കണ്ണ് നിറഞ്ഞുപോയി... കൂടെപ്പിറപ്പെന്ന് കരുതി ബാലു നിന്നപ്പോള്‍ മനസ് തുറന്ന് ദിലീപ് വീട്ടുകാരോട് സംസാരിച്ചു; അതെല്ലാം റെക്കോര്‍ഡ് ചെയ്ത് ഒരു അവസരത്തിനായി കാത്തിരിക്കുമെന്ന് അറിഞ്ഞില്ല; ഒരാളെ കൊല്ലുമ്പോള്‍ എങ്ങനെ തെളിവില്ലാതെ കൊല്ലാം; ശബ്ദരേഖ പുറത്തുവിടുമെന്ന് ബാലചന്ദ്രകുമാര്‍

ദിലീപിനെ സംബന്ധിച്ച് ഇന്ന് നിര്‍ണായകമാണ്. സ്വന്തം കൂടെപ്പിറപ്പാണെന്ന് കണ്ട ബാലു എന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മുമ്പില്‍ വച്ച് പറഞ്ഞതെല്ലാം ഇപ്പോള്‍ ഒന്നൊന്നര തെളിവായിരിക്കുകയാണ്. അന്ന് മറയില്ലാതെ പറഞ്ഞ കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുമെന്ന് സ്വപ്‌നേപി വിചാരിച്ചില്ല. എന്തായാലും ഇന്നത്തെ പ്രോസിക്യൂഷന്‍ വാദം നിര്‍ണായകമാണ്.
അന്വേഷണ ഉദ്യോഗസ്ഥനെ എങ്ങനെ കൊല്ലണമെന്ന് ദിലീപ് പറയുന്ന ശബ്ദസന്ദേശം തന്റെ കൈയിലുണ്ടെന്നും അത് വരും മണിക്കൂറില്‍ പുറത്തുവിടുമെന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ഇത് പൊലീസിന് കൈമാറിയിട്ടുണ്ട്. തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ ദീലീപ് അതു പുറത്തുവിടട്ടെയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
താന്‍ നവംബര്‍ 25നാണ് പരാതിനല്‍കിയത്. ഡിസംബര്‍ 27നുശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ ബന്ധപ്പെട്ടത്. അതിന് മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥരുമായി ഒരു തരത്തിലും ബന്ധപ്പെട്ടിരുന്നില്ല. ഞാന്‍ ഹാജരാക്കേണ്ട തെളിവുകളെല്ലാം കൃത്യസമയത്ത് ഹാജരാക്കിയിട്ടുണ്ട്. എങ്ങനെ കൊല്ലണമെന്ന് ദിലീപ് പറയുന്നതിന്റെ വീഡിയോ താന്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.
ഒരാളെ തട്ടുമ്പോള്‍ എങ്ങനെ തട്ടണം തെളിവല്ലാതിരിക്കണമെങ്കില്‍ എന്ന് ദിലീപ് പറയുന്നതിന്റെ ശബ്ദരേഖ തന്റെ കൈവശമുണ്ട്. അത് പുറത്തുവരുമ്പോള്‍ ചിലരുടെ സംശയം മാറും. അക്കാര്യം വരും മണിക്കൂറില്‍ എല്ലാവരും അറിയുമെന്ന് ബാലചന്ദ്ര കുമാര്‍ പറഞ്ഞു. താന്‍ അന്വേഷണസംഘത്തിന് കൈമാറിയ തെളിവുകളില്‍ പലതും പുറത്തുവന്നിട്ടില്ല. അക്കാര്യം താന്‍ പുറത്തുവിടുമെന്ന് ബാലചന്ദ്രന്‍ പറഞ്ഞു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ കൃത്രിമ തെളിവുണ്ടാക്കാനുള്ള അന്വേഷണസംഘത്തിന്റെ ശ്രമമാണ് വധഗൂഢാലോചനാക്കേസിനു പിന്നിലെന്ന് ദിലീപ് ഹൈക്കോടതിയില്‍ വാദിച്ചു. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദരേഖയില്‍ മുറിവാചകങ്ങള്‍ മാത്രമാണുള്ളത്. റെക്കോഡ് ചെയ്ത ടാബും കോപ്പി ചെയ്ത ലാപ്‌ടോപ്പും എവിടെപ്പോയി? ബാലചന്ദ്രകുമാറിനും അന്വേഷണ ഉദ്യോഗസ്ഥാനായ ഡിവൈ.എസ്.പി ബൈജു പൗലോസിനും തന്നോട് വൈരാഗ്യമുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരും ബാലചന്ദ്രകുമാറും ഗൂഢാലോചന നടത്തിയെന്നും ദിലീപ് വാദിച്ചു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഡാലോചനക്കേസ് ക്രൈംബ്രാഞ്ച് തന്നെ അന്വേഷിക്കുന്ന സാഹചര്യം എങ്ങനെയുണ്ടായി എന്ന് കോടതി ചോദിച്ചു. കേസില്‍ ഇന്നലത്തെ വാദം പൂര്‍ത്തിയായി. പ്രോസിക്യൂഷന്റെ വാദം ഇന്ന് നടക്കും.
തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും തന്നോട് വ്യക്തിവൈരാഗ്യമുള്ള ബാലചന്ദ്രകുമാര്‍ ഒരുക്കിയ തിരക്കഥ അന്വേഷണ ഉദ്യോഗസ്ഥര്‍ സംവിധാനം ചെയ്യുകയായായിരുന്നു എന്നാണ് ദിലീപ് കോടതിയില്‍ പറഞ്ഞത്. തന്നെ അഴിക്കുള്ളിലാക്കാന്‍ പൊലീസിന് രഹസ്യ അജണ്ട ഉണ്ടെന്ന് വ്യക്തമാക്കിയ ദിലീപ് കേസില്‍ കൃത്രിമ തെളിവുകള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തനിക്കെതിരെ ഗൂഢാലോചനക്കേസ് എടുത്തിരിക്കുന്നതെന്നും ആരോപിച്ചു.
പള്‍സര്‍ സുനിയെ ബന്ധപ്പെടുത്തി പറയുന്നത് ഉണ്ടാക്കിയ കഥയാണ്. മാപ്പുസാക്ഷിയാക്കാന്‍ പ്രോസിക്യൂഷന് പറ്റിയ ആളെ കിട്ടിയില്ലെന്നും പ്രതിഭാഗം വ്യക്തമാക്കി. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ ഇല്ലാത്ത പല കാര്യങ്ങളും എഫ്‌ഐആറിലുണ്ടെന്നും ദീലീപ് വാദിച്ചു. ഇതേത്തടുര്‍ന്ന് ജഡ്ജി എഫ്‌ഐആര്‍ പരിശോധിച്ചു.
ആലുവ സ്‌റ്റേഷന്‍ പരിധിയില്‍ നടന്നെന്നു പറയുന്ന ഗൂഢാലോചന അന്വേഷിക്കാന്‍ എന്തിനാണ് ക്രൈംബ്രാഞ്ചെന്നും പ്രതിഭാഗം ചോദിച്ചു. ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്ത ടാബ് എവിടെ എന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട പ്രതിഭാഗം സംഭാഷണം എഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന ആരോപണവും ഉന്നയിച്ചു. എന്തായാലും ഇന്നത്തെ പ്രതിഭാഗത്തിന്റെ വാദമനുസരിച്ചായിരിക്കും ദിലീപിന്റെ ഭാവി.
"
https://www.facebook.com/Malayalivartha























