ചിന്തിക്കുന്നതിനും അപ്പുറം... ദീലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി അനന്തമായി മാറ്റിവച്ച് മാറ്റിവച്ച് നീളുന്നു; ഇന്നലെ സെന്റ് ജ്യൂഡ് രക്ഷിച്ചപ്പോള്‍ ഇന്നാര് രക്ഷിക്കുമെന്ന് കണ്ടറിയാം; ദിലീപിന് കുരുക്കായി എങ്ങനെ കൊല്ലണമെന്ന് ദിലീപ് പറഞ്ഞതായുള്ള ശബ്ദരേഖ

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി വിധി പറയാതെ ഹൈക്കോടതി വീണ്ടും ഇന്നത്തേയ്ക്ക് മാറ്റിവച്ചിരിക്കുകയാണ്. ഇന്നലെ ദിലീപ് ആലുവ പള്ളിയിലെത്തി പ്രാര്‍ഥന നടത്തിയിരുന്നു. ചൂണ്ടി എട്ടേക്കര്‍ സെന്റ് ജൂഡ് പള്ളിയിലാണ് ദിലീപ് എത്തിയത്. രാവിലെ 5.40ന് പള്ളിയിലെത്തിയ ദിലീപ് നൊവേനയിലും പങ്കെടുത്തു. മെഴുകുതിരി കത്തിച്ചും മാല ചാര്‍ത്തിയും പ്രാര്‍ഥിച്ചു. ദിലീപ് സ്ഥിരമായി ഇവിടെ പ്രാര്‍ഥനയ്ക്ക് എത്താറുണ്ട്. അതിന്റെ ഫലവും കോടതിയില്‍ നിന്നും കിട്ടി.
ഇന്ന് അതിലേറെ നിര്‍ണായകമാണ്. മുമ്പ് പ്രസിദ്ധമായ ജഡ്ജിയമ്മാവന്‍ അമ്പലത്തിലെത്തി ദിലീപിനായി നേര്‍ച്ച നേര്‍ന്നിരുന്നു. ദിലീപിനെ ജഡ്ജിയമ്മാവന്‍ തുണയ്ക്കുമോന്ന് കണ്ടറിയാം.
അതേസമയം ദിലീപിന് കുരുക്കായി ശബ്ദരേഖ. അന്വേഷണ ഉദ്യോഗസ്ഥരെ എങ്ങനെ കൊല്ലണമെന്നുവരെ ദിലീപ് പറഞ്ഞതിനു തെളിവുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ദിലീപ്, സഹോദരന്‍ അനൂപിന് കൊടുത്ത നിര്‍ദേശത്തിന്റെ ശബ്ദരേഖ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. തെളിവുകള്‍ ഉള്‍പ്പെടുന്ന ഉപകരണങ്ങളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ കൃത്രിമ തെളിവുണ്ടാക്കാനുള്ള അന്വേഷണസംഘത്തിന്റെ ശ്രമമാണ് വധഗൂഢാലോചനാക്കേസിനു പിന്നിലെന്ന് ദിലീപ് ഹൈക്കോടതിയില്‍ വാദിച്ചു. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദരേഖയില്‍ മുറിവാചകങ്ങള്‍ മാത്രമാണുള്ളത്. റെക്കോഡ് ചെയ്ത ടാബും കോപ്പി ചെയ്ത ലാപ്‌ടോപ്പും എവിടെപ്പോയി? ബാലചന്ദ്രകുമാറിനും അന്വേഷണ ഉദ്യോഗസ്ഥാനാ ഡിവൈഎസ്പി ബൈജു പൗലോസിനും തന്നോട് വൈരാഗ്യമുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരും ബാലചന്ദ്രകുമാറും ഗൂഢാലോചന നടത്തിയെന്നും ദിലീപ് വാദിച്ചു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഡാലോചനക്കേസ് ക്രൈംബ്രാഞ്ച് തന്നെ അന്വേഷിക്കുന്ന സാഹചര്യം എങ്ങനെയുണ്ടായി എന്ന് കോടതി ചോദിച്ചു. കേസില്‍ ഇന്നലത്തെ വാദം പൂര്‍ത്തിയായി.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം വെള്ളിയാഴ്ചയും തുടരും. ഗൂഢാലോചന കേസിന്റെ എഫ്‌ഐആറില്‍ ഊന്നിയുള്ള പ്രതിഭാഗം വാദം, രണ്ടു മണിക്കൂറിലേറെ നീണ്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45ന് പ്രോസിക്യൂഷന്റെ വാദം കേള്‍ക്കും. ഇതിനു ശേഷമാകും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുക. ജസ്റ്റിസ് പി. ഗോപിനാഥാണ് ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ കൃത്രിമ തെളിവുണ്ടാക്കാനുള്ള അന്വേഷണസംഘത്തിന്റെ ശ്രമമാണ് വധഗൂഢാലോചനാക്കേസിനു പിന്നിലെന്നു ഹൈക്കോടതിയില്‍ ദിലീപ് വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ ശക്തമായ ആരോപണങ്ങള്‍ പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചു. കേസിന്റെ വീഴ്ച എന്താണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് അറിയാം. ബാലചന്ദ്രകുമാറിന്റെ മൊഴിയിലില്ലാത്തത് എഫ്‌ഐആറില്‍ ചേര്‍ത്തു. അന്വേഷണ ഉദ്യോഗസ്ഥരും ബാലചന്ദ്രകുമാറും ഗൂഢാലോചന നടത്തി. ഡിജിപിക്ക് താന്‍ പരാതി നല്‍കിയതില്‍ ഡിവൈഎസ്പി ബൈജു പൗലോസിന് വൈരാഗ്യമുണ്ടെന്നും ദിലീപ് പറഞ്ഞു.
നടിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കൃത്രിമ തെളിവുകള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തനിക്കെതിരെ ഗൂഢാലോചനക്കേസ് എടുത്തിരിക്കുന്നതെന്ന ഗുരുതരമായ ആരോപണം ദിലീപ് ഉന്നയിച്ചു. പള്‍സര്‍ സുനിയെ ബന്ധപ്പെടുത്തി പറയുന്നത് ഉണ്ടാക്കിയ കഥയാണ്. മാപ്പുസാക്ഷിയാക്കാന്‍ പ്രോസിക്യൂഷന് പറ്റിയ ആളെ കിട്ടിയില്ല. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ ഇല്ലാത്ത പല കാര്യങ്ങളും എഫ്‌ഐആറിലുണ്ടെന്നും ദീലീപ് വാദിച്ചു. ഇതേത്തുടര്‍ന്ന് ജഡ്ജി എഫ്‌ഐആര്‍ പരിശോധിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന വാദത്തില്‍ ദിലീപ് ഉറച്ചുനിന്നു. എന്തായാലും ഇന്ന് നിര്‍ണായകമാണ്.
https://www.facebook.com/Malayalivartha























