പാലായിൽ പതിനാറുകാരിയെ വീഡിയോ കോളിലൂടെ നഗ്നത കാണിക്കാനാവ്യശ്യപ്പെട്ട് പീഡിപ്പിച്ച ആനപാപ്പാൻ പിടിയിൽ; പിടിയിലായത് എറണാകുളം സ്വദേശിയായ ആനപാപ്പാൻ

വീഡിയോ കോളിലൂടെ നഗ്നത പ്രദർശിപ്പിക്കാനാവശ്യപ്പെട്ട് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ആനപാപ്പാനെ പൊലീസ് പിടികൂടി. രണ്ടു വർഷം മുൻപ് പരിചയപ്പെട്ട പതിനാറുകാരിയോടാണ് നഗ്നത പ്രകടിപ്പിക്കാൻ പ്രതി ആവശ്യപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് എറണാകുളം ഇടപ്പള്ളി സ്വദേശിയായ സജിയെ പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ പി ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയതു.
കഴിഞ്ഞ കുറേ നാളുകളായി പെൺകുട്ടി ഫോൺ ചാറ്റിങ്ങിൽ ഏർപ്പെടുന്നത് മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പാലാ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്നു പാലാ സ്റ്റേഷനിൽ നിന്നുള്ള വനിതാ പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്നാണ് പെൺകുട്ടി കഴിഞ്ഞ രണ്ടു വർഷമായി ആനപ്പാപ്പാൻ സജിയുമായി സൗഹൃദത്തിൽ ആയിരുന്നുവെന്ന് കണ്ടെത്തിയത്.
പെൺകുട്ടിയുടെ വീടിനുസമീപം ആനയുമായി രണ്ടുവർഷം മുമ്പ് എത്തിയ പ്രതി വെള്ളം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നു. അവിടെവച്ച് പെൺകുട്ടിയുമായി പ്രണയത്തിലായ പ്രതി വീഡിയോ കോളിലൂടെയും മറ്റും പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
തുടർന്ന് ഒരു വർഷം മുമ്പ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയ പ്രതി പെൺകുട്ടിയുടെ കയ്യിൽ കടന്നു പിടിച്ചിരുന്നു. പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ് പിന്നീട് സജിയെ ഭരണങ്ങാനത്തു നിന്നും ആന യോടൊപ്പം ജോലി ചെയ്യവേ പിടികൂടുകയായിരുന്നു.
എസ് എച്ച് ഒ കെ പി ടോംസൺ, എഎസ്‌ഐ ബിജു കെ തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിനുമോൾ, സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് സി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha























