പൊലീസുകാര്‍ക്ക് ജന്മദിനത്തിനും വിവാഹ വാര്‍ഷികത്തിനും അവധി അനുവദിക്കണം; സര്‍ക്കുലര്‍

സംസ്ഥാനത്തെ പൊലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് ജന്മദിനത്തിനും വിവാഹ വാര്‍ഷികത്തിനും അവധി നൽകണമെന്നുള്ള സർക്കുലർ പുറത്തിറക്കി.
അടിയന്തിര സാഹചര്യങ്ങളില്‍ ഒഴികെ അവധി അനുവദിക്കണമെന്നാണ് ഉത്തരവില്‍ ആവശ്യപ്പെടുന്നത്. കണ്ണൂര്‍ റേഞ്ച് ഡിഐജിയുടേതാണ് സര്‍ക്കുലര്‍.
ഇതിനായി പൊലീസുദ്യോഗസ്ഥരെ സംബന്ധിക്കുന്ന ഒരു പെര്‍ഫോമ മേലുദ്യോഗസ്ഥര്‍ തയ്യാറാക്കണം. മികച്ച സേവനം നടത്തുന പൊലീസുകാര്‍ക്ക് താമസമില്ലാതെ ബഹുമതിപത്രം നല്‍ക്കണമെന്നും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























