എടത്വായില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ച അമ്പിളിയുടെ അവയവങ്ങള്‍ ഇനി നിരവധി പേര്‍ക്ക് പുതുജീവനേകും....

സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ച അമ്പിളിയുടെ അവയവങ്ങള്‍ ഇനി നിരവധി പേര്‍ക്ക് പുതുജീവനേകും. തലവടി പുതുപ്പറമ്പ് ശിവസദനത്തില്‍ ശിവപ്രസാദിന്റെ ഭാര്യ അമ്പിളി(43)യുടെ കണ്ണ്, കരള്‍, ഹൃദയം, കിഡ്നി അടക്കമുള്ള അവയവങ്ങള്‍ ദാനം ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ പുതുപ്പറമ്പ് ഷാപ്പ്പടി ജങ്ഷനു സമീപത്തായി മകള്‍ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ദിശാബോര്‍ഡില്‍ ഇടിച്ചു മറിഞ്ഞാണ് അമ്പിളിക്കു പരുക്കേറ്റത്.
ലോക്ഡൗണ്‍ ദിനമായതിനാല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ വാഹന സൗകര്യം കിട്ടിയില്ല്. ഒടുവില്‍ ചെറിയനാട് സേവാഭാരതിയുടെ അംബുലന്‍സില്‍ ആദ്യം തിരുവല്ല പുഷ്പഗിരി ആശുപത്രിയിലെത്തിച്ചു. തലയ്ക്കു ഗുരുതര പരുക്കേറ്റ അമ്പിളിയെ പിന്നീട് എറണാകുളം അമൃത ആശുപത്രിയിലേക്കു മാറ്റി. വെന്റിലേറ്ററിന്റെ സഹായത്തിലാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
മരണം ആസന്നമാണെന്നു ഡോക്ടര്‍മാര്‍ വിധിച്ചതോടെ ഭര്‍ത്താവ് ശിവപ്രസാദിന്റെ സമ്മതപ്രകാരം അവയവദാനം നടത്തുകയായിരുന്നു.
ശിവപ്രസാദിന്റെ പിതാവ് ശിവശങ്കരപിള്ള കരള്‍രോഗ ബാധിതനായാണു മരിച്ചത്. ശിവപ്രസാദിന് കാഴ്ചശക്തിയും കുറവാണ്. അഖില (പയസ് ടെന്‍ത് ഐ.ടി.സി എടത്വാ), അനന്തു (എടത്വാ സെന്റ് അലോഷ്യസ് ആറാം ക്ലാസ് വിദ്യാര്‍ഥി) എന്നിവരാണ് അമ്പിളി-ശിവപ്രസാദ് ദമ്പതികളുടെ മക്കള്‍. അമ്പിളിയുടെ മൃതദേഹം ഇന്നലെ വീട്ടുവളപ്പിലാണ് സംസ്‌കരിച്ചത്.
"
https://www.facebook.com/Malayalivartha























