അടിമുടി അഴിമതിക്കാലം ആരംഭിച്ചു ഗയ്സ്!! ഊഹക്കണക്കും ഗൂഗിള്‍മാപ്പും ഉപയോഗിച്ച് വീട്ടില്‍ വച്ച് തയ്യാറാക്കിയ ഭാവനാ സൃഷ്ടിക്ക് പൊതു ഖജനാവില്‍ നിന്ന് നല്‍കുന്നത് 22 കോടി; തട്ടിക്കൂട്ടിയ ഡി.പി.ആറാണ് കെ- റെയിലിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്: പരിഹാസവുമായി കോണ്‍ഗ്രസ്

കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഡി പി ആര്‍ തയ്യാറാക്കാന്‍ ഇരുപത്തിരണ്ടു കോടി രൂപ ഉപയോഗിച്ച് എന്ന റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ പരിഹാസവുമായി കോൺഗ്രസ് രംഗത്ത്.
ഫേസ്ബുക്കിസല്‍ പങ്കുവച്ച പോസ്റ്റിലൂടെ വിടി ബല്‍റാം, കെ എസ് ശബരിനാഥ് എന്നിവരാണ് വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. ഡി പി ആര്‍ തയ്യാറാക്കാന്‍ 22 കോടി രൂപയാണെന്ന വാര്‍ത്തയുടെ പോസ്റ്റര്‍ പങ്കുവച്ചാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനം.
യാതൊരു സാങ്കേതികാടിത്തറയും ഇല്ലാതെ ഊഹക്കണക്കും ഗൂഗിള്‍മാപ്പും ഉപയോഗിച്ച് വീട്ടില്‍ വച്ച് തയ്യാറാക്കിയ ഭാവനാ സൃഷ്ടിക്ക് പൊതു ഖജനാവില്‍ നിന്ന് നല്‍കുന്നത് 22 കോടി രൂപയാണെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. 1000 പേജോളം ഉണ്ടത്രേ ആര്‍ക്കും വേണ്ടാത്ത ആ റിപ്പോര്‍ട്ടില്‍. അതിനാണീ 22 കോടി. അതായത് ഒരു പേജിന് ഏതാണ്ട് രണ്ടേ കാല്‍ ലക്ഷം രൂപ. ഈ സര്‍ക്കാര്‍ ശുദ്ധ സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ഇനിയുമാരും പറയരുതെന്നായിരുന്നു ബൽറാം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.
ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച്, 4ജിയുടെയും ഹൈസ്പീഡ് ഇന്റര്‍നെറ്റിന്റെയും സാധ്യതകള്‍ പരമാവധി ഉപയോഗിച്ച് വീട്ടിലിരുന്ന് തയ്യാറാക്കിയ അപൂര്‍ണമായ, സാങ്കേതികത്തികവ് ഇല്ല എന്ന് കേന്ദ്രം പറഞ്ഞ ഡിപിആറിന് കേരള സര്‍ക്കാര്‍ നല്‍കിയത് 22 കോടി രൂപയാണ് ...
അടിമുടി അഴിമതിക്കാലം ആരംഭിച്ചു ഗയ്സ് .. ഇനി സ്ഥലമേറ്റെടുപ്പ്, സര്‍വ്വേക്കല്ല്, മഞ്ഞ പെയിന്റ്, മെഷിനറി, റോളിങ് സ്റ്റോക്ക്, കോച്ച്, ജപ്പാന്‍ സഹായം, നിയമനങ്ങള്‍ എന്തൊക്ക ചെയ്യാനുണ്ട് - കെ എസ് ശബരിനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഡിപിആര്‍ തയാറാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 22 കോടി രൂപയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മുന്‍ഗണനാ സാധ്യതാ പഠനം, ഡി പി ആര്‍ തയാറാക്കല്‍ എന്നിവയ്ക്കാണ് സര്‍ക്കാര്‍ തുക ചെലവഴിച്ചത്. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ സിസ്ട്രയ്ക്കാണ് 22 കോടി രൂപ നല്‍കിയത്. ഇത് സംബന്ധിച്ച രേഖകളും പുറത്തുവന്നിരുന്നു.
കെ റെയിലിന്റെ ഡി പി ആറിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. തട്ടിക്കൂട്ടിയ ഡി.പി.ആറാണ് കെ- റെയിലിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയിരിക്കുന്നത് എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞത്. ഇതാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിലും വ്യക്തമാക്കിയത്. പദ്ധതിയുടെ സൂഷ്മ വിശദാംശങ്ങള്‍ പോലും ഉള്‍പ്പെടുന്നതാകണം ഡി.പി.ആര്‍. എന്നാല്‍ പദ്ധതിയുടെ സാങ്കേതിക, ശാസ്ത്രീയ, സാമ്ബത്തിക വശങ്ങളൊന്നും ഡി.പി.ആറില്‍ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha























