രണ്ട് കുഞ്ഞുങ്ങളെ ബക്കറ്റില്‍ മുക്കിക്കൊന്ന് അമ്മ ആത്മഹത്യ ചെയ്തു; അമ്മ പുറത്തുപോയ ശേഷം വീട്ടില് തിരികെയെത്തിയപ്പോഴാണ് യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്

കൊല്ലത്ത് രണ്ട് കുഞ്ഞുങ്ങളെ ബക്കറ്റില്‍ മുക്കിക്കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. കൊല്ലം കുഴിത്തുറയിലെ കഴുവന്തിട്ട കോളനിയിലാണ് സംഭവം. ജപഷൈന്റെ ഭാര്യ വിജി(27)യാണ് രണ്ടുവയസ്സുള്ള മകള്‍ പ്രേയയെയും ആറുമാസം പ്രായമുള്ള ഇളയമകളെയും വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം വീടിനുള്ളില്‍ തൂങ്ങി മരിച്ചത്.
മരണപ്പെട്ട വിജിയുടെ ഭര്‍ത്താവ് ജപഷൈന്‍ വര്‍ക്കലയിലെ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ഇയാളുടെ അമ്മ പുറത്തുപോയ ശേഷം വീട്ടില് തിരികെയെത്തിയപ്പോഴാണ് വിജിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികളെ തിരഞ്ഞപ്പോള്‍ വീടിനു പിന്‍വശത്ത് ബക്കറ്റില്‍ കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആത്മഹത്യയുടെ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല. കേരളത്തിലെ ധാരാളം മനുഷ്യര്‍ മാനസികമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് ദിനം പ്രതി ആത്മഹത്യകള്‍ അധികരിച്ചുകൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha























