രാജാക്കാട് പന്നിയാര്‍കൂട്ടി കുളത്രക്കുഴിക്കു സമീപം ബൊലേറോ ജീപ്പും സ്‌കൂട്ടിയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം... വാഹനം കൊക്കയിലേക്കു വീഴാതെ വഴിയരികിലെ മരത്തില്‍ ഇടിച്ചുനിന്നതിനാല്‍ വന്‍ അപകടം ഒഴിവായി

രാജാക്കാട് പന്നിയാര്‍കൂട്ടി കുളത്രക്കുഴിക്കു സമീപം ബൊലേറോ ജീപ്പും സ്‌കൂട്ടിയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. ഇരുചക്ര വാഹന യാത്രികനായ രാജകുമാരി പട്ടരുമഠത്തില്‍ സനു വര്‍ഗീസാ(43)ണ് മരണമടഞ്ഞത്.
സനുവിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. സംസ്‌കാരം ഇന്ന് 11 നു ഗലീലാക്കുന്ന് സെന്റ് ജോണ്‍സ് പള്ളിയില്‍. ഭാര്യ സോണി. മക്കള്‍: ജോയല്‍ (നാലാം ക്ലാസ് വിദ്യാര്‍ഥി), നേഹല്‍ (അഞ്ചു വയസ്). ഇന്നലെ രാവിലെ ഏഴിനായിരുന്നു അപകടം നടന്നത്. സനു തല്‍ക്ഷണം മരിച്ചു.
വാഹനം കൊക്കയിലേക്കു വീഴാതെ വഴിയരികിലെ മരത്തില്‍ ഇടിച്ചുനിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. അമ്മയും രണ്ടു മാസം പ്രായമായ കുഞ്ഞും ഉള്‍പ്പെടെ മൂന്നു സ്ത്രീകളും ഡ്രൈവറുമായിരുന്നു ജീപ്പില്‍.
നിസാര പരുക്കുകളോടെ രക്ഷപ്പെട്ട ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് സമീപത്തെ മരത്തില്‍ തട്ടിമറിഞ്ഞു.
റോഡിന്റെ അശാസ്ത്രീയ നിര്‍മാണവും കൊടും വളവുകളും കുത്തിറക്കവുമാണ് അപകടകാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ചെറുതും വലുതുമായ വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പ്പെടുന്നത് പതിവാണ്.
"
https://www.facebook.com/Malayalivartha























