്ന സാഹചര്യമാണുള്ളത്.
ബാലചന്ദ്രകുമാറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കെട്ടിപൊക്കിയ കേസിന് നിലനിൽപ്പില്ല എന്ന ദിലീപിൻ്റെ വാദവും അംഗീകരിക്കുന്ന ഘട്ടത്തിലാണ്.ബാലചന്ദ്രകുമാറും അന്വേഷണ സംഘവും ചേർന്ന് തന്നെ ജയിലിൽ അടക്കുന്നു എന്നാണ് വാദം.
ഒരു ഘട്ടത്തിലും കേസ് നിലനിൽക്കില്ല. ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്തതായി പറയപ്പെടുന്ന സാംസങ് ടാബ് എവിടെ എന്ന ചോദ്യം ദിലീപ് ആവർത്തിക്കുന്നുണ്ട്. ബാലചന്ദ്രകുമാർ ഹാജരാക്കിയത് ഒരു പെൻഡ്രൈവ് മാത്രമാണ്. ഇതിൽ എന്തു വിശ്വാസ്യതയാണ് ഉള്ളതെന്ന് ദിലീപ് ചോദിക്കുന്നു. സംഭാഷണം റെക്കോർഡ് ചെയ്ത ടാ ബില്ലാത്തത് പോലീസിന് വെല്ലുവിളിയായി മാറുന്നു.
പോലീസിന് ദിലീപിനെ കുരുക്കണം എന്ന ലക്ഷ്യം മാത്രമാണുണ്ടായിരുന്നത്. ഇതിലാണ് പോലീസ് പരാജയപെട്ടത്. പ്രതിക്ക് അനുകൂലമായ ഒരു നിലപാട് കോടതിയിൽ നിന്നുണ്ടാകുമെന്ന് പോലീസ് മനസിലാക്കേണ്ടിയിരുന്നു. പക്വതക്ക് പകരം വികാരമാണ് പോലീസിനെ നയിക്കുന്നത്.നടിയെ പീഡിപ്പിച്ച കേസിൽ നിന്നും തന്നെ ഒഴിവാക്കുമ്പോൾ ഇതിൽ കുരുക്കണം എന്ന ലക്ഷ്യമാണ് പോലീസിനുള്ളത് എന്ന ദിലീപിൻ്റെ വാദവും കോടതി അംഗീകരിച്ചു.
ആലുവ ലോക്കൽ പോലീസ് അന്വേഷിക്കേണ്ട കേസ് എങ്ങനെയാണ് ക്രൈംബ്രാഞ്ചിന് കിട്ടിയതെന്ന ദിലീപിൻ്റെ ചോദ്യവും കോടതി പോലീസിനോട് തന്നെ ചോദിക്കുന്നു. ഇതും കോടതിയിൽ നിലനിന്നും എന്നു വേണം കരുതാൻ.
സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്തിയതിൽനിന്നും തെളിവുകൾ പരിശോധിച്ചതിൽനിന്നുമാണ് കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യത്തോടെ ഗൂഢാലോചന നടന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ പരാതിയിൽ ഈ മാസം ഒമ്പതിനാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നത്. കേസിൽ പ്രതികളെ ആരെയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല.
ഹൈക്കോടതിയിൽ ബാലചന്ദ്രകുമാറിൻ്റെ വാക്കുകൾ മാത്രം ആശ്രയിച്ച് നീങ്ങുന്നതിലെ അപകടമാണ് ഇപ്പോൾ ദൃശ്യമായത്. ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകർ ഉന്നയിച്ചുവെന്നാണ് വിവരം. ഗൂഢാലോചനയും പ്രേരണാകുറ്റവും ഒരുമിച്ച് പോകില്ലെന്ന് നിയമ ലോകത്ത് എല്ലാവർക്കുമറിയാം. 12 0 B ആകർഷിക്കുന്ന കാര്യത്തിൽ ആദ്യം തന്നെ കോടതി സംശയം പ്രകടിപ്പിച്ചു. ഇതിനിടയിൽ തെളിവുണ്ടെന്ന് സർക്കാർ വാദിച്ചു. എന്നാൽ അതൊന്നും വിലപ്പോകാത്ത സാഹചര്യമാണുണ്ടായത്.
പോലീസിനോടുള്ള അവിശ്വാസമാണ് ഫലത്തിൽ കോടതിയിൽ നിന്ന ആവർത്തിച്ച് ഉണ്ടായത്. സർക്കാരും പോലീസും പറയുന്നത് കോടതി തീർത്തും അവിശ്വസിക്കുന്നു.ദിലീപിനോട് സർക്കാരിന് വിരോധമുണ്ടെന്ന മട്ടിലാണ് ഹൈക്കോടതി സംസാരിച്ചത്. അതായത് സർക്കാരിനെ കോടതി അവിശ്വസിക്കുന്നു.
ചില സാക്ഷികളെ അവതരിപ്പിക്കുമ്പോൾ തന്നെ കോടതിക്ക് സംശയം തോന്നും. ബാലചന്ദ്രകുമാറിനെ അവതരിപ്പിച്ചത് സർക്കാരാണെന്ന് ദിലീപിനെ പോലെ കോടതിയും വിശ്വസിക്കുന്ന കാഴ്ചയാണ് ഹൈക്കോടതിയിൽ കണ്ടത്. ഇത് സർക്കാരിനും പ്രോസിക്യൂഷനു തീർത്തും അപ്രതീക്ഷിതമായിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്യാൻ കാത്തിരുന്ന ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയിൽ നടന്ന നടപടികൾ വലിയ പ്രഹരമായി മാറി. ചുരുക്കത്തിൽ ദിലീപിന് ജാമ്യം കിട്ടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
https://www.facebook.com/Malayalivartha
























