ഐസ്‌ക്രീം കാണിച്ച് വീട്ടിലേക്ക് കൂടിക്കൊണ്ടുവന്ന് എട്ടു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവിന് വിധിച്ച് ഫാസ്ട്രാക്ക് കോടതി

ഐസ്‌ക്രീം കാണിച്ച് വീട്ടിലേക്ക് കൂടിക്കൊണ്ടുവന്ന് എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 20 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കുന്നംകുളം ഫാസ്ട്രാക്ക് കോടതി. ആലത്തൂര്‍ സ്വദേശി സെയ്ത് മുഹമ്മദിനെയാണ് കോടതി 20 വര്‍ഷം ശിക്ഷിച്ചത്.
2012 ഡിസംബര്‍ മാസത്തിലാണ് സംഭവം നടന്നത്. അയല്‍ക്കാരിയായ മൈനര്‍ പെണ്‍കുട്ടിയെ ഐസ്‌ക്രീം കാണിച്ച് വീട്ടിലേക്ക് കൂടിക്കൊണ്ടുവന്ന് പ്രതി മുഹമ്മദ് പീഡിപ്പിപ്പിക്കുകയായിരുന്നു. ഇതിനു ശേഷം കുട്ടിയെ ഭിഷണിപ്പെടുത്തി. കുട്ടിയുടെ ശരീരത്തിലെ മുറിപ്പാട് കണ്ടതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അടുത്തുള്ള ഹെല്‍ത്ത് സെന്ററില്‍ പോയെങ്കിലും ഭയപ്പാടുകാരണം കുട്ടി ഒന്നും പറഞ്ഞില്ല.
പക്ഷെ പ്രതിയുടെ കുട്ടിയുമൊത്ത് കളിക്കാന്‍ പോകാതിരുന്നതിനെ തുടര്‍ന്ന് കാര്യം തിരക്കിയപ്പോഴാണ് വീട്ടുകാര്‍ വിവരം അറിയുന്നത് . എന്നാല്‍ വീട്ടുകാര്‍ വിഷയത്തില്‍ പരാതി കൊടുക്കാതെ മൂടി വച്ചു. പിന്നീട് കുട്ടിയോട് അയല്‍ക്കാരിയായ കുടുംബശ്രീ പ്രവര്‍ത്തക ചോദിച്ചപ്പോഴാണ് വിഷയം പുറത്തറിയുന്നത്.
കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇടപെട്ട് പരാതി നല്‍കിയാണ് സംഭവം പുറത്തറിയുന്നത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കുന്നംകുളം ഫാസ്ട്രാക്ക് കോടതിയാണ് പ്രതിയെ 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്.
https://www.facebook.com/Malayalivartha























